Updated on: 30 April, 2021 9:21 PM IST
വഴുതന പൂകൊഴിയാതെ കായ്പ്പിക്കാം

ചൂടുള്ള കാലാവസ്ഥയിൽ വളരുന്ന ഒരു ചെടിയാണ് വഴുതന. വഴുതനയിലെ പൂക്കൾ കൊഴിഞ്ഞുപോകുന്നതിനാൽ വിളവെടുക്കാൻ കഴിയാത്തവരുണ്ട്. കുറച്ച് ശ്രദ്ധിച്ചാൽ അടുക്കളത്തോട്ടത്തിൽ നിന്ന് നല്ല വിളവെടുക്കാം.  

മറ്റെല്ലാ ചെടികളേയും പോലെ പെൺപ്പൂക്കളിലാണ് കായകളുണ്ടാകുന്നത്. 50-80 ദിവസങ്ങൾ കൊണ്ടാണ് കായകളുണ്ടാകുന്നത്.  നല്ല നീർവാഴ്ച്ചയുള്ള മണ്ണാണ് വഴുതനകൃഷിക്ക്‌ ആവശ്യം.  മണ്ണിൽ nitrogen, phosphorous, എന്നിവ മിതമായ അളവിൽ ചേർക്കണം. ഈ അനുകൂല സാഹചര്യമില്ലതെ വളർത്തുന്ന ചെടിയിൽ കായകൾ ഉണ്ടാവില്ല. മണ്ണിൻറെ PH മൂല്യം 5.5 മുതൽ 6.5 വരെ നിലനിർത്തുന്നതാണ് നല്ലത്. നല്ല സൂര്യപ്രകാശമുള്ള സ്ഥലത്ത് നട്ടാൽ 5 മാസം കൊണ്ട് കായകളുണ്ടാകും.

ധാരാളം വളം ഉപയോഗിച്ചുകൊണ്ട് നടത്തുന്ന വിളയാണിത്. നിലം പാകപ്പെടുത്തുമ്പോൾ ഒരു ഹെക്ടറിന് 200 ക്വിന്റിൽ ചാണകപ്പൊടി ചേർക്കാം. തൈകൾ പറിച്ചു നടുമ്പോൾ ഓരോ ചെടിയും 18 മുതൽ 24 ഇഞ്ച് വരെ അകലത്തിൽ നടണം.

 പൂക്കൾ കൊഴിയാൻ കാരണം

 ആവശ്യത്തിന് വെള്ളമില്ലാതിരിക്കുക, കൃത്യമായി പരാഗണം നടക്കാതിരിക്കുക, പ്രതികൂല കാലാവസ്ഥ, വളത്തിന്റെ കുറവ്, സൂര്യപ്രകാശം ആവശ്യത്തിന് ലഭിക്കാതിരിക്കുക, പോഷക്കുറവ്, 32 degree Celsius  നു മുകളിലുള്ള temperature, എന്നിവ പൂക്കൾ കൊഴിയുന്നതിന്‌ കാരണമാകുന്നു.

പ്രതിവിധികൾ

പൂക്കൾ കൊഴിയുന്നത് തടയാനായി വരൾച്ചയുള്ള സമയത്തു നന്നായി നനച്ചുകൊടുക്കണം. നനയ്ക്കുമ്പോൾ മണ്ണിൽ ഒരു 18 ഇഞ്ച് എങ്കിലും ആഴത്തിൽ നനവ് എത്തണം. മേൽമണ്ണിന്‌ അൽപം താഴെ മാത്രം വെള്ളമെത്തുമ്പോൾ പൂക്കൾ കൊഴിയാം. ചൂട് കൂടുതലുള്ള വേനൽക്കാലത്ത് മൂന്ന് ഇഞ്ച് കനത്തിൽ പുതയിട്ട് ഈർപ്പം നിലനിർത്തണം. സാധാരണ കാറ്റും പ്രാണികളുമാണ് പരാഗണം നടത്തുന്നത്. പക്ഷെ ഇത് മതിയാകാതെ വരുമ്പോൾ ചെറുതായി ചെടി പിടിച്ചു കുലുക്കി പരാഗം ആൺപൂവിൽ നിന്ന് പെൺപൂവിലെത്തിക്കണം.  പെയിന്റ് ബ്രഷ് ഉപയോഗിച്ചും ചെയ്യാം.

 കാലാവസ്ഥ അനുകൂലമല്ലെങ്കിൽ പൂക്കൾ കൊഴിയും. കുറഞ്ഞത് 6 മണിക്കൂർ സൂര്യപ്രകാശം കിട്ടണം. ചാണകപ്പൊടി, കോഴിവളം, എന്നിവ നൽകണം. നല്ല ചൂടുള്ള കാലാവസ്ഥയിൽ ഒരു തുണി ഉപയോഗിച്ച് ചെടികളെ മറയ്ക്കണം.

കൃഷി ഭൂമിയില്ലങ്കിലും വഴുതന

English Summary: Ways to keep the flowers of brinjal from falling off (1)
Published on: 27 December 2020, 05:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now