1. News

രാമച്ചവും മൂല്യവർധിത ഉൽപ്പന്നങ്ങളും

മലപ്പുറം ജില്ലയിലെ പൊന്നാനി പാലപ്പെട്ടിയിലാണ് ഷൽജി കറുത്തേടത്തും ഭാര്യ സിന്ധു വും കഴിഞ്ഞ 18 വർഷമായി രാമച്ചം കൃഷിയും അതിന്റെ വിപണനവും നടത്തിക്കൊണ്ടിരിക്കുന്നതു. ഇവർ രണ്ടുപേരും ഏകദേശം 10 ഏക്കറോളം കൃഷി നടത്തുന്നുണ്ട്

Rajendra Kumar
മലപ്പുറം ജില്ലയിലെ പൊന്നാനി പാലപ്പെട്ടിയിലാണ്
ഷൽജി കറുത്തേടത്തും ഭാര്യ സിന്ധു വും കഴിഞ്ഞ 18 വർഷമായി രാമച്ചം കൃഷിയും അതിന്റെ വിപണനവും നടത്തിക്കൊണ്ടിരിക്കുന്നതു. ഇവർ രണ്ടുപേരും ഏകദേശം 10 ഏക്കറോളം കൃഷി നടത്തുന്നുണ്ട്.  രാമച്ചം കേരളത്തിനകത്തും പുറത്തും വിപണനം നടത്തുന്നുണ്ട്. ഇന്ത്യയുടെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലേക്കും ഇവിടെനിന്നുള്ള രാമച്ചം കയറ്റി അയക്കുന്നുണ്ട്. രാമച്ച വിപണനത്തോടൊപ്പം മറ്റു ആയുർവേദ മരുന്നുകളുടെയും വിപണനം ഇവർ നടത്തുന്നുണ്ട്. ഡൽഹി ബോംബേ, കൽക്കട്ട,അമൃത്സർ, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലേക്കൊക്കെ ഇവിടെനിന്നുള്ള രാമച്ചം കയറ്റി അയയ്ക്കുന്നുണ്ട്. പ്രധാനമായും ആയുർവേദ മരുന്ന് കമ്പനികൾ കോസ്മെറ്റിക്സ് കമ്പനികൾ ഹാൻഡി ക്രാഫ്റ്റ് നിർമാതാക്കൾ പെർഫ്യൂം നിർമ്മാതാക്കൾ തുടങ്ങിയവരാണ്  കേരളത്തിലെ പൊന്നാനി മുതൽമുതൽ ചാവക്കാട് വരെയുള്ള വരെയുള്ള തീരദേശത്ത് കൃഷി ചെയ്യുന്ന രാമച്ചം ഉപയോഗിക്കുന്നത്. നല്ല സുഗന്ധവും നല്ല ഔഷധ പ്രാധാന്യവുമുള്ള രാമച്ചം എന്നതുകൊണ്ടാണ്  ഈ പ്രദേശത്തെ രാമചച്ച ത്തിനു പ്രാധാന്യം കൂടുതലുള്ളത്.
കൃഷി ചെയ്യുന്ന രാമച്ചത്തിൽ ജൈവ രീതിയിലുള്ള കൃഷി രീതിയാണ് അവലംബിച്ചിട്ടുള്ളത്. കടലപ്പിണ്ണാക്ക് ആവണക്കിൻ പിണ്ണാക്ക്, ചാണകം,  കോഴിക്കാട്ടം, മറ്റു ജൈവവളങ്ങൾ എന്നിവയാണ്  ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഏത് ലാബുകളിൽ ടെസ്റ്റ് ചെയ്താലും മറ്റു രാസ മാലിന്യങ്ങളുടെ പ്രശ്നങ്ങൾ ഉണ്ടാകാറില്ല.കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ രാമച്ചം കൃഷി നടത്തുന്നത് ഈ പ്രദേശത്ത് മാത്രമാണ് എന്നതും ശ്രദ്ധേയമാണ്.
ഏകദേശം 400 ഏക്കറോളം കൃഷി ഈ പ്രദേശത്ത് നടക്കുന്നുണ്ട്. പൂർവികന്മാർ  രാമച്ച കൃഷിയും അതിന്റെ വിപണനവും നടത്തിവന്നിരുന്ന ആളുകളാണ്. പരമ്പരാഗതമായ രീതിയിൽ ആണ് രാമച്ച കൃഷിയും വിപണനവും നടന്നിരുന്നത്. രാമച്ച കൃഷിയുടെ വിളവെടുപ്പും മറ്റും യന്ത്രസഹായത്താൽ ചെയ്തു തുടങ്ങിയത്  സിന്ധു ഷെൽജി  ദമ്പതി മതിമാരുടെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായിട്ടാണ്.രാമച്ച കൃഷിയും രാമച്ച വിപണനവും നടത്തുന്ന അനവധി ആളുകൾ ഉണ്ടെങ്കിലും രാമച്ച മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള പരിശ്രമങ്ങൾ ആരും തന്നെ നടത്തിയിരുന്നില്ല. കഴിഞ്ഞ രണ്ടു വർഷത്തിലധികമായി ഷെൽജിയും ഭാര്യ സിന്ധുവും കൂടി കല്യാൺ ഹെർബൽസ് ആൻഡ് ഫുഡ് പ്രോഡക്ട്സ് എന്ന ഒരു ബ്രാൻഡിൽ മുഖ്യമായും രാമച്ച ഉൽപ്പന്നങ്ങളും മറ്റുചില ഹെർബൽ ഉൽപ്പന്നങ്ങളും മാർക്കറ്റിൽ ഇറക്കിയിട്ടുണ്ട്
കഴിഞ്ഞ നാലു വർഷത്തിലധികമായി രാമച്ച വിപണി പ്രതിസന്ധികളെ നേരിട്ട് കൊണ്ടിരിക്കുകയാണ്. പ്രധാനമായും തമിഴ്നാട്ടിൽ വ്യാപകമായി കൃഷി ആരംഭിച്ചതോടുകൂടി പല മാർക്കറ്റുകളും അവർ കയ്യടക്കുകയാണ് ചെയ്തത്. ഗുണ നിലവാരമില്ലാത്ത തമിഴ്നാട്ടിലെ കടലൂർ രാമച്ചം ഇവിടുത്തെ കൃഷിക്കാർക്കും കച്ചവടക്കാർക്കും ഒരു പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്.
 
