Updated on: 12 April, 2023 8:56 PM IST
തിപ്പലി

കേരളത്തിലെ വനപ്രദേശങ്ങളിൽ നിത്യഹരിത വനങ്ങളിലെ വന്ദരങ്ങളുടെ തണലിൽ തിപ്പലി സമാധിയായി വളരുന്നുണ്ട്. അതു കൊണ്ടുതന്നെ തിപ്പലികൃഷി ചെയ്യുമ്പോൾ ഭാഗീകമായി തണൽ ലഭി ക്കുന്ന സ്ഥലങ്ങൾ വേണം തിരഞ്ഞെടുക്കേണ്ടത്. തെങ്ങിൻ തോപ്പും, റബ്ബർ തോട്ടങ്ങളും തിപ്പലികൃഷിയ്ക്ക് വളരെ അനുയോജ്യമാണ്. നല്ല നീർവാർച്ചയുള്ള ചരൽ ചേർന്ന ജൈവാംശം കൂടുതലായുള്ള പ്രദേശമാണ് തിപ്പലി കൃഷിയ്ക്ക് യോജിച്ചത്.

തെങ്ങിൻ തോപ്പിൽ എന്നായി ജൈവവളപ്രയോഗം നടത്തിയാൽ തിപ്പലി സമൃദ്ധമായി വളരും. വരണ്ട കാലാവസ്ഥ തിപ്പലിയെ പ്രതികൂലമായി ബാധിക്കും തിപ്പലിയുടെ തണ്ടു മുറിച്ചു വച്ചാണ് വംശവർദ്ധനവ് നടത്തുന്നത്. മുറിച്ചു വള്ളികൾ ഒന്നോ രണ്ടോ മുട്ടു മണ്ണിനടിയിൽ വരത്തക്കവിധം പോളിത്തീൻ കവറുകളിൽ നട്ടു വേരു പിടിപ്പിച്ചതിനു ശേഷം മാറ്റി നടുന്നതാണ് ഉത്തമം. ഒരു പോളിത്തീൻ കവറിൽ മൂന്നോ നാലോ വള്ളികൾ നടാം.

കൃഷിചെയ്യാനുദ്ദേശിക്കുന്ന സ്ഥലം നന്നായി കിളച്ച് കട്ടകൾ ഉടച്ചു 5 മീറ്റർ നീളവും മൂന്നുമീറ്റർ വീതിയുമുള്ള തവാരണകൾ ഉണ്ടാക്കി തവാരണകളുടെ വലിപ്പം സ്ഥലത്തിന്റെ കിടപ്പും വിസ്തീർണ്ണവുമനുസരിച്ച് യുക്തം പോലെ മാറ്റാവുന്നതാണ്. 50 സെ.മീ. അകലത്തിൽ കുഴികളെടുത്ത് വരിവരിയായി വേരുപിടിച്ച തൈകൾ നടുക. നടുന്നതിനുമുമ്പ് കുഴിയിലെ മണ്ണിൽ അഴുകിപ്പൊടിഞ്ഞ കമ്പോസ്റ്റോ കാലിവളമോ 100 ഗ്രാം വീതം ഇളക്കി ചേർക്കുക.

നല്ലരീതിയിൽ വളപ്രയോഗം നടത്തുന്നതിന് ഹെക്ടർ ഒന്നിന് 25 ടൺ വരെ ജൈവവളം ആവശ്യമാണ്. ഓരോ കുഴിയിലും വേരുപിടിച്ച രണ്ടാ മൂന്നോ വള്ളികൾ നടാം. കുഴികൾ തയ്യാറാക്കിയ തവാരണകളിൽ യാതൊരു കാരണവശാലും വെള്ളം കെട്ടി നില്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മഴക്കാലം പകുതിയാകുമ്പോൾ കൃഷി ആരംഭിക്കാം. മഴക്കാലം പൂർണ്ണമായും മാറിയാൽ ദിവസേന ജലസേചനം നടത്തുന്നത് ചെടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തും.

വേരുപിടിപ്പിച്ച് കുറഞ്ഞത് ഒന്നരമാസം പ്രായമുള്ള വള്ളികൾ വേണം ഇപ്രകാരം മാറ്റിനടേണ്ടത്. ചെടികൾ നട്ട് നാലുമാസം കഴിയുമ്പോൾ തന്നെ നന്നായി പടർന്നു വളരാൻ തുടങ്ങിയ ചെടികളിൽ പൂക്കുലകൾ അഥവാ തിരികൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും. ഈ തരികൾ ഇളം പച്ച നിറത്തിൽ നിന്ന് കറുത്ത പച്ച നിറത്തിലാകുമ്പോൾ മാത്രമാണ് വിളവെടുപ്പ് നടത്തേണ്ടത്. ഈ തിരികൾ പറിച്ചെടുത്ത് വെയിലത്ത് ഉണക്കിയെടുക്കുക. ഉണക്കുമ്പോൾ കുമിളുകൾ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കായ്കൾ മൂപ്പെത്തുന്നതനുസരിച്ച് വർഷം മുഴുവനും തിപ്പലിയിൽ നിന്നും വിളവെടുക്കാൻ സാധിക്കും.

English Summary: When growing piper longum in coconut palm fields
Published on: 12 April 2023, 08:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now