Updated on: 30 April, 2021 9:21 PM IST
താമര വിത്തിന്റെ തോടിന് കട്ടികൂടുതലായതിനാല്‍ അത് പിളര്‍ന്ന് നാമ്പ് പുറത്തുവരാൻ ഇത്തിരി സമയമെടുക്കും.

വിദേശ ജോലി മതിയാക്കി എത്തുന്നവർ പോലും ചെയ്യുന്ന കൃഷിയാണ് താമരപ്പൂ കൃഷി. പലരും അതിൽ വിജയിച്ചതായാണ് അറിയുന്നതും.

ഏതായാലും ഇഷ്ടത്തോടെ താമരപ്പൂ കൃഷി ചെയ്തു നോക്കാൻ ആർക്കെങ്കിലും ആഗ്രഹമുണ്ടെങ്കിൽ തുടങ്ങാൻ പറ്റിയ ഒരു നല്ല സംരംഭമാണ് താമരപ്പൂ കൃഷി

ഭംഗികൊണ്ട് ആരുടെയും മനം കവരുന്നവയാണ് താമരപ്പൂക്കള്‍. കേരളത്തില്‍ ഏറ്റവുമധികം താമര കൃഷി ചെയ്യുന്ന തിരുനാവായിലെ താമരപ്പാടങ്ങളില്‍ വിടര്‍ന്നുകിടക്കുന്ന ആയിരക്കണക്കിനു താരപ്പൂക്കള്‍ ചേതോഹരമായ കാഴ്ച്ചയാണ്.

വേണമെങ്കിൽ വീട്ടുമുറ്റത്തും നമുക്ക് താമര വളര്‍ത്താം ചെറിയ ചില മുന്നൊരുക്കങ്ങള്‍ വേണമെന്നു മാത്രം. ആദ്യം അതിനായി താമരവിത്ത് സംഘടിപ്പിക്കുക. താമരകൃഷി ചെയ്യുന്നവരില്‍ നിന്നോ അല്ലെങ്കില്‍ ചില ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍ വഴിയോ താമരവിത്ത് സംഘടിപ്പിക്കാനാവും. അത്തരത്തിൽ നിരവധി കർഷകർ വിത്തുകൾ വിൽക്കുന്നുണ്ട്.നല്ലൊരു വിപണിയാണ് സമൂഹ മാധ്യമങ്ങൾ തരുന്നത് ,പൂ വിൽക്കുന്നതിനും വാങ്ങുന്നതിനും 

താമര വിത്തിന്റെ തോടിന് കട്ടികൂടുതലായതിനാല്‍ അത് പിളര്‍ന്ന് നാമ്പ് പുറത്തുവരാൻ ഇത്തിരി സമയമെടുക്കും. അതിനാൽ വിത്തിനു മുകളിൽ ഒരു ചുറ്റിക കൊണ്ട് ചെറുതായി അടിച്ച് തോടിന് ചെറിയ പിളര്‍പ്പുണ്ടാക്കിയാല്‍ നാലു ദിവസം കൊണ്ടു വിത്തില്‍ മുള പൊട്ടും



ഇങ്ങിനെ തയ്യാറാക്കിയ വിത്തുകള്‍ ചെറിയ പാത്രത്തില്‍ വെള്ളം നിറച്ച് അതിലിട്ടുവെക്കണം. നാലാം ദിവസം വിത്ത് തളിരിട്ട് വേരുകള്‍ പുറത്തേക്കുവരും. കുറച്ചു ദിവസം കൂടി അതില്‍ തന്നെ നിലനിര്‍ത്തണം. ഒരോ ദിവസവും പാത്രത്തിലെ വെള്ളം മാറ്റാന്‍ ശ്രദ്ധിക്കണം.

ചെറിയ ഇല രൂപപ്പെട്ടു കഴിഞ്ഞാല്‍ തൈകള്‍ വളര്‍ത്താനുള്ള വലിയ പാത്രത്തിലേക്കു മാറ്റാം. ജലസസ്യമാണെങ്കിലും താമര വളരാന്‍ ചെളിയുള്ള മണ്ണ് ആവശ്യമാണ്. ഇതിനായി മുക്കാല്‍ ഭാഗം കളിമണ്ണും കാല്‍ഭാഗം മണ്ണും മിക്‌സ് ചെയ്ത് പാത്രത്തില്‍ നിറക്കാം.

വലിയ പാത്രം നിറയെ മണ്ണ് നിറക്കുന്നതിനു പകരം, അതിന്റെ കാല്‍ഭാഗത്തില്‍ താഴെ വലുപ്പമുള്ള മറ്റൊരു പാത്രമെടുത്ത് അതില്‍ മണ്ണും ചെളിയും നിറച്ചാല്‍ മതിയാകും. മണ്ണിന്റെ പത്തു ശതമാനം ജൈവവളവും ചേര്‍ക്കണം. ഇത് വെള്ളം ചേര്‍ത്ത് കുഴമ്പു പരുവത്തിലാക്കണം. ഇതില്‍ വേണം തൈകള്‍ മാറ്റി നടാന്‍.

താമരത്തൈകള്‍ നട്ട ചെറിയ പാത്രം വലിയ പാത്രത്തില്‍ ഇറക്കിവെച്ചചതിനു ശേഷം വലിയ പാത്രത്തിന്റെ പകുതിയോളം വെള്ളം നിറക്കാം.നല്ല സൂര്യ പ്രകാശം കിട്ടുന്ന സ്ഥലത്ത് പാത്രം വയ്ക്കുക. നന്നായി പരിപാലിക്കണം തുടക്കത്തിൽ. താമരച്ചെടി വളർന്നു പൂക്കോവിട്ടു നിൽക്കുന്ന കാഴ്ച മനോഹരമാണ്.

English Summary: Will lotus cultivation give income?
Published on: 27 March 2021, 09:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now