ഇത്തരമൊരു പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടിയാണ് രാമച്ച ത്തിന്റെ മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കണം എന്നുള്ള ഒരു ദൃഢനിശ്ചയത്തിലേക്ക് ഈ ദമ്പതികൾ നീങ്ങിയത് .
കഴിഞ്ഞ ലോക്ക്‌ ഡൗൺലോഡ് കൂടി ഈ പ്രതിസന്ധി മൂർച്ഛിക്കുകയും രാമച്ച വിപണനം പൂർണമായി നിൽക്കുകയും ചെയ്തു. ഈ സമയത്താണ് രാമച്ചത്തിന്റെ ഉൽപ്പന്നങ്ങൾ കൂടുതലായും ഇറക്കാൻ തുടങ്ങിയത്.
രാമച്ച സർബത്ത്  ഇവരുടെ ഒരു പ്രധാനപ്പെട്ട പ്രോഡക്റ്റ് ആണ്. കേരളത്തിൽ ആരും രാമച്ച സർബത്ത് വിപണിയിൽ ഇറക്കിയിട്ടില്ല. ജൈവരീതിയിൽ കൃഷിചെയ്ത് രാമച്ചം തിളപ്പിച്ച് അതിന്റെ സത്തിൽ നിന്നാണ് രാമച്ച സർബത്ത് തയ്യാറാക്കുന്നത്.  വളരെ സ്വാദിഷ്ടവും ആരോഗ്യപ്രദമാണ് രാമച്ച സർബത്ത്.കയ്പ്പും മധുരവും അടങ്ങിയതാണ് രാമച്ചത്തിന്റെ രുചി. കളറുകളോ, സിന്തറ്റിക് ഫ്ലേവറുകൾ, എസെൻസ് ഒന്നും തന്നെ രാമച്ച സർബത്ത്തിൽ ചേർക്കുന്നില്ല. കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗിക്കാൻ കഴിയും. കേരളത്തിനകത്തും പുറത്തും നല്ല ഡിമാൻഡ് ആണ് ഇപ്പോൾ ഇതിന് ഉള്ളത്.
 രാമച്ചം ബാത്ത് സ്ക്രബ്ബർ.
രാമച്ചം ഉപയോഗിച്ച് തേച്ചുകുളിക്കാൻ തയ്യാറാക്കിയിട്ടുള്ള ഒരു പ്രോഡക്റ്റ് ആണിത്. തൊലി സംബന്ധമായ അസുഖങ്ങൾക്കും മറ്റും രാമച്ചം സ്ക്രബർ ഉപയോഗിച്ച് കുളിക്കുന്നത് വളരെ ഗുണകരമാണ്
രാമച്ചം പൗഡർ.
 ശുദ്ധമായ ശുദ്ധമായ രാമച്ചം കഴുകി ഉണക്കി പൊടിച്ച് എടുക്കുന്നതാണ് രാമച്ചം പൗഡർ . ഷെൽജി തയ്യാറാക്കുന്ന ഈ രാമച്ച പൗഡർ വിവിധ തരത്തിൽ ഉപയോഗിക്കാവുന്നതാണ്.  രാമച്ചം പൗഡർ ഉപയോഗിച്ച് കുളിക്കുവാനും ഫേഷ്യൽ ആയി ഉപയോഗിക്കുവാനും തലയിൽ താളിയായി ഉപയോഗിക്കുവാനും തൊലി സംബന്ധമായ അസുഖങ്ങൾക്ക് പുരട്ടുവാനും വളരെ നല്ലതാണ്. വളരെയധികം സുഗന്ധമുള്ള പൗഡർ ആയതിനാൽ വിയർപ്പു മണം അകറ്റുവാൻ ഇത് നല്ലതാണ്.
 എണ്ണ മരുന്ന് കൂട്ട്
 രാമച്ചം മുഖ്യ ഇനമായി തയ്യാർ ചെയ്താണ്എണ്ണ മരുന്ന് കൂട്ട്. രാമച്ചം കൂടാതെ മറ്റു മരുന്നുകളും ഇതിൽ ചേർത്തിട്ടുണ്ട്. മുടിവളരുന്നതിനും മുടിയുടെ കറുപ്പ് നിലനിർത്തുന്നതിനും താരൻ പോകുന്നതിനും മുടി കൊഴിച്ചിൽ തടയുന്നതിനും ഈ പ്രോഡക്റ്റ് വളരെയധികം ഫലപ്രദമാണെന്ന്  തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ശരീരത്തിലുണ്ടാകുന്ന വേദനകൾക്കും നീർക്കെട്ടിനും ഈ എണ്ണ മരുന്ന് കൂട്ട് ഫലപ്രദമാണ്.
