ഉഷ്ണമേഖലയിലെ കാലാവസ്ഥയിൽ അന്തരീക്ഷത്തിൽ ജലാംശം ഏറെ തങ്ങിനിൽക്കുന്ന ഒരു പ്രതിഭാസമുണ്ട്. ഇത് വെറ്റിലക്കൊടി ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു ശീതോഷ്ണാവസ്ഥയാണ്. മലമുകളിലും താഴ്വരകളിലും സമതലങ്ങളിലും താഴ്ന്ന ഭൂപ്രദേശങ്ങളിലും ഒരുപോലെ കൃഷി നടത്താവുന്ന ഒരു നല്ല ഔഷധിയും ചർവണവിളയുമാണിത്. വെട്ടുകൽ പ്രദേശത്ത് നന്നായി വളരുന്നു. 200-400 സെ.മീറ്റർ മഴ വെറ്റിലകൃഷിക്ക് അത്യാവശ്യമാണ്. കൂടാതെ നന്നായി നനയ്ക്കുവാനുള്ള സൗകര്യങ്ങളും ഒപ്പം ധാരാളം പച്ചിലയും ചവറും പൂഴി മണ്ണും ഒക്കെയുണ്ടെങ്കിൽ വെറ്റില കൃഷി ഗംഭീരമാകും. 12°C-40°C അന്തരീക്ഷ ഊഷ്മാവിൽ വളരുമെങ്കിലും വരണ്ടകാറ്റ് വളർച്ചയെ തളർത്തും
ആറു മാസം പിന്നിട്ടാൽ കൊടികൾ ഒന്നര മീറ്റർ മുതൽ രണ്ടു മീറ്റർ വരെ വളർച്ച പ്രാപിക്കും. ഈ സമയത്ത് ശാഖാമുകുളങ്ങൾ ഉത്തേജിതമാകും. വള്ളികൾ വശം തിരിഞ്ഞ് വളരും. വാഴനാരുകൊണ്ട് അവയും യഥോചിതം താങ്ങു കാലുകളോട് ബന്ധിക്കുക.
വിളവെടുപ്പ് ആരംഭിച്ചാൽ ഒരാഴ്ചക്കാലം എല്ലാദിവസവും തുടർച്ചയായി ഞെട്ടോടെ ഇവ നുള്ളിയെടുക്കാം. ഇതിന് 15-20 ദിവസത്തെ ഇടവേളയും തുടർന്ന് കൊടിയിറക്കിക്കെട്ടലും വളപ്രയോഗവും വേണ്ടിവരും.
കൊടി ഇറക്കി കെട്ടൽ
ഒരു വയസ്സ് പൂർത്തിയായാൽ കൊടി മൂന്നു മീറ്ററിനുമേൽ ഉയരും. ഈ സമയം ഇലയുടെ വലിപ്പവും ഇലമുകുളങ്ങളുടെ ഉത്തേജനവും ക്രമേണ കുറയും. ഇതാണ് കൊടികൾ താഴ്ത്തിക്കെട്ടി സംരക്ഷിക്കേണ്ട കാലം സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാണ് ഈ പരിചരണം നടക്കേണ്ടത് ഒരു വർഷത്തിലൊരിക്കൽ ഇത് ആവർത്തിക്കുകയും ആവശ്യമാണ്.
വള്ളികളുടെ കീഴ്ഭാഗത്തുള്ള ഇലകൾ നുള്ളി മാറ്റിയ ശേഷം വള്ളി ചുവട്ടിൽ നിന്നും അര മീറ്റർ വ്യാസത്തിൽ വളച്ച് വൃത്താകൃതിയിൽ ചുറ്റി കൊട്ടുക. തടത്തിനു മുകളിൽ 25 മുതൽ 5 സെ.മീറ്റർ തലപ്പ് പുറത്തു കാണത്തക്കവിധം ബോർഡോ മിശ്രിതം 1% ഒഴിച്ച് നനച്ചശേഷം മേൽമണ്ണിട്ട വള്ളിവളയം മൂടുക. നേരിയ നനയും വളപ്രയോഗവും മേൽവിവരിച്ച പ്രകാരം നടത്തുക. വള്ളികൾക്ക് ഒരു ചികിൽസ നടത്തി ചെറുപ്പമാക്കി വീണ്ടും ഉൽപ്പാദനക്ഷമമാക്കുകയാണ് ലക്ഷ്യം.