Updated on: 30 April, 2021 9:21 PM IST
തെങ്ങിൻ തൈകൾ

ഒരു വർഷം പ്രായവും നല്ല ഗുണമേന്മയുമുള്ള തെങ്ങിൻ തൈകൾ നഴ്സറിയിൽ നിന്നും നടുന്നതിനായി തെരഞ്ഞെടുക്കണം. ഇത്തരം തൈകൾക്ക് കുറഞ്ഞത് ആറ് ഓലകളും, 10 സെ.മീ. കണ്ണാടിക്കനവും ഉണ്ടായിരിക്കണം. നേരത്തെ ഓലക്കാലുകൾ വിരിയുന്നത് മേന്മയുള്ള തൈകളുടെ ഗുണവിശേഷമാണ്. നേരത്തെ മുളച്ച തൈകൾ നടുന്നതിനായി തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആറുമാസത്തിനകം മുളയ്ക്കാത്തവയും, വളർച്ച മുരടിച്ചതോ ശോഷിച്ചതോ ആയ തൈകളും ഒഴിവാക്കണം. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ നടുന്നതിനായി 1.5-2 വർഷം പ്രായമുള്ള തൈകളാണ് നല്ലത്.

തൈയുടെ ചുവട്ടിൽ തേങ്ങയോട് ചേർന്നുള്ള ഭാഗത്തിന്റെ വണ്ണം അല്ലെങ്കിൽ കട വണ്ണം , കണ്ണാടി കനം, അഥവാ കോളർ വണ്ണം , അതുമല്ലെങ്കിൽ മുളവണ്ണം എന്നൊക്കെ ഈ കണ്ണാടി കനത്തിനെ വിശേഷിപ്പിക്കാം. ഇത് ഒരു തെങ്ങിൻ തൈയെ സംബന്ധിച്ച് അത്ര പ്രധാനപ്പെട്ടത് ആണോ എന്ന് ചോദിച്ചേക്കാം. എന്നാൽ തെങ്ങിൻ തൈയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം തന്നെയാണ് ഇത്. അത് തെങ്ങിൻ തൈകൾ തിരഞ്ഞെടുക്കുന്നത് മുതൽ തൈയുടെ വളർച്ചയെ വരെ നിയന്ത്രിക്കുന്നതിൽ ഒരു പ്രധാനപ്പെട്ട ഭാഗം തന്നെ ഒരു തെങ്ങിൻ തൈ തിരഞ്ഞെടുക്കുമ്പോൾ ആകും ഇവയ്ക്ക് ഏറ്റവും പ്രാധാന്യം തോന്നുക. ഒരു തൈ തിരഞ്ഞെടുക്കുമ്പോൾ കണ്ണാടി കനം ഏറ്റവും ഉള്ളത് വേണം തിരഞ്ഞെടുക്കുവാൻ .അങ്ങിനെയുള്ള തൈകൾ ഏറ്റവും കരുത്തോടെ വളരുന്നതായും കാണാം. 

കണ്ണാടി കനം നന്നായി ഉള്ളതും ,കിളിയോല നേരത്തെ വിരിഞ്ഞതുമായ തെങ്ങിൻ തൈകൾ കരുത്തുറ്റതും ഏറ്റവും വേഗത്തിൽ പുഷ്പിക്കുന്നതും ആയി ആണ് കണക്കാക്കുന്നത്. കൂടാതെ താഴെ പറയുന്ന കാര്യങ്ങളും നല്ല തെങ്ങിൻ തൈകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. സാധാരണയായി തെങ്ങിൻ തൈകൾ തിരഞ്ഞെടുക്കുമ്പോൾ കണ്ണാടി കനം 10 മുതൽ 12 സെന്റീമീറ്റർ വരെ ഉണ്ടായിരിക്കണം എന്നത് ഓർമ്മയിൽ വേണം തെങ്ങിന് നല്ല വിളവ് ലഭിക്കാനും രോഗപ്രതിരോധ ശേഷിയോടെ വളരാനും നല്ല ഇനം തൈകൾ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. 

