തെങ്ങു നടുമ്പോൾ ഓരോ പരിസരത്തിന്റെയും പ്രത്യേകതയനുസരിച്ചു കുഴികളെടുക്കുക. അത് മൂന്നടി മുതൽ നാലടി വരെ ആഴത്തിലും മൂന്നടി വീതിയും മൂന്നടി നീളത്തിലും ആകാം. കാഠിന്യമുള്ള കൽപ്രദേശം ആണെങ്കിൽ നാലടി മുതൽ അഞ്ചടി വരെ വീതിയും നീളവും ആഴവും ഉണ്ടെങ്കിൽ വളരെ നന്ന്. അത്രയും വേരോട്ടം തെങ്ങിന് സാധ്യമാക്കാം. എന്നിട്ടതിൽ ഇളക്കമുള്ള മണ്ണും ഓർഗാനിക് വളങ്ങളും വസ്തുക്കളും നിറക്കുക. മണൽ പ്രദേശമാണെങ്കിൽ മൂന്നടി ആഴവും വീതിയും നീളവും ധാരാളം.
തെങ്ങുനടുന്ന കുഴിയിൽ വളം പ്രയോഗം
കുഴി കുഴിച്ച ഒന്നാം ദിവസം 100 ഗ്രാം കുമ്മായം + 100 ഗ്രാം ചാരം തടത്തിൽ വിതറി അഞ്ചാം ദിവസം ഒന്നാം വളം ചേർക്കുക.
1. അൾട്രാ ഓർഗാനിഗ് രീതിയിൽ ഉണ്ടാക്കിയ കമ്പോസ്റ്റ് 8 കിലോ (കമ്പോസ്റ്റ് ഇല്ലായെങ്കിൽ 5 കിലോ ഉണക്ക ചാണകം, 3 കിലോ ആട്ടിൻകാഷ്ട്ടം, ഒരു കിലോ കോഴിക്കാഷ്ടം, പത്തു കിലോ വീതം ഉണക്ക ഇലകളും പച്ചിലകളും + 500 ഗ്രാം റോക്‌ഫോസ്‌ഫേറ്റ്, 300 ഗ്രാം എല്ലുപൊടി) + ഒരടി മേൽ മണ്ണുമായി മിക്സ് ചെയ്തു നിറയ്ക്കുക.
ഒന്നാം വളം ചേർത്തു മേലെ രണ്ടാം വളമായി താഴെ പറയുന്നവിധം ചെയ്യുക.
2. 50 ഗ്രാം ഭൂമി പവർ + 10 ഗ്രാം റൂട്ട് ഗാർഡ് എന്നിവ ചേർത്തു രണ്ടിഞ്ച് മേൽമണ്ണ് മേലെ വിതറി തെങ്ങിൻതൈ മേലെവെക്കുകയും വിത്തുമുള മേലെ കാണത്തക്ക ഉയരം വരെ മേൽമണ്ണ് ചുറ്റും നിറച്ചു മൂന്നാം വളം ഒഴിച്ച് ഒരു ഷെയിഡ് നൽകുക.
3. ഗ്രോ 5 മില്ലി അഞ്ചു ലിറ്റർ വെള്ളത്തിൽ + പ്രീമിയം 3 മില്ലി അഞ്ചു ലിറ്റർ വെള്ളത്തിൽ + നൈട്രോക്കിങ് 5 മില്ലി അഞ്ചു ലിറ്റർ വെള്ളത്തിൽ + സ്‌ട്രെസ് ഔട്ട് 5 മില്ലി അഞ്ചു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്തു ഒഴിക്കുക.തുടര്‍ന്ന് ചകിരി കമഴ്ത്തി വെച്ച് പുതയിടുക.
ആഴ്ചയിൽ രണ്ടു തവണ 20 ലിറ്റർ വെള്ളമൊഴിക്കുകയും അതോടൊപ്പം ലഭ്യതയനുസരിച്ചു ജീവാമൃതം, ബയോഗാസ് സ്ലറി എന്നിങ്ങനെയുള്ള വളങ്ങൾ 10 ലിറ്റർ നൽകുകയും ചെയ്യാം.
തെങ്ങു വളരുന്നതിനനുസരിച്ച് തടം വലുപ്പം കൂട്ടികൊണ്ടിരിക്കണം. തെങ്ങിൻ വേര് വളരുന്നതിനനുസരിച്ച്, രണ്ടര മീറ്റർ വരെ ദൂരത്തില്ലേക്ക് വളരാം എന്നതുകൊണ്ട്, വളർച്ചയെത്തിയ തെങ്ങിന് തടമെടുക്കുമ്പോൾ രണ്ടര മീറ്റർ വ്യാസത്തിൽവേണം തടമെടുക്കാൻ. അതായത് തെങ്ങിൻ പട്ടയുടെ അതെ വ്യാസത്തിലായാൽ നന്ന്.
