വാട്ടര്‍പമ്പ് വാങ്ങുമ്പോൾ.
എത്ര ആഴത്തില്‍ നിന്ന് എത്ര ഉയരത്തിലേക്കാണ് വെളളം ഉയര്‍ത്തേണ്ടത്, എത്ര വെളളമാണ് ആവശ്യമായി വരുന്നത് എന്നീ ഘടകങ്ങള്‍ പരിഗണിച്ചുകൊണ്ട് അനുയോജ്യമായ പമ്പ് സെറ്റുകള്‍ തിരഞ്ഞെടുക്കുക.
ആഴം കുറഞ്ഞ സ്ഥലങ്ങളില്‍ ചെറിയ സെൻട്രിഫ്യൂഗല്‍ പമ്പ് സെറ്റുകള്‍ ഉപയോഗിക്കാവുന്നതാണ്. ആഴം വളരെ കൂടിയ സ്ഥലങ്ങളില്‍ സബ്മേഴ്‌സിബിള്‍ പമ്പുകളാണ് ഉത്തമം.
പമ്പ് സെറ്റുകള്‍ വാങ്ങുമ്പോള്‍ ഐ.എസ്.ഐ മുദ്രയോടൊപ്പം ബി.ഇ.ഇ സ്റ്റാര്‍ ലേബലിംഗ് കൂടി ശ്രദ്ധിക്കുക. ത്രീഫേസ് മോണോ ബ്ലോക്ക്, സബ് മേഴ്‌സിബിള്‍, ഓപ്പണ്‍വെല്‍ എന്നീ തരത്തിലുളള പമ്പ് സെറ്റുകള്‍ നിലവില്‍ സ്റ്റാര്‍ ലേബലിംഗ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇതോടൊപ്പം താഴെ പറയുന്ന കാര്യങ്ങള്‍കൂടി ശ്രദ്ധിക്കുക :
1. പമ്പ് സെറ്റിന്റെ യൂസർ മാനുവലില്‍ പറഞ്ഞിരിക്കുന്ന അളവില്‍ വ്യാസമുള്ള പൈപ്പുകള്‍ ഉപയോഗിക്കുക.
2. പൈപ്പിംഗില്‍ വളവും തിരിവും പരമാവധി കുറയ്ക്കുക.
3. ഫൂട് വാല്‍വിന് വലിയ വാവട്ടവും ധാരാളം സുഷിരങ്ങളും ഉണ്ടായിരിക്കേണ്ടതാണ്. കൂടാതെ ഐ.എസ്.ഐ മാര്‍ക്കും ശ്രദ്ധിക്കുക.
4. കിണറ്റില്‍ പമ്പിന്റെ സ്ഥാനം ജലനിരപ്പില്‍ നിന്ന് ഏതാണ്ട് 3-4 മീറ്റര്‍ പൊക്കത്തില്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം.