Updated on: 3 June, 2024 9:29 PM IST
Black turmeric cultivation can be done in this way and earn good income

നല്ല ഡിമാൻഡും വിലയും ഉള്ള കരിമഞ്ഞൾ കൃഷി ചെയ്‌ത്‌ വരുമാനം നേടാം. വലിയതോതില്‍ കേരളത്തില്‍ കൃഷിയില്ലെന്നതും നേട്ടമാണ്. സോറിയാസിസ് പോലുള്ള രോഗങ്ങളുടെ ചികിത്സയ്ക്കു കരിമഞ്ഞള്‍ ഉപയോഗിക്കുന്നുണ്ട്. ആയുര്‍വേദത്തില്‍ വലിയ പ്രചാരമുള്ള കായകല്‍പ്പം എന്ന ഔഷധത്തിലും ഒരു പ്രധാന ചേരുവ കരിമഞ്ഞള്‍ ആണ്.

വയര്‍ സംബന്ധമായ രോഗങ്ങള്‍ക്കു കരിമഞ്ഞള്‍ നല്ലാതാണ്. ഔഷധ നിര്‍മ്മാണ മേഖലയില്‍ ഏറെ സാധ്യതകളുള്ള കരിമഞ്ഞളിനു കിലോയ്ക്ക് 3,000- 4,000 രൂപ വരെ വിലയുണ്ടെന്നതാണു സത്യം.  മൈഗ്രേയിൻ, പല്ലുവേദന തുടങ്ങി ആയുർവേദത്തിൽ ധാരാളം ഔഷധങ്ങൾ നിർമ്മിക്കാൻ കരിമഞ്ഞള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.  പൂജാദി കര്‍മ്മങ്ങള്‍ക്കും കരിമഞ്ഞള്‍ ഉപയോഗിക്കുന്നു. കസ്തൂരി മഞ്ഞളിനൊപ്പം മുഖകാന്തി വര്‍ധിപ്പിക്കാനുള്ള ഉല്‍പ്പന്നങ്ങളിലും ഇന്നു കരിമഞ്ഞള്‍ ഉപയോഗിക്കുന്നുണ്ട്. അതിനാൽ കരിമഞ്ഞളിന് ഡിമാൻഡ് ഏറെയാണ്.

കരിമഞ്ഞൾ കൃഷി എങ്ങനെ ചെയ്യാം?

മഞ്ഞള്‍ കൃഷിക്കു സമാനമാണ് കരിമഞ്ഞള്‍ കൃഷിയും. ഗ്രോബാഗിലും കരിമഞ്ഞള്‍ കൃഷി ചെയ്യാം. ഏപ്രില്‍- മേയ് മാസങ്ങളില്‍ കൃഷി ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. പുതുമഴ ലഭിച്ചാല്‍ കൃഷി തുടങ്ങാമെന്നു കാര്‍ഷിക മേഖലയിലെ വിദഗ്ധര്‍ വ്യക്തമാക്കുന്നു. കുറഞ്ഞത് 25 സെന്റീമീറ്റര്‍ അകലം വിത്തുകള്‍ തമ്മില്‍ ഉള്ളതാണ് നല്ലത്.

രാസവളങ്ങളും മറ്റും കരിമഞ്ഞൾ കൃഷിക്ക് ആവശ്യമില്ല. ചാണകപ്പൊടിയാണ് അത്യുത്തമം. കോഴിവളവും നല്ലതാണ്. ഉള്‍വനങ്ങളിലും മറ്റും സാധാരണ കണ്ടുവരുന്ന ഒന്നാണ് കരിമഞ്ഞള്‍. ഒരു ഏക്കറില്‍ കൃഷി ചെയ്താല്‍ 4,000 കിലോ വരെ വിളവ് ലഭിക്കുഗമന്നാണു കർഷകർ വ്യക്തമാക്കുന്നത്.

എങ്ങനെ തിരിച്ചറിയാം

ഒറ്റനോട്ടത്തില്‍ കരിമഞ്ഞള്‍ കണ്ടാല്‍ മഞ്ഞള്‍ പോലെയാണ്. അതുകൊണ്ടു തന്നെ കരിമഞ്ഞളിൻറെ  പേരിലുള്ള തട്ടിപ്പുകളും കൂടുതലാണ്. ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുന്നത് ഇല തന്നെയാണ്.

ഇലയുടെ നടുവിലുള്ള ഡാര്‍ക്ക് ബ്രൗണ്‍ നിറമാണ് പ്രധാന അടയാളം. മഞ്ഞക്കൂവയുടെ ഇലയും ഇതേപോലെ തന്നെയാണ്. എന്നാല്‍ കൂവ ഇലയിൽ ബ്രൗണ്‍ നിറം കുറച്ചു കൂടി കുറവായിരിക്കും. കരിമഞ്ഞളിന്റെ ഇലയും വളരെ ഡാര്‍ക്ക് ആയിരിക്കും. രണ്ടിനും ഒരു ബ്രൗണ്‍ കളര്‍ ഉണ്ടാകും. കിഴങ്ങിന് കടുത്ത നീല നിറമായിരിക്കും.

English Summary: Black turmeric cultivation can be done in this way and earn good income
Published on: 03 June 2024, 09:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now