കൃഷി ചെയ്യാൻ ശ്രമിക്കുന്നവർ കൃഷി ചെയ്യുന്നതോടൊപ്പം തന്നെ, അതിനു മുൻപേതന്നെ, കമ്പോസ്റ്റ് ചെയ്തെടുക്കാനുള്ള ഒരിടം നിർബന്ധമായും തയ്യാറാക്കിയിരിക്കണം. എല്ലാ ജൈവ മാലിന്യങ്ങളും, പുറമെനിന്നും മറ്റു ഫാമുകളിൽ നിന്നുമൊക്കെ കൊണ്ടുവരുന്ന ജൈവ മാലിന്യങ്ങൾ കമ്പോസ്റ്റിനു വിധേയമാക്കി മാത്രം തടത്തിലേക്ക് ചേർക്കുക. അതിലൂടെ ഫംഗൽ, ബാക്റ്റീരിയൽ, വൈറൽ അസുഖങ്ങളെ വലിയൊരളവുവരെ നിയന്ത്രിക്കാനാകും.
അശ്രദ്ധയോടെ മറ്റു ഫാമുകളിൽ നിന്നുപോലും തെങ്ങുകൃഷിയെ, തെങ്ങിനെ മാത്രമല്ല മറ്റേതു കൃഷിയെയും, നശിപ്പിക്കാൻ സാധ്യതയുള്ള രോഗകാരണക്കാരായ പാതോജൻസ് അന്യ ഫാമുകളിൽനിന്നും വരുന്ന ഈ വസ്തുക്കൾ വഴിയും കടന്നുവരാം. ആവുന്നതും സ്വന്തം ഫാമിൽ തന്നെയുള്ള എല്ലാ മാലിന്യങ്ങളും അവശിഷ്ടങ്ങളും കമ്പോസ്റ്റിനു വിധേയമാക്കി കൊണ്ടിരിക്കുകയും പുതയിടൽ നിർബന്ധമാക്കുകയും ചെയ്യുക.
വളർച്ചയെത്തിയ ഒരു തെങ്ങിന്റെ തടം തടിയിൽനിന്നും രണ്ടു മീറ്റർ വ്യാസത്തിൽ പുറകോട്ടു വരുംതോറും ഒരൽപം ചരിവോടെ രണ്ടു മീറ്റർ വ്യാസം അവസാനിക്കുന്നതോടെ ഒന്നോ ഒന്നരയോ അടി ആഴത്തിൽ വേണം ഉണ്ടാക്കുവാൻ. അതിലേക്ക് വർഷത്തിൽ താഴെ പറയുന്ന അളവിൽ ജൈവ വളങ്ങൾ ചേർക്കുക.
1. അൾട്രാ ഓർഗാനിഗ് രീതിയിൽ നിർമ്മിച്ച കമ്പോസ്റ്റ് 30 കിലോ (ഇത് വർഷത്തിൽ മൂന്നു തവണ ഇതേ അളവിൽ നൽകുക)
(100 കിലോ ചാണകം, 50 കിലോ ആട്ടിൻകാഷ്ട്ടം, 25 കിലോ കോഴിക്കാഷ്ടം, നൂറു കിലോ പച്ചില, നൂറു കിലോ ഉണങ്ങിയ ഇലകൾ (വൈക്കോലും മറ്റും ചേർക്കാം) 10 കിലോ റോക്‌ഫോസ്‌ഫേറ്റ്, 10 കിലോ എല്ലുപൊടി, 5 കിലോ ജിപ്‌സം എന്നിങ്ങനെ അനുപാതത്തിൽ ചേർത്തു സമൃദ്ധമാക്കിയ കമ്പോസ്റ്റിൽ നിന്ന്)
2. പ്രാദേശികമായി എളുപ്പത്തിൽ ലഭിക്കുന്ന ഏതെങ്കിലും രണ്ടോ മൂന്നോ തരം പിണ്ണാക്ക് അഞ്ചുകിലോ മിക്സ് ചെയ്തു അഞ്ചു ദിവസം പുളിപ്പിച്ചെടുത്ത ദ്രാവകം അപ്പാടെ ഒരു തെങ്ങിന്. ഇത് വർഷത്തിൽ മൂന്നു തവണ നൽകുക.