 ധൂമ ചൂർണ്ണം
രാമച്ചം മുഖ്യ ഇനമായി ചേർത്ത് തയ്യാർ ചെയ്തിട്ടുള്ളതാണ് അപരാജിത ധൂമ ചൂർണ്ണം. കൊതുകിനും മറ്റു പ്രാണികൾക്കും ബാക്ടീരിയ ഫംഗസ് എന്നിവയ്ക്കെല്ലാം ഈ പുക മരുന്ന്  വളരെ ഫലപ്രദമാണ്.  ഇത് പുകച്ചാൽ അന്തരീക്ഷത്തെ ശുദ്ധീകരിക്കുന്നതിന് സുഗന്ധം പരത്തുന്നതിന് ഒരു പോസിറ്റീവ് എനർജി ഉണ്ടാക്കുന്നതിന് ഈ ധൂപച്ചൂർണത്തിന് സാധിക്കും. ഞങ്ങളുടെ ഒരു പ്രധാനപ്പെട്ട ഉൽപ്പന്നമായി ഈചൂർണ്ണം മാറിക്കഴിഞ്ഞിട്ടുണ്ട്
ഹെർബൽ ബാത്ത് പൗഡർ
ഞങ്ങളുടെ ഒരു പ്രധാനപ്പെട്ട പ്രോഡക്റ്റ് ആണ്. സോപ്പിന് പകരം ആയി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ഒരു ഉൽപ്പന്നമാണ് ഇത്. 
 രാമച്ചം ദാഹശമനി.
രാമച്ചം കഴുകി വൃത്തിയാക്കി ഉണക്കി ദാഹശമനി ആയി ഉപയോഗിക്കാൻ തയ്യാറാക്കിയിട്ടുള്ളതാണ് രാമച്ചം ദാഹശമനി. രാമച്ച ദാഹശമനി ഒരു ആരോഗ്യ പാനീയമായി എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ്. രാമച്ചമിട്ട് തിളപ്പിച്ചറിയ വെള്ളം കുടിക്കുന്നത് ഒരുപാട് ആരോഗ്യഗുണങ്ങൾ ഉള്ളതാണ്. ഉഷ്ണ സംബന്ധമായ അസുഖങ്ങൾ, മൂത്രാശയ രോഗങ്ങൾ, ദഹനസംബന്ധമായ പ്രശ്നങ്ങൾ, പ്രമേഹം, ബിപി, തുടങ്ങിയവയ്ക്കെല്ലാം രാമച്ച ദാഹശമനി വളരെ ഫലപ്രദമാണ്. വിയർപ്പു ഗന്ധം പോകുന്നതിനും ക്ഷീണം അകറ്റുന്നതിനും രാമച്ച ദാഹശമനി അത്യുത്തമമാണ്.
രാമച്ചം ഉൽപന്നങ്ങൾ കൂടാതെ ഏകദേശം 35 ഓളം പ്രകൃതിദത്ത ഉത്പന്നങ്ങൾ കല്യാൺ ഹെർബൽസ് ആൻഡ് പ്രോഡക്റ്റ് എന്ന ലേബലിൽ  മാർക്കറ്റിൽ ഇറക്കുന്നുണ്ട്. എല്ലാ പ്രോഡക്റ്റുകൾക്കും നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാമച്ചത്തോടൊപ്പം രാമച്ച ഉൽപ്പന്നങ്ങളും മറ്റു പ്രകൃതിദത്ത ഉൽപ്പന്നങ്ങളും കേരളത്തിനകത്തും പുറത്തും ഇപ്പോൾ വിപണനം നടത്തുന്നുണ്ട്
പച്ച മഞ്ഞൾ പൊടി, കസ്തൂരി മഞ്ഞൾ പൊടി ,രക്ത ലേപനം പൊടി,അലോവേര പൗഡർ ,ഓറഞ്ച് പീൽ പൗഡർ ,റോസ് പൗഡർ, മുൾത്താണി മിട്ടി പൗഡർ,
നീല അമരി പൗഡർ,നെല്ലിക്ക പൊടി ഹെന്ന പൗഡർചെറുപയർ പൊടി ഇരട്ടിമധുരം പൊടി അമുക്കുരം പൗഡർ
ചുക്കുപൊടി,ഇഞ്ച ബാത് സ്ക്രബർ
നവര അരി,നെല്ലിക്ക സർബത്ത്,നന്നാരി സർബത്ത്,പൈനാപ്പിൾ സർബത്ത്
മുന്തിരി സർബത്ത് തുടങ്ങി 35 ഓളം പ്രകൃതിദത്ത ഉൽപ്പന്നങ്ങൾ കല്യാൺ ഹെർബൽ വിപണിയിൽ ഇറക്കുന്നുണ്ട്.
 
