വിത്തുകൾ ട്രേയിൽ പാകി 15 ദിവസം പ്രായമായപ്പോൾ പോളിഹൗസ് ബെഡുകളിൽ 15 സെ.മീ 45 സെ.മി അകലത്തിൽ വള്ളിപ്പയർ നടാം . കള നിയന്ത്രിക്കുന്നതിനും മണ്ണിലെ ഈർപ്പം നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതിനുമാണ് പ്ലാസ്റ്റിക്ക് മൾച്ചുകൾ അഥവാ പ്ലാസ്റ്റിക് പുതയിടൽ നടത്തിയത്. കേരള കാർഷിക സർവകലാശാലയുടെ പാക്കേജ് ഓഫ് പ്രാക്ടീസ് ശുപാർശ അനുസരിച്ച് 2010 കിലോ എൻ.പി.കെ. ഒരു ഹെക്ടറിന് എന്ന തോതിൽ മൂന്ന് ദിവസത്തിലൊരിക്കൽ ഡിപ്പ് ലൈനുകളിലൂടെ നൽകാം .
വള്ളിപ്പയറിലെ ഏറ്റവും ഗുരുതര പ്രശ്നങ്ങളായ മൊസൈക് രോഗവും മുഞ്ഞയുടെ ആക്രമണവും പോളി ഹൗസിനുള്ളിൽ ദൃശ്യമല്ല എന്നത് ശ്രദ്ധേയം. സാധാരണ രീതിയിൽ വള്ളിപ്പയറിന്റെ കാര്യം 120 ദിവസമെങ്കിൽ പോളിഹൗസ് കൃഷി, 14 ദിവസത്തോളം വിള നിലനിർത്താൻ കഴിയും .
കാർഷിക സർവകലാശാലയുടെ പുതിയ ഇനം ഗീതിക ഏറ്റവും മികച്ച വിളവ് നൽകും . കേരളത്തിൽ പോളിഹൗസുകളിൽ വളർത്താൻ യോജിച്ച പച്ചക്കറികളാണ് തക്കാളി, വെള്ളരി, , വള്ളിപ്പയർ എന്നിവ. സംരക്ഷിത കൃഷിയിൽ യോജ്യമായ പച്ചക്കറി ഇനങ്ങൾ വളർത്തണം.
ഇനങ്ങൾക്കനുസൃതമായി പോളിഹൗസിൽ ചെടിയുടെ വളർച്ചയിലും വ്യത്യാസം കാണുന്നു. വെള്ളായണി കാർഷിക കോളേജിലെ പ്ലാന്റ് ബീഡിംഗ് ആൻഡ് ജനറ്റിക്സ് വിഭാഗത്തിൽ നിന്നു പുറത്തിറക്കിയ പുതിയ ഇനം പയറാണ് ഗീതിക. കി.ഗ്രാമിന് 1500 രൂപ. പരിമിതമായ തോതിൽ സീസണനുസരിച്ച് വെള്ളായണി കാർഷികകോളേജ് ഇൻ സ്ട്രക്ഷണൽ ഫാമിൽ ലഭിക്കും.