Updated on: 27 June, 2024 4:20 PM IST
വെർട്ടിസീലിയം

ഒരു മിത്രകുമിളാണ് വെർട്ടിസീലിയം. മുഴുവൻ പേര് വെർട്ടിസീലിയം ലക്കാനി. മുഞ്ഞ, ഇല പ്പേൻ, മീലിമുട്ട, വെള്ളീച്ച തുടങ്ങി വിളകളിൽ നിന്ന് നീരൂറ്റിക്കുടിച്ച് അവയെ നശിപ്പിക്കുന്ന പ്രാണികളെ തുരത്താൻ രാസകീടനാശിനികൾക്കു പകരം ഇത് പ്രയോഗിക്കാം. ഈ കുമിളിൻ്റെ ബീജങ്ങൾ പ്രാണികളുടെ ദേഹത്ത് പറ്റിക്കൂടി തൊലി തുരന്ന് ഉള്ളിൽ കടന്ന് അവിടെയിരുന്ന് വളരാൻ തുടങ്ങും. അങ്ങനെ പ്രാണിയുടെ ശരീരത്തിൻ്റെ ഉൾഭാഗമാകെ ഇത് വളർന്നു വ്യാപിച്ച് വെറും 4 മുതൽ 6 ദിവസം കൊണ്ട് അവയെ കൊല്ലും. ഇങ്ങനെ വളരുന്ന കുമിൾ അടുത്തടുത്ത പ്രാണികളിലേക്കും വ്യാപിച്ച് അവയെയും നശിപ്പിക്കും.

കീടശല്യം കണ്ടാലുടൻ തന്നെ 15-20 ഗ്രാം വെർട്ടിസീലിയം പൊടി ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി അരിച്ചെടുക്കണം. ഇതിൽ 5 ഗ്രാം ബാർസോപ്പ് ലയിപ്പിച്ചാൽ കുമിളിൻ്റെ കണികകൾ ലായനിയിൽ അടിയുന്നതൊഴിവാക്കാം.

നാലു മാസമാണ് കാലാവധി. കിലോയ്ക്ക് 70 രൂപയാണ് വില. ഒരാഴ്‌ച വിട്ട് തളിക്കാൻ മറക്കരുത്. പച്ചക്കറികൾ, പഴച്ചെടികൾ, ധാന്യവിളകൾ, തോട്ടവിളകൾ എന്നിവയിലെല്ലാം ഇത് ഫലപ്രദമാണ്. വളം -കീടനാശിനി വിൽക്കുന്ന കടകളിൽ ഇത് വാങ്ങാൻ കിട്ടും. കാർഷിക സർവകലാശാലയുടെ ബയോ-കൺട്രോൾ ലാബിലും ലഭ്യമാണ്. ഫോൺ: 0487 - 2438470

English Summary: Verticilium can be used in organic farming against pest
Published on: 27 June 2024, 04:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now