Updated on: 29 June, 2023 11:48 PM IST
കാട്ടു പടവലം

കായ്കറികൾക്കായി നട്ടുവളർത്താറുള്ള പടവലത്തേക്കാൾ ഉയരത്തിലും നീളത്തിലും വളരാൻ ശേഷിയുള്ള ഒരു ഔഷധസസ്യമാണ് കാട്ടു പടവലം. സ്പ്രിങ്ങ് പോലെ നല്ല ബലമുള്ള വള്ളികൾ മറ്റു സസ്യങ്ങളുടെ വിവിധ ഭാഗങ്ങളിൽ പിടിഉറപ്പിച്ച് അതിവേഗം വളർന്നുകയറുന്ന ഔഷധിയാണിത്. ഫലത്തിന്റെ പുറത്ത് വെളുത്ത് നെടുകെയുള്ള വരകളുണ്ടാകും. കായ്കൾക്ക് അഞ്ചെട്ടു സെ.മീറ്റർ നീളവും മൂന്നു നാലു സെ.മീറ്റർ വ്യാസവും കാണാറുണ്ട്. കായ്കൾക്കുള്ളിൽ ചുവപ്പുനിറത്തിലുള്ള ഫലമജ്ജയിൽ വിത്തുകൾ നിറച്ചിരിക്കുന്നു

കായ്കറികൾക്കുപയോഗിക്കുന്ന പടവലത്തിന്റെ കൃഷിരീതിയുമായി സാമ്യമുണ്ടെങ്കിലും ഒരു ഔഷധിയെന്ന പ്രത്യേകത കൊണ്ട് ചില വ്യത്യാസങ്ങളുമുണ്ട്.

കൃഷികാലം

ജനുവരി മുതൽ മാർച്ചുവരെയും സെപ്റ്റംബർ മുതൽ ഡിസംബർ വരെയുമുള്ള കാലയളവിലാണ് കാട്ടുപടവലം കൃഷിചെയ്യാൻ ഏറ്റവും യോജിച്ചത്.

ചെടികൾ തമ്മിലും വരികൾ തമ്മിലും ചുരുങ്ങിയത് രണ്ടുമീറ്റർ അകലം ക്രമീകരിക്കുക.

നടിൽ

60 സെ.മീറ്റർ വ്യാസാർധമുള്ള കുഴികൾ അരമീറ്റർ ആഴത്തിലെടുക്കുക. മേൽമണ്ണും രണ്ടു കിലോ ഉണങ്ങിപ്പൊടിഞ്ഞ കാലിവളമോ കമ്പോസ്റ്റോ ഏതെങ്കിലും ഒന്ന് ചേർത്തിളക്കി കുഴി നിറയ്ക്കുക. ഒരു കുഴിയിൽ മൂന്നോ നാലോ വിത്തു വീതം കുത്തുക. വിത്തുകൾ രണ്ടു സെ. മീറ്ററിനുമേൽ താഴാതെ ശ്രദ്ധിക്കുക.

മേൽവള പ്രയോഗം

വള്ളി വീശിത്തുടങ്ങുമ്പോഴും പൂവിട്ടുതുടങ്ങുമ്പോഴും ചുവട്ടിൽ പൂവാടൊന്നിന് ഒരു കിലോവീതം ഉണങ്ങിയ ചാണകപ്പൊടി മേൽവളമായി മേൽ മണ്ണിൽ വേരിന് കേടുവരാതെ ഇളക്കി ചേർക്കുക

വീട്ടുവളപ്പിലെ പ്രത്യേക സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ നടീലിന് സ്ഥാനനിർണയം നടത്തേണ്ടതാണ്. മൃദുലതാസസ്യമായതിനാൽ വലിയ തണലില്ലാത്ത ചെറുവൃക്ഷങ്ങളുടെ ചുവട്ടിൽ നട്ടാൽ വൃക്ഷത്തിലേക്ക് പടർത്തിവിടാം. അല്ലാത്തപക്ഷം പടരാൻ പന്തലിട്ടു കൊടുക്കണം.

വിളയുടെ കാലദൈർഘ്യം ഏറിയാൽ 125 ദിവസം മാത്രമാണ്. വിളവെടുക്കാനാവുമ്പോൾ വള്ളി ഒന്നാകെ പറിച്ച് തണലിൽ ഉണക്കി സൂക്ഷിക്കാം. ഒരു കിലോഗ്രാം ഉണങ്ങിയ സമൂലത്തിന് നൂറുരൂപയോളം വിലയുണ്ട്. വിളകാലത്തിന്റെ മധ്യത്തിൽ വീഴുന്ന മുഴുത്ത കായ്കൾ വിത്തിന് ശേഖരിച്ച് ഉണക്കി സൂക്ഷിക്കാം

English Summary: Wild cucumber will give good yield if planted under trees
Published on: 29 June 2023, 11:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now