Updated on: 31 May, 2023 10:47 AM IST
മണ്ണിന് ഗുണം, കർഷകന് ആദായം; രാമച്ചം കൃഷി തുടങ്ങിയാലോ?

ഒരൽപം ശ്രദ്ധയും കുറച്ചധികം സമയവും നീക്കിവച്ചാൽ മണ്ണിൽ നിന്നും നൂറുമേനി കൊയ്യാം. മണ്ണിന്റെ സുരക്ഷയ്ക്കും മണ്ണിൽ നിന്നുള്ള വരുമാനത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്നവർ ആയിരിക്കണം യഥാർഥ കർഷകർ. അത്തരത്തിലുള്ള ഒരു കാർഷിക വിളയെയാണ് നമ്മൾ ഇന്ന് പരിചയപ്പെടുന്നത്. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് കൃഷി ചെയ്യാൻ അനുയോജ്യമായ ഒരു മികച്ച വിളയാണ് രാമച്ചം

കൂടുതൽ വാർത്തകൾ: രാമച്ചവും മൂല്യവർധിത ഉൽപ്പന്നങ്ങളും

ഒരു സുഗന്ധവ്യഞ്ജനം എന്ന നിലയിലും ഔഷധം എന്ന നിലയിലും രാമച്ചം നമ്മുടെ നാട്ടിൽ പണ്ടുമുതലെ പ്രസിദ്ധമാണ്. വെറ്റിവേർ എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന രാമച്ചത്തിന്റെ ശാസ്ത്രീയനാമം ക്രൈസോപോ​ഗോൻ സൈസാനിയോയിഡെസ് (Chrysopogon zizanioides) എന്നാണ്. പുരാണങ്ങളിൽ പോലും രാമച്ചത്തിന്റെ ഗുണങ്ങളെക്കുറിച്ച് ധാരാളം പരാമർശിക്കുന്നുണ്ട്. ആയുർവേദ ചികിത്സയിൽ ത്വക്ക് രോഗങ്ങൾ, ഉഷ്ണ രോഗങ്ങൾ എന്നിവയ്ക്കുള്ള ഉത്തമ പ്രതിവിധിയാണ് രാമച്ചം.

മണ്ണിന്റെ കാവൽക്കാർ

എന്നാൽ കർഷകരെ സംബന്ധിച്ചിടത്തോളം രാമച്ചം കരുതലിന്റെ ജൈവവേലിയാണ്. 2 മീറ്റർ വരെ ഉയരത്തിൽ കൂട്ടമായി രാമച്ചം വളരുന്നു. സാധാരണ പുൽച്ചെടികളുടെ വേരുകൾ മണ്ണിന് മീതെ പടരുമ്പോൾ രാമച്ചത്തിന്റെ വേരുകൾ 3 മീറ്റർ വരെ ആഴത്തിൽ ഇടതൂർന്ന് മണ്ണിലേയ്ക്കിറങ്ങുന്നു. 15 വർഷം വരെ ഈ ചെടികൾ വളരും. ഓരോ 3 വർഷം കഴിയുമ്പോഴും പഴയ ചെടികൾ വെട്ടിമാറ്റി പുതിയ ചെടികൾ വച്ചുപിടിപ്പിക്കുന്നത് മണ്ണിന്റെ ദൃഢത കൂട്ടുന്നു.

കൃഷി എങ്ങനെ..

രാമച്ചം നന്നായി വളരാൻ വെയിൽ കൂടുതലായി വേണം. അധികം വളക്കൂറില്ലാത്ത മണ്ണിൽ പോലും രാമച്ചം നന്നായി വളരും. തട്ടുതട്ടായിട്ടുള്ള- ചരിഞ്ഞ കൃഷിഭൂമികളിലെ മണ്ണൊലിപ്പ് തടയാൻ രാമച്ചം വളരെയധികം സഹായിക്കും. കാലിവളമോ, കമ്പോസ്റ്റോ മതിയാകും വളമായി. നനവും അധികമായി ആവശ്യമില്ല. ഇലകൾ മഞ്ഞ നിറമാകുമ്പോൾ വിളവെടുക്കാം.

വ്യവസായം..

രാമച്ചത്തിന്റെ വേരിൽ ഒന്നര ശതമാനത്തോളം എണ്ണ അടങ്ങിയിട്ടുണ്ട്. പെർഫ്യൂമുകളിലും, അത്തറിലും സുഗന്ധം ഏറെനേരം നിലനിൽക്കാൻ ചന്ദനതൈലത്തിന് പകരമായി രാമച്ചം ചേർക്കാറുണ്ട്. വെട്ടിയെടുക്കുന്ന രാമച്ചത്തിന്റെ വേരുകൾ എണ്ണ എടുത്തതിനുശേഷം ഉണക്കി വിൽപന നടത്താം. കുട്ട, വട്ടി, വിശറി, ശിൽപങ്ങൾ തുടങ്ങി നിരവധി ഉൽപന്നങ്ങൾ നിർമിയ്ക്കാനും രാമച്ചത്തിന്റെ വേരുകൾ ഉപയോഗിക്കുന്നു.

English Summary: Vetiver farming which gives better returns to the farmers in kerala
Published on: 31 May 2023, 10:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now