തെങ്ങുകൾ നടുമ്പോൾ അവ തമ്മിൽ 7.5 മീറ്ററാണ് ശുപാർശ ചെയ്തിട്ടുള്ള അകലം, അതായത് ഒരു ഹെക്ടറിൽ 175 തെങ്ങുകൾ. തെങ്ങുകളുടെ ഇടയിലുള്ള സ്ഥലം ഇടവിളകൃഷിക്കായി ഉപയോഗിക്കാം. ഇടവിള കൃഷി ചെയ്യുമ്പോൾ ജല ലഭ്യത ഉറപ്പു വരുത്തണം. തെങ്ങിൻ തോപ്പിൽ ഇടവിളകൃഷി ചെയ്യുന്നതുവഴി കർഷകന്റെ വരുമാനം ഇരട്ടിപ്പിക്കാവുന്നതാവണം
ഇടവിളകൾ നടുന്ന വിധം
ചേന - 1 കിലോഗ്രാം ഭാരമുള്ള വിത്തു ചേനയുടെ കഷ്ണമാണ് നടുന്നതിനായി ഉപയോഗിക്കേണ്ടത്. വിത്തു ചാണക വെള്ളത്തിൽ മുക്കി തണലിൽ ഉണക്കിയതിനു ശേ ഷം നടുക. 60 സെ.മീ x 60 സെമീ x 45 സെ.മീ. അളവിലുള്ള കുഴി എടുത്ത്, 2-2.5 കി.ഗ്രാം ചാണകം, മേൽ മണ്ണ് എന്നിവ ചേർത്താണ് ചേന നടേണ്ടത്. രണ്ടു കുഴികൾ തമ്മിൽ 90 സെ.മീ അകലം വേണം.
മഞ്ഞൾ : 3 മീ x 1.2 മീ അളവിൽ തടം എടുത്തു വേണം മഞ്ഞൾ നടുവാൻ, രണ്ടു തടങ്ങൾ തമ്മിൽ 40 സെ.മി അകലം വേണം. തടത്തിൽ ചെറിയ കുഴികൾ എടുത്ത് 25 സെമീ, 25സെ.മീ അകലത്തിൽ വേണം മഞ്ഞൾ വിത്തുകൾ നടുവാൻ. നടുന്നതിനു മുമ്പേ കോപ്പർ ഓക്സി ക്ലോറൈഡ് അടങ്ങിയ കുമിൾ നാശിനിയിൽ വിത്തുകൾ മുക്കി ഉണക്കേണ്ടതാണ്. ചാണക പൊടിയും മേൽമണ്ണും ഇട്ട് കുഴി മൂടുക, ചാരവും നല്ലതാണ്.
ഇഞ്ചി : 15 ഗ്രാം ഭാരമുള്ള ഇഞ്ചിവിത്താണ് നടേണ്ടത്. 1 മീ. വീതിയും, 25 സെ.മീ ഉയരവും ഉചിതമായ നീളത്തിലും തടമെടുക്കുക. തടങ്ങൾ തമ്മിൽ 40 സെമീ. അകലം വേണം. തടത്തിൽ 20 സെ.മീ. x 20 സെ.മീ അകലത്തിൽ ചെറിയ കു ഴിയിൽ 4,5 സെ.മീ ആഴത്തിൽ വേണം വിത്തിഞ്ചി നടുവാൻ. മുള മുകളിലേക്ക് വച്ച് വേണം കുഴികളിൽ ഇഞ്ചി നടുവാൻ
വാഴ : 3 - 4 മാസം പ്രായമുള്ളതും മാണഭാഗം 45 സെ.മീ. ചുറ്റളവുള്ളതും രോഗ കീടബാധ ഇല്ലാത്തതുമായ ഇടത്തരം കന്നുകൾ വേണം നടാൻ. കന്നുകൾ ചാണകം, ചാരം ലായനിയിൽ മുക്കി 3 ദി വസം വെയിലത്തു വച്ച് ഉണക്കി 15 ദിവസം തണലത്തുവെച്ചതിനു ശേഷമാണ് നടേണ്ടത്.
തെങ്ങിന്റെ ചുവട്ടിൽ നിന്ന് ചുരുങ്ങിയ 3 മീറ്റർ വിട്ട് 50സെ.മീ വീതം നീളം വീതി ആഴമുള്ള കുഴികളെടുത്ത് വേണം കന്നുകൾ നടാൻ. നടുന്ന സമയത്ത് പച്ചില വളമോ, കമ്പോസ്റ്റോ, കാലിവളമോ വാഴയൊന്നിന് 10 കി.ഗ്രാം എന്ന തോതിൽ ചേർക്കാം. കൂടാതെ അമ്ലത്വം കുറക്കാനായി അരകിലോ ഗ്രാം കുമ്മായം കുഴിയിൽ ഇടുന്നതും നല്ലതാണ്.