തെങ്ങിൻ തൈകൾ തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.
9 മാസം മുതൽ ഒരു വർഷം വരെ പ്രായമായ തൈകളാണ് നടാനായി തിരഞ്ഞെടുക്കേണ്ടത്. ഒമ്പതു മാസമായ തൈളാണെങ്കിൽ കുറഞ്ഞത് നാല് ഇലകളെങ്കിലും ഉണ്ടാകണം. ഒരു വർഷം പ്രായമായ തൈകൾക്ക് ആറ് മുതൽ എട്ട് ഇലകൾ വരെ ഉണ്ടാകണം. വേഗത്തിൽ മുളച്ചതും പെട്ടെന്ന് വളർന്നതുമായ തൈകളാണ് നടാൻ ഉത്തമം. നട്ട് ആറുമാസത്തിനുള്ളിൽ മുളച്ചവയായിരിക്കണം.
തൈയുടെ ചുവട്ടിൽ തേങ്ങയോട് ചേർന്നുള്ള ഭാഗത്തിന്റെ വണ്ണം (കണ്ണാടി കനം അഥവാ കോളർ വണ്ണം) 10 മുതൽ 12 സെന്റീമീറ്റർ വരെ ഉണ്ടായിരിക്കണം. കുറിയ ഇനം തൈകളുടെ ഉയരം 80 സെന്റീമീറ്റരും സങ്കരയിനം തൈകളുടെ ഉയരം 100 സെന്റീമീറ്ററും ഉണ്ടായിരിക്കണം.
നേരത്തേ ഓലക്കാലുകൾ വിരിയുന്ന തൈകളാണ് നടാനായി നല്ലത്.

സങ്കരയിനം തെങ്ങിൻ തൈകളിലും ,നെടിയയിനം തെങ്ങിൻ തൈകളും തിരഞ്ഞെടുക്കുമ്പോൾ കണ്ണാടി കനം ഏറ്റവും കൂടുതൽ ഉള്ളത് തന്നെ തിരഞ്ഞെടുക്കണം. എന്നാൽ കുള്ളൻ ഇനങ്ങൾ തെങ്ങിൻ തൈകളിൽ കണ്ണാടി കനം താരതമ്യേന എല്ലാത്തിനും ഒരുപോലെ ആയിരിക്കും കുള്ളൻ തെങ്ങുകൾക്ക് വളർച്ച കുറവായതിനാൽ തൈകളുടെ ആരംഭദശമുതൽ അതിന്റെ വിത്യാസം കാണുവാനും ഉണ്ട്.

ഇനി ഈ തെങ്ങിന്റെ കണ്ണാടി ഭാഗം കൊണ്ടുള്ള പ്രശനങ്ങൾ എന്തൊക്കെ എന്നും നോക്കാം ഒരു പക്ഷെ തെങ്ങിൻ തൈകൾ ഏറ്റവും കൂടുതൽ നശിച്ച് പോകുന്നതും ഈ ഭാഗത്തിന് ഉണ്ടാകുന്ന കേടുപാടുകൾ കൊണ്ടാണ് അതിന് പ്രധാനകാരണക്കാർ നമ്മൾ തന്നെയാണ് .കീടങ്ങളെ അതിൽ കുറ്റം പറഞ്ഞു നമുക്ക് രക്ഷപെടുവാൻ കഴിയില്ല അതായത് നമ്മൾ എങ്ങിനെയെങ്കിലും ഒരു തെങ്ങിൻ തൈ കുഴിച്ച് വയ്ക്കും. പിന്നെ അതിന്റെ അടുത്ത് ചെല്ലുന്നത് ആറ് മാസം കഴിഞ്ഞാകും അപ്പോഴേക്കും ഈ തെങ്ങിൻ തൈ കൂമ്പ് ചീഞ്ഞു അല്ലെങ്കിൽ വളർച്ച മുരടിച്ച് നശിച്ച് പോകുന്ന അവസ്ഥയിൽ എത്തിയിരിക്കും കാരണം മറ്റൊന്നും അല്ല. തെങ്ങിന്റെ ചുവട്ടിലോ , കണ്ണാടി ഭാഗത്തോ വെള്ളം കെട്ടി നിൽക്കുക അല്ലെങ്കിൽ തെങ്ങിന്റെ ഇളം കവിളിൽ വെള്ളവും ,ചെളിയും അടിഞ്ഞു തൈയുടെ കൂമ്പ് ചീയുവാൻ തുടങ്ങുന്നു നമ്മുടെ നല്ല ശ്രദ്ധ ഈ കാര്യത്തിൽ ഇല്ലെങ്കിൽ തെങ്ങിൻ തൈ നശിച്ച് പോകും
തെങ്ങിൻ തൈ നടുമ്പോൾ തെങ്ങിന്റെ കണ്ണാടി ഭാഗത്ത് വെള്ളമോ ,ചെളിയോ കെട്ടി നിൽക്കുവാൻ പാടില്ല അങ്ങിനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് എത്രയും വേഗം നീക്കം ചെയ്യുക തന്നെ വേണം തെങ്ങിൻ തൈ കുഴിച്ച് വയ്ക്കുമ്പോൾ പലരും തെങ്ങിൻ തൈ കാറ്റത്ത് മറിഞ്ഞു വീഴാതിരിക്കുവാൻ ചുവട്ടിൽ കഴിവതും മണ്ണ് കൂട്ടും .ഒരിക്കലും അത് ചെയ്യരുത് കണ്ണാടി ഭാഗത്ത് ഒരിക്കലും മണ്ണ് വീഴരുത് .തെങ്ങിൻ തൈ കാറ്റത്ത് മറിഞ്ഞു വീഴാതെ ചരിച്ച് ഒരു കുറ്റി നാട്ടി തെങ്ങിൻ തൈ ബലപ്പെടുത്തുക .തെങ്ങിൻ തൈയുടെ വളർച്ച അനുസരിച്ച് മാത്രമേ ചുവട്ടിൽ മണ്ണ് കൂട്ടുവാൻ പാടുള്ളു .അതുപോലെ മഴക്കാലത്ത് തെങ്ങിൻ കുഴിയിൽ മണ്ണും ,വെള്ളവും ഒഴുകി ഇറങ്ങാതെ തെങ്ങിൻ കുഴിയുടെ നാല് വശങ്ങളിലും ചെറിയ വരമ്പുകൾ തീർക്കുന്നത് നല്ലതായിരിക്കും.

