Updated on: 27 May, 2021 2:24 PM IST
വള്ളിച്ചീര, Red Malabar Summer Spinach

വള്ളിച്ചീര (Red Malabar Summer Spinach, Basella alba is an edible perennial vine in the family Basellaceae )

കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുന്ന പച്ചക്കറിയാണ് വള്ളിച്ചീര (Red Malabar Summer Spinach, Basella alba is an edible perennial vine in the family Basellaceae ) . ബസല്ലേസി കുടുംബത്തിൽ പെട്ടതാണിത്. മണൽ കലർന്ന വളക്കൂറുള്ള മണ്ണാണ് കൃഷിയ്ക്ക് ഉത്തമം. വിത്തോ ചെടിയുടെ തണ്ടോ ഉപയോഗിച്ച് കൃഷി ചെയ്യാവുന്നതാണ്. തണ്ട് ഏകദേശം 30 സെ.മി നീളത്തിൽ മുറിച്ച് മുളപ്പിച്ച് നടാം.

നടുവാൻ ഏറ്റവും യോജിച്ച സമയം മേയ്-ജൂൺ, സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളാണ്. പടർന്നു പിടിക്കുന്നതിനാൽ അടുക്കളത്തോട്ടത്തിലോ, അതിനു ചുറ്റുമുള്ള വേലിയിലോ , ഗേറ്റിന് മുകളിലോ, മതിലിലോ, കമാനത്തിലോ, തെങ്ങിൻ തോട്ടത്തിലോ ഒക്കെ ഇവയെ പടർത്താം. കൃഷിയ്ക്ക് ജൈവവളങ്ങളാണ് ഉത്തമം. ചാണകപ്പൊടിയോ കമ്പോസ്റ്റോ ഓരോ കിലോ വീതം ഇട്ടുകൊടുക്കണം. നട്ട് ആറാഴ്ച കഴിയുമ്പോൾ മുതൽ വിളവെടുക്കാം.

ബാസില്ല - ഇന്ത്യൻ സ്പിനാച്ച് / സിലോൺ സ്പിനാച്ച്

ബാസില്ല ഒരു ദീർഘകാല വിളയാണ്. പടർന്ന വളരുന്ന വിളയായതിനാൽ അടുക്കളത്തോട്ടത്തിലെ വേലിയിലും മറ്റും പടർത്താം. അലങ്കാരച്ചെടിയായും വളർത്താറുണ്ട്.

മാംസളമായ തണ്ടോടുകൂടിയ ഇലകൾ ഭംഗിയുള്ള ചുമന്ന നിറമുളളവയുമാണ്. കൂടാതെ മഞ്ഞകലർന്ന നിറത്തോടു കൂടിയും കണ്ടുവരുന്നു. വിത്ത് മുഖാന്തരവും തണ്ട് മുറിച്ചുമാണ് തൈകൾ നടേണ്ടത്. തൈകൾ 60 സെ.മി അകലത്തിൽ വരിയായി നടുന്നു. ഓരോ ചെടിക്കും 5 കി.ഗ്രാം ജൈവവളവും 7.10.5 രാസവളമിശ്രിതവും 30 ഗ്രാം എന്ന തോതിൽ നൽ കണം.

കളകൾ യഥാസമയം നീക്കം ചെയ്യണം. ചെടിയിൽ കാര്യമായ രോഗകീടബാധ ഉണ്ടാകാറില്ല. നട്ട് 50-60 ദിവസത്തിനുള്ളിൽ ഇലകളും ഇളം തണ്ടും വിളവെടുക്കാം.

രംഭച്ചീര, ബിരിയാണി പൻഡാനസ്

രംഭച്ചീര, ബിരിയാണി പൻഡാനസ്

ബസ്മതിയുടെ രുചിയും മണവും നൽകുവാൻ കഴിവുള്ള "ബസ്മതി ഇല' എന്നപേരിൽ അറിയപ്പെടുന്ന ഒരു ഇലക്കറിയാണ് രംഭച്ചീര, ബിരിയാണി പൻഡാനസ്' എന്ന വാണിജ്യവൽക്കരിക്കപ്പെട്ട ശാസ്ത്രനാമമുള്ള ഇവ, കൈത ഉൾപ്പെടുന്ന "പൻഡാനേസിയ കുടുംബത്തിലെ അംഗമാണ്. ജലാംശകുറവുള്ള മണ്ണിലും നന്നായി വളരാൻ കഴിയുന്ന ഇതിന് കാലാവസ്ഥാ ഭേദങ്ങളോട് പൊരുത്തപ്പെടാൻ അസാമാന്യ കഴിവുണ്ട്.

പൂർണ്ണ വളർച്ചയെത്തിയ രംഭച്ചീരയ്ക്ക് ഒരു മീറ്റർ ഉയരമുണ്ടാകും. വളർച്ചയെത്തിയ ചെടിയുടെ മുകൾഭാഗത്ത് നിന്നും വശങ്ങളിൽ നിന്നും വളരുന്ന മുകുളങ്ങളാണ് പുതിയ തൈകളായി ഉപയോഗിക്കുന്നത്. പ്രത്യേക വളപ്രയോഗമില്ലെങ്കിലും നന്നായി വളർന്ന് കൊള്ളും.

ബിരിയാണി ഇല, ഗന്ധകശാല പുല്ല് എന്നീ പേരുകളിലും അറിയപ്പെടുന്ന രംഭ മസാലയുടെ ഗുണവും ചെയ്യും.

സർവ്വസുഗന്ധിയുടെ ഇലഞെട്ടും രംഭയുടെ ഇലയും ചേർത്താൽ കറികൾക്ക് മറ്റ് മസാലകളുടെ ഗുണം ലഭിക്കും. രംഭ ഇല ഉണക്കി പൊടിച്ച് മസാലക്കൂട്ടിൽ ചേർക്കാറുണ്ട്. ഇതിന്റെ ഇല പുട്ട് പുഴുങ്ങാൻ ഉപയോഗിക്കുന്ന കുടത്തിലിട്ടാൽ പുട്ടിന് പ്രത്യേക മണവും രുചിയും ലഭിക്കും. ഇറച്ചിക്കറികൾക്കും. ബിരിയാണിയിലും രംഭ ഇല കീറി ഇട്ടാൽ നല്ല മണവും രുചിയും ലഭിക്കും. അലങ്കാര ചെടിയായും ഇതിനെ വളർത്താറുണ്ട്.

English Summary: WE CAN CULTIVATE SPINACHES WHICH IS RESISTANT TO DISEASE
Published on: 27 May 2021, 02:24 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now