3. 500 ഗ്രാം കുമ്മായം, 250 ഗ്രാം ഡോളോമൈറ്റ്, 50 ഗ്രാം ബോറാക്സ് പൊടി എന്നിവ വർഷത്തിൽ രണ്ടു തവണ.
4. ജീവാമൃതം, ബയോഗാസ് സ്ലറി മറ്റു പച്ചക്കറി കമ്പോസ്റ്റുകൾ എന്നിവ നൽകാൻ സാധിക്കും വിധം ചേർക്കാം.
തുടര്‍ന്ന് ചകിരി കമഴ്ത്തി വെച്ച് പുതയിടുക.
5. തെങ്ങ് കൃഷിയിൽ സൂഷ്മ മൂലകങ്ങളുടെ വളക്കൂട്ട്:-
തേങ്ങ ഉള്ളതിന്, ഒരു തെങ്ങിന് 100 gm Bhoomi Power, 50 ml Grow, 50 ml Bloom, 25 to 40 ml Premium എന്ന ഡോസിൽ എടുക്കുക. Stress out 25 ml ചേർക്കുന്നത് വളപ്രയോഗം കൃത്യമായും വേരുകളിൽ ചെന്നെത്തുകയും ചെയ്യും.
മുൻകാലങ്ങളിൽ വളപ്രയോഗം നടത്താതെയും രോഗം വന്നു ബാധിച്ചു ക്ഷീണിച്ചു പോയവയും മുറിച്ചു മാറ്റുകയാണ് ഫാമുകളിലെ രീതി. തുടർന്ന് വളപ്രയോഗം നടത്തിയാൽപോലും ഇവ രക്ഷപ്പെടണമെന്നില്ല.
ഉപയോഗക്രമം :- 50 തെങ്ങിന് apply ചെയ്യാൻ,
200 ലിറ്റർ വെള്ളത്തിൽ 2.5 ലിറ്റർ Grow, 2.5 ലിറ്റർ Bloom, 1.5 ലിറ്റർ Premium, 2.5 ലിറ്റർ Nitroking എന്നിവ ഓരോന്നായി ഒഴിച്ച് mix ചെയ്തു തെങ്ങിന്റെ 4 വശങ്ങളിലും തെങ്ങിൽ നിന്നും 4 അടി അകാലത്തിൽ 1/2 അടി ആഴത്തിൽ കുഴികൾ എടുത്തു ഓരോ കുഴിയിലും ഓരോ ലിറ്റർ ഒഴിച്ച് കൊടുക്കണം. ഈ കുഴികളിലെക്ക് Bhoomi Power 25 gm വച്ചു 4 കുഴികളിലും ഇട്ട് കൊടുത്തു മൂടുക.
തെങ്ങിനെ ബാധിക്കുന്ന ചെല്ലികളെ നേരിടുന്നതിന്:
1 ml Pestohit + 1 ml NP + 1 ml Spread all 90 എന്ന വീര്യത്തിൽ ഒരു ലിറ്റർ വെള്ളത്തിൽ ഒരുമിച്ചു കലർത്തി തയ്യാറാക്കിയ മിശ്രിതം ഇതേ വീര്യത്തിൽ അഞ്ചു ലിറ്റർ എന്ന കണക്കിൽ മിശ്രിതം തയ്യാറാക്കി തെങ്ങിൻ തടിയോടു ചേർന്ന കട ഭാഗത്തിനു ചുറ്റുമായി മണ്ണിൽ ഒഴിക്കുക.
ചെറിയ തെങ്ങിൻ തൈകൾക്ക് ഇതേ മിശ്രിതം രണ്ടു ലിറ്റർ കൂമ്പിലും കടച്ചുവട്ടിലുമായി ഒഴിക്കുക
തെങ്ങിനെ ബാധിക്കുന്ന മണ്ടരി തുടങ്ങിയവയ്ക്ക്:-
തെങ്ങിനെ ബാധിക്കുന്ന മണ്ടരി, ഓലയുടെ അടിയിൽ വെള്ള നിറത്തിൽ പറ്റി പിടിച്ചിരിക്കുന്ന കീടങ്ങൾ എന്നിവയെ നിയന്ത്രിക്കാൻ Orgomite 10 ml + virohit 5 ml + NP 5 ml + Spread all 90, 5 ml എന്നിവ 5 ലിറ്റർ വെള്ളത്തിൽ mix ചെയ്തു തെങ്ങിന്റെ കടക്കൽ ചേർത്ത് ഒഴിച്ചു കൊടുത്തു നിയന്ത്രിക്കാവുന്നതാണ്.