മുകളിൽ പറഞ്ഞതുപോലെ തെങ്ങിന്റെ കണ്ണാടി ഭാഗത്ത് മണ്ണ് എത്തിക്കുന്നതിൽ ഒരു പ്രധാനി ആണ് നമ്മൾ വളർത്തുന്ന കോഴി കോഴി വളർത്തുന്നുണ്ടെങ്കിൽ അത് ചികഞ്ഞു മണ്ണും ,മറ്റ് വസ്തുക്കളും എല്ലാം ചികഞ്ഞു തെങ്ങിന്റെ ചുവട്ടിൽ എത്തിക്കും. .അതിലൊക്കെ നമ്മുടെ ശ്രദ്ധ ചെന്നില്ലായെങ്കിൽ തെങ്ങിൻ തൈയുടെ കണ്ണാടി ഭാഗത്ത് മണ്ണും ,വെള്ളവും എല്ലാം കെട്ടി നിന്ന് തെങ്ങിൻ തൈകൾ നശിച്ച് പോകും . വേനൽക്കാലങ്ങളിൽ തെങ്ങിന്റെ ചുവട്ടിൽ പച്ചിലവളങ്ങൾ മുതലായവ കൊണ്ട് പുതയും കൊടുക്കുകയാണെങ്കിൽ തെങ്ങിൻ തൈയുടെ ചുവട്ടിൽ ചൂട് ഏൽക്കാതെയും ഇരിക്കും. അപ്പോൾ ഇനി മുതൽ തെങ്ങിൻ തൈകൾ നശിച്ചതായി കണ്ടാൽ അതിന് പ്രധാന കാരണക്കാർ കീടങ്ങൾ മാത്രമല്ല നമ്മുടെ ശ്രദ്ധ കുറവ് കൂടി അതിൽ ഉണ്ടായിരുന്നു എന്ന് ഓർമ്മിക്കുക. അതൊടൊപ്പെം തെങ്ങിന്റെ ചുവട്ടിൽ ചിതലിന്റെ ആക്രമണത്തെ നിയന്ത്രിക്കുവാനുള്ള പ്രധിരോധമാർഗ്ഗങ്ങളും സ്വീകരിക്കണം . തെങ്ങിൻ തൈ വളർന്ന് ഒരു രണ്ട് വർഷം എങ്കിലും ആകുന്നത് വരെ തൈയുടെ ഈ കണ്ണാടി ഭാഗത്തിനെ ഒരു ഭൂതക്കണ്ണാടിയിലൂടെ തന്നെ നോക്കി നിരീക്ഷിച്ചു പരിപാലിക്കണം .

English Summary: when selecting a coconut seedling make sure of width of base of seedlings
Published on: 17 March 2021, 04:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now