കാഴ്ചയിൽ മുന്തിരിക്കുലപോലെയാണെകിലും ഇത് നാം നിത്യം കഴിക്കുന്ന സാധാരണ മുന്തിരിയല്ല ഇത്. അതിമധുരമുള്ള ഈ മുന്തിരിക്ക് രുചിയിൽ ലിച്ചിപ്പഴത്തോടാണ് സാമ്യം. ആമസോൺ ട്രീ ഗ്രേപ് എന്ന് പേരുള്ള ഈ മുന്തിരിപ്പഴം മരത്തിൽ കായ്ക്കുന്ന ഫലവൃക്ഷമാണ്. പൗറോമാ സെക്രോപിഫോളിയ എന്ന ശാസ്ത്ര നാമമുള്ള ഈ ഫലവൃഷം അലങ്കാര ചെടിയായും ഉപയോഗിക്കുന്നുണ്ട്.
ആൺമരങ്ങളും പെൺമരങ്ങളും പ്രത്യേകമായിട്ടുണ്ട്. രണ്ടിന്റെയും സാന്നിധ്യമുറപ്പാക്കിയാലേ ചെടികൾ പെട്ടെന്ന് കായ്ക്കുകയുള്ളൂ. പൂവിട്ടു തുടങ്ങുന്നതിന് ഏകദേശം 3 വർഷം വേണ്ടിവരും. ഇടത്തരം ഉയരത്തിൽ അതിവേഗം വളരുന്ന