കൊമ്പൻ ചെല്ലി ഓല വെട്ടുന്ന അടയാളങ്ങൾ പട്ടയിൽ കണ്ടാൽ ഉടനെ ചെമ്പൻ ചെല്ലി വന്നു തെങ്ങിന്റെ കൂമ്പിൽ അക്രമം തുടങ്ങും. കൊമ്പൻ ചെല്ലി വലിയ അപകടകാരി അല്ല. പക്ഷെ കൊമ്പൻ ചെല്ലിയുടെ മണം പിടിച്ചു വരുന്ന ചെമ്പൻ ചെല്ലി തെങ്ങിന്റെ ഇളം കൂമ്പിൽ തുളച്ചു കയറി മുട്ടയിട്ട് മുട്ട വിരിഞ്ഞു കുഞ്ഞുങ്ങൾ ഉണ്ടാവുകയും തെങ്ങിൻ മണ്ട മറിച്ചിടുകയും ചെയ്യാം. യാതൊരു ലക്ഷണവും പുറമെ കാണിക്കാതെ തന്നെ കൂമ്പും മണ്ടയും മറിച്ചിടാം.
ഇത് ഓരോ തെങ്ങിന്റെയും ഇനം അനുസരിച്ചു വ്യത്യാസം കാണുന്നുണ്ട്. ഉല്പാദന ശേഷി കൂടിയ തെങ്ങുകളിൽ fibre കുറവ് ആയിരിക്കുമെന്നതുകൊണ്ട് അക്രമം കൂടുതൽ ആയി കാണാറുണ്ട്. എന്നാൽ നാടൻ തെങ്ങുകളിൽ ചെല്ലിയുടെ അക്രമം കുറവ് ആയി കാണുന്നു.
Bhoomi Power, Grow, Bloom, Stress out, Premium തുടങ്ങിയ ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന തെങ്ങിൻ തോട്ടങ്ങളിൽ തെങ്ങിന്റെ ഓലയുടെയും മടലിന്റെയും നാരിന്റെ കട്ടി വർദ്ധിക്കാൻ സഹായിക്കുന്ന മൂലകങ്ങളുടെ പ്രവർത്തനം ശക്തമാകുന്ന ഡിസൈനിൽ ആയതുകൊണ്ട് ചെല്ലിയുടെ അക്രമം അത്ര ശക്തമാകാറില്ല എന്നതും കാണുന്നുണ്ട്.
തെങ്ങിൻ തോട്ടതിന് അടുത്ത് ചാണകക്കുഴി ഉണ്ടെങ്കിൽ കൊമ്പൻ ചെല്ലിയുടെ അക്രമം കൂടുതലായി കാണുന്നുണ്ട്. ആയതിനാൽ മേൽപറഞ്ഞ മിശ്രിതം ഇത്തരം വളക്കുഴികളിൽ തെളിക്കുന്നത് വഴി മുട്ടയിടൽ തടയാം.
തെങ്ങിന് 4 മാസം കൂടുമ്പോൾ മേല്പറഞ്ഞ എല്ലാ ഉത്പന്നങ്ങളും മണ്ണിൽ കൊടുക്കുകയും ചെല്ലി കുത്ത് നിയന്ത്രിക്കാൻ മേൽപറഞ്ഞ രീതികൾ രണ്ടു മാസത്തിൽ അവർത്തിക്കുകയും ഭൂമി പവർ ചേർത്തുള്ള വളപ്രയോഗവും (ചുവടെ ചേർക്കുന്നു) സമയാസമയം ചെയ്യുകയും ചെയ്യുന്നിടത്തു നല്ല ഉത്പാദനം ഉണ്ടാകുന്നതായും മച്ചിൽ, വെള്ളക്ക/കരിക്ക് പൊഴിച്ചിച്ചിൽ ഗണ്യമായി കുറയുന്നതായും കാണുന്നു.
വേനൽ സമയം stress out നിര്ബദ്ധമായും നൽകാൻ ശ്രമിക്കുക. വേനൽ കൂടുമ്പോൾ തെങ്ങിനു തളർച്ച ബാധിക്കുകയും ചെല്ലിയുടെ ആക്രമണം വർദ്ധിക്കുന്നതായും കാണുന്നുണ്ട്.
വേണുഗോപാൽ മാധവ്
അൾട്രാ-ഓർഗാനിഗ് ഫാം പ്രാക്റ്റിസ് കൺസൽട്ടൻറ്
'മുറ്റത്തെ കൃഷി'
9447 462 134