മാനവരാശിയുടെ സംസ്കാരമായ കൃഷിയും കൃഷിരീതികളും ഇന്ന് തനി കച്ചവടമായതോടെ നമ്മുടെ മണ്ണും ഭക്ഷണവും വിഷമയമായി മാറി.
ഇത് കാരണം പ്രകൃതിജന്യ രോഗങ്ങൾ മൂലം പൊറുതിമുട്ടിയ ജനത ജൈവ കൃഷിയെ (പുതുയുഗ കൃഷി) നെഞ്ചിലെററിയപ്പോൾ പല രാസവള കമ്പനികളും പണമോഹികളായ ജൈവവള ഉൽപാദകരും പ്രകൃതിയിലെ പല ഖരമാലിന്യങ്ങളും ജൈവവളവും ജൈവ കീടനാശിനിയുമെന്ന പേരിൽ വിപണിയിൽ ഇറക്കി ജൈവകർഷകരെ വഞ്ചിക്കുന്നുണ്ട് .
നമ്മുടെ കർഷകരുടെ ജൈവകൃഷി ( പുതു യുഗ കൃഷി)ലേക്കുള്ള മടങ്ങിപ്പോക്കിനെ ചൂഷണം ചെയ്യാൻ വിപണിയിൽ ഇറക്കിയ PH മീറററും ഭുമിയെ രക്ഷിക്കാൻ എന്ന പേരിൽ ഭൂമിഗീതവും ഒരു രൂപക്ക് തെങ്ങിനെ രക്ഷിക്കാനുള്ള ഹോമിയോ ഗുളികയും അതുപോലെ മണ്ണിനെ ഉത്തേജിപ്പിക്കാൻ ബുസ്റ്റർഎന്ന പേരിലുള്ള പല ജൈവവളങ്ങളും ഗുണനിലവാരം ഇല്ലാത്തതാണ് എന്നതാണ് സത്യം .
ജൈവവളം എന്ന പേരിൽ മണ്ണിലിടുന്ന ഈ ഖരമാലിന്യങ്ങളെല്ലാം രാസവളത്തെ പോലെ മണ്ണിനെയും കൃഷിയെയും നശിപ്പിക്കുന്നതാണ് . ഇത് മണ്ണിലിട്ടാൽ നമ്മുടെ മണ്ണ് വിത്ത് ഇട്ടാൽ കിളിക്കാത്ത അവസ്ഥയിലായി മാറും ചെടികൾക്ക് വേണ്ട മുലകങ്ങളും ഹോർമോണു കളും , ജീവികളുടെ ഭക്ഷണവും പ്രകൃതിയിൽ തന്നെ ഉണ്ട് എന്ന തിരിച്ചറിവ് കർഷകന് നൽകിയാൽ മാത്രം മതി കൃഷിയും കർഷകനും രക്ഷപ്പെടാൻ.
വിഷമില്ലാത്ത ഭക്ഷണം കഴിക്കാം. കുറച്ചു നേരം മണ്ണിൽ പണിയെടുത്താൽ മതി. മണ്ണ് തന്നെ വേണ്ട, ടെറസിൽ ആയാലും കൃഷി ചെയ്യാം. വിപണിയിൽ നിന്ന് ഇന്ന് ലഭിക്കുന്ന ജൈവവളം എന്ന പേരിലുള്ള ഒരു ഖരമാലിന്യങ്ങളും മണ്ണിന് നൽകാതെ തന്നെ പലതരം ഇലകളും ജിവികളുടെ വിസർജ്ജനവും പിണ്ണാക്ക് വളങ്ങളും ഫിഷ് അമിനാ ,മുരങ്ങയില നീര് തുടങ്ങി യ ജൈവഹോർമോണുകളും നൽകി സൂഭിക്ഷ കേരളം പദ്ധതിയിലുടെ വിളയിച്ച മട്ടുപ്പാവിലെ എൻ്റെ കൃഷി കാഴ്ചകൾ .
തയ്യാറാക്കിയത് കർഷകൻ സി കെ മണി