തിരുവനന്തപുരത്ത് പുത്തരികണ്ടം മൈതാനത്ത് നടക്കുന്ന വൈഗയിൽ ആതിരപ്പള്ളിയിലെ കാർഷിക ഉൽപ്പന്നങ്ങളുടെ സ്റ്റാളിൽ ആണ് വെള്ളക്കുന്തിരിക്കം ഉള്ളത്.
വെള്ള കുന്തിരിക്കം എന്നറിയപ്പെടുന്ന ഈ കുന്തിരിക്കം കാടുകളിൽ വളരുന്ന വെള്ളപ്പൈൻ എന്ന മരത്തിൽ നിന്നുള്ളതാണ്.
സുഗന്ധവാഹിയായ ഒരു സസ്യമാണ് വെള്ളപ്പൈൻ, വെള്ളപയിൻ, വെള്ളപയിൽ, പയിൽ, പചിൽ, വെള്ളപൈൻ, കുന്തിരിക്കപ്പൈൻ. 2000 മില്ലി ലിറ്റർ കൂടുതൽ മഴയുള്ള കാടുകളിലാണ് ഇവ വളരുന്നത്. അപൂർവമായി അടിയിൽ ധാരാളം വെള്ളം ഉള്ള നാട്ടിൻ പ്രദേശങ്ങളിലും തീര പ്രദേശങ്ങളിലും ഇവ വളരാറുണ്ട്. നിത്യഹരിതമായ ഒരു വൻവരമാണ് കുന്തിരിക്കപൈൻ. ജനുവരി മുതൽ മാർച്ച് വരെയാണ് പുഷ്പിക്കുന്നത്.
ഓരോ വർഷവും ഇടപെട്ടാണ് ഈ മരങ്ങൾ കായ്ക്കുന്നത്. ഈ മരത്തിന്റെ കറ ഉറച്ചു കഴിഞ്ഞാൽ കിട്ടുന്ന കുന്തിരിക്കം പോലുള്ള വസ്തു പുകയ്ക്കാനും മരുന്നായും വാർണിഷ് ഉണ്ടാക്കാനും ഉപയോഗിക്കുന്നു. ഇതൊരു നല്ല താപവൈദ്യുത അചാലകമായി ഉപയോഗിക്കാറുണ്ട്. വനവാസികൾ ഇതിന്റെ കറയെടുത്ത് മുളകുറ്റിയിൽ തിരിയിട്ട് കത്തിക്കാറുണ്ട്.
ഇത് കഫ, വാത രോഗങ്ങൾക്ക് ശമനം വരുത്തും, വേദനസംഹാരിയും തൊലിപ്പുറത്തെ രോഗങ്ങൾക്ക് ആശ്വാസം നൽകുന്നതുമാണ്. കറയിൽ നിന്ന് ഉണ്ടാക്കിയ എണ്ണ തലവേദന, പനി, സന്ധിവേദന, നടുവേദന എന്നിവയ്ക്ക് ഫലപ്രദമാണ്. കൊതുകിനെയും പ്രാണികളെയും അകറ്റാൻ ഇതിന്റെ പുക ഉത്തമമാണ്. പനി, മഞ്ഞപ്പിത്തം, വൈറൽ രോഗങ്ങൾക്ക് ഇതിന്റെ പുക ആശ്വാസമാണ്.
ആതിരപ്പള്ളിയിലെ ആദിവാസികളെ അവരുടെ കാർഷിക ഉത്പന്നങ്ങൾ ശരിയായ രീതിയിൽ കൃഷി ചെയ്ത് അതിന് വിപണനം ചെയ്യാൻ കേരള സർക്കാർ കൃഷിവകുപ്പ് വഴി മുന്നോട്ടു വന്നതിന്റെ പ്രയോജനമാണ് തിരുവനന്തപുരത്ത് പുത്തരികണ്ടം മൈതാനത്ത് നടക്കുന്ന വൈഗയിൽ കാണുന്നത്.
അവിടുത്തെ കർഷകർ ഉപയോഗിച്ചു കൊണ്ടിരുന്ന കാപ്പി, അരി, തേൻ എന്നീ വിഭവങ്ങൾ അവരെ ക്കൊണ്ട് ജൈവരീതിയിൽ കൃഷി ചെയ്യിപ്പിച്ച് അവിടുത്തെ കൃഷി ഓഫീസർ ആയ ശാലുമോൻ ആണ് ഈ ഉൽപ്പന്നങ്ങൾ ഈ കാർഷിക മേളയ്ക്ക് കൊണ്ടുവന്നിരിക്കുന്നത്. ആദിവാസി കർഷകർക്ക് ഒരു മികച്ച വരുമാനം ലഭിക്കാൻ ഈ മേള വളരെ സഹായകമായിരിക്കുകയാണ.