അഞ്ചോളം വനിതകൾ ഈ യൂണിറ്റിൽ ജോലി ചെയ്യുന്നുണ്ട്.രാമച്ച കൃഷിക്കും മറ്റും ആയി ഏകദേശം ഇരുപതോളം തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്.
രാമച്ച കൃഷി പൊതുവേ ലാഭകരമായി നടത്താൻ കഴിയുന്ന കൃഷിയാണ്. തുറസ്സായ സ്ഥലത്താണ് രാമച്ച കൃഷിക്ക് അനുയോജ്യം. ധാരാളം സ്ഥലം ആവശ്യമാണ്. ഇളകിയ  മണൽ പ്രദേശത്താണ് രാമച്ചം കൂടുതൽ വളരുന്നത്. ഡിസംബർ മുതൽ മാർച്ച് വരെയുള്ള സമയത്താണ് രാമച്ചം കൃഷി വിളവെടുപ്പ് നടത്തുന്നത്. ഈ സമയത്തുതന്നെയാണ് കൃഷി ആരംഭിക്കുന്നതും.  ധാരാളം വെള്ളവും വളവും ആവശ്യമാണ്. ഒരു വർഷം കൊണ്ട് വിളവെടുക്കാവുന്നതാണ്.
ഇനിയും ഒരുപാട് രാമച്ചത്തിന്റെ മൂല്യവർധിത ഉൽപ്പന്നങ്ങൾ പുറത്തിറക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.ഇത് കൂടാതെ രാമച്ച തൈകൾ ആവശ്യമുള്ളവർക്ക് എത്തിച്ചുകൊടുക്കുന്ന സംവിധാനവും ഇതിനോടകം ഇവർ തയ്യാറാക്കിയിട്ടുണ്ട്
 രാമച്ചം കൃഷി നിലനിർത്തുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് എല്ലാവരുടെയും കടമയാണ്. കേന്ദ്ര സംസ്ഥാന ഗവൺമെന്റ്കൾ  രാമചത്തെ ഒരു ഔഷധ സസ്യമായി പ്രഖ്യാപിച്ചുകൊണ്ട് ഈ പ്രദേശത്തെ കൃഷിയെയും കർഷകരെയും സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. നമ്മുടെ ആയുർവേദ മേഖലയ്ക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് രാമച്ചം. അതുകൊണ്ടുതന്നെ ഇവിടുത്തെ ആയുർവേദ നിർമാണ കമ്പനികളും മറ്റും എല്ലാവിധ പ്രോത്സാഹനങ്ങളും നൽകുകയും നല്ല വില കർഷകർക്ക് കൊടുക്കാൻ തയ്യാറാവുകയും വേണം.
PH.NO:9895132764
English Summary: Shelji and Sindhu in FTB

Like this article?

Hey! I am Rajendra Kumar. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds