ഏകവർഷിയായ (annual) നീല അമരിയുടെ വംശവർദ്ധനവ് വിത്തുകൾ വഴിനടത്താം. ഉണങ്ങിയ കായ്കൾ ചെടികളിൽ നിന്നും പറിച്ചെടുക്കുക. എന്നിട്ടു അവയിൽ നിന്നും വിത്തുകൾ നീക്കം ചെയ്യുക. ഓരോ കായിലും 10 മുതൽ 15 വരെ വിത്തുകൾ ഉണ്ടായിരിക്കും. ഇപ്രകാരം ശേഖരിച്ച വിത്തുകൾ ഒന്നോ രണ്ടോ ദിവസം ഭാഗികമായ തണലത്ത് ഉണക്കിയതിനു ശേഷം വിത്തു ചട്ടികളിൽ പാകാം വിത്തു പാകുന്നത് ആറ്റുമണലും മണ്ണുമായി കലർത്തിയുണ്ടാക്കിയ തവാരണകളിലുമാകാം.
സാധാരണ ഗതിയിൽ എൺപത്തഞ്ചു ശതമാനത്തിലധികം വിത്തുകളും മുളയ്ക്കാറുണ്ട്. വിത്തുകൾ പാകുന്നത് ചട്ടികളിലായാലും തവാരണകളിലായാലും ആവശ്യത്തിന് വെള്ളം തളിച്ചു കൊടുക്കണം. വിത്ത് രണ്ടു ദിവസം കൊണ്ട് മുളയ്ക്കാറുണ്ട്. വിത്തുകൾ മുളച്ച് ഒരാഴ്ച കഴിഞ്ഞാൽ മാറ്റി നടാവുന്നതാണ്. തുറസ്സായ സ്ഥലങ്ങളിലേക്ക് മാറ്റിനടുന്നതിന് ചെടി ഏകദേശം 10 സെ.മീ നീളം വച്ചിരിക്കണം.
വിത്തുകൾ ഏതു സമയത്തു പാകിയാലും മുളയ്ക്കാറുണ്ടെങ്കിലും സാധാരണയായി ഡിസംബർ, ജനുവരി മാസങ്ങളിലും, ഏപ്രിൽ മേയ് മാസങ്ങളിലുമാണ് വിത്തുകൾ പാകാറുള്ളത്. വൻതോതിലുള്ള വംശവർദ്ധനവിന് വിത്തു ചട്ടികൾക്കു പകരം തവാരണകൾ തയ്യാറാക്കി അതിൽ നേരിട്ടു പാകാവുന്നതാണ്. തവാരണകൾ തയ്യാറാക്കുമ്പോൾ മണ്ണു നന്നായി ഇളക്കി ചട്ടികൾക്കു പകരം തവാരണകൾ തയ്യാറാക്കി അതിൽ നേരിട്ടു പാകാവുന്നതാണ്.
തവാരണകൾ തയ്യാറാക്കുമ്പോൾ മണ്ണു നന്നായി ഇളക്കി കട്ടകൾ പൊടിച്ചു മാറ്റിയതിനുശേഷം ഏകദേശം രണ്ടു സെ.മീ. കനത്തിൽ ആറ്റുമണൽ വിരിച്ചു അതിൽ വിത്തുകൾ വിതയ്ക്കാ വുന്നതാണ്. വിത്തു മുളപ്പിക്കുന്നതിനു വേണ്ടി മാത്രമാണ് തവാരണകൾ തയ്യാറാക്കുന്നതെങ്കിൽ അതിൽ വളപ്രയോഗമൊന്നും ചെയ്യേണ്ട ആവശ്യമില്ല. തവാരണകൾ മണ്ണിളക്കുമ്പോൾ മൺകട്ടകൾ നന്നായി പൊടിഞ്ഞ് തരിമണ്ണാകാൻ ശ്രദ്ധിക്കണം.
എന്നാൽ മാത്രമേ മുളക്കുന്ന വിത്തുകൾ വളരുന്നതനുസരിച്ച് അവയുടെ വേരുകൾക്ക് മണ്ണിൽ പടരാനുള്ള അവസരം ലഭിക്കുകയുള്ളൂ. വിത്തുകൾ പാകുന്നത് ചട്ടികളിലായാലും തവാരണകളിലായാലും മണ്ണിന് എല്ലായ്പ്പോഴും ഈർപ്പം ലഭിക്കുന്നതിനു വേണ്ടി ജലം ആവശ്യത്തിന് തളിച്ചു കൊടുക്കണം