Updated on: 3 June, 2023 11:09 PM IST
തേനീച്ച

വിരിഞ്ഞു വരുന്ന തെങ്ങിൻ പൂക്കുലകൾ പരാഗണത്തിനു സഹായിക്കുന്ന ധാരാളം പ്രാണികളെ ആകർഷിക്കുകയും അവയുടെ ഉപജീവനത്തിനുള്ള പാരിസ്ഥിതി കേന്ദ്രമായി പ്രവർത്തിക്കുകയും ചെയ്യുന്നു. തെങ്ങുകൾ പൂമ്പൊടി ധാരാളമായി പ്രദാനം ചെയ്യുന്നതോടൊപ്പം തേനീച്ചകളുടെ ഉപജീവനത്തിനായി തേനും നൽകുന്നു. വ്യത്യസ്തമായ 17 തേനീച്ച കുടുംബങ്ങളിൽപ്പെട്ട 30 ഓളം പരാഗണ സഹായികളായ പ്രാണികളാണ് തെങ്ങിന്റെ കുള്ളൻ ഇനങ്ങളിൽ മാത്രം കണ്ടു വരുന്നത്. തേനീച്ച ഈച്ച, ഉറുമ്പ്, കടന്നൽ, ചെല്ലി മുതലായവ പൂങ്കുലകളിൽ തീറ്റ തേടുകയും പരാഗണത്തെ സഹായിക്കുകയും തേങ്ങയുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. നെടിയ ഇനം തെങ്ങുകളിൽ തേനീച്ചകൾ ആധിപത്യം പുലർത്തുകയും കുള്ളൻ ഇനങ്ങളിൽ ഉറുമ്പുകൾ കൂടുതലായി കാണപ്പെടുകയും ചെയ്യുന്നു. ഇത് പരസ്പര ഒഴിവാക്കി വിഭവങ്ങൾ ഫലപ്രദമായി പങ്കുവെക്കുവാൻ സഹായിക്കുന്നു.

50 സെന്റ് സ്ഥലത്തു കൽപ സങ്കര എന്ന സങ്കരയിനം തെങ്ങുകളോടൊപ്പം അഞ്ച് ഇന്ത്യൻ തേനീച്ച കോളനികൾ പരിപാലിക്കുന്നതു വഴി ഏകദേശം 5 ശതമാനം മുതൽ 7 ശതമാനം വരെ വിളവ് അധികമുണ്ടാകുന്നതായി കണ്ടിട്ടുണ്ട്. തെങ്ങധിഷ്ഠിത കൃഷി സമ്പ്രദായത്തിൽ തേനിന്റെ ഉത്പാദനം കുറവാണെങ്കിലും കോളനി വിഭജനത്തിനു വളരെ അനുയോജ്യമായതിനാൽ കർഷകർക്ക് അധിക വരുമാനം നൽകുന്നു. വിള കഫറ്റീരിയയിലൂടെയും (Crop cafeteria) പവിഴവള്ളി പോലുള്ള ഇക്കോവിരുന്ന് വിളകളിലൂടെയും (Eco-feast crops) ഉള്ള പാരിസ്ഥിതിക തീവ്രത പ്രക്രിയ (Ecological intensification process) വഴി പരാഗണത്തിനു സഹായിക്കുന്ന പ്രാണികളെ സംരക്ഷിക്കേണ്ട അത്യാവശ്യമാണ്.

കേരളത്തിലെ തെങ്ങുകളിൽ പരാഗണത്തിനു സഹായിക്കുന്ന പ്രാണികൾ ധാരാളമുണ്ടെങ്കിലും അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്, കർണ്ണാടകം എന്നി വിടങ്ങളിൽ ഇവയുടെ അസാന്നിധ്യം ആശങ്കാജകമാണ്. ഈ സംസ്ഥാനങ്ങളിലെ നിരോധിത കീടനാശിനികളുടെ വ്യാപകമായ ഉപയോഗമാണ് ഇത്തരം അവസ്ഥയ്ക്ക് കാരണമാകുന്നത്. തന്റെ നിമിത്തം തെങ്ങധിഷ്ഠിത കൃഷി സമ്പ്രദായത്തിലെ പരാഗണത്തിനു സഹായിക്കുന്ന പ്രാണികളുടെയും മിത്ര ജീവികളുടെയും സന്തുലിതാവസ്ഥ നശിക്കുകയും ആവാസവ്യവസ്ഥയ്ക്ക് പരിഹരിക്കാനാകാത്ത നാശമുണ്ടാവുകയും സസ്യ ജന്തുജാലങ്ങളിൽ പാരിസ്ഥിതിക തിരിച്ചടികൾ ഉണ്ടാകുകയും ചെയ്യുന്നു.

English Summary: When bee is grown along with cococnut , yield increase
Published on: 03 June 2023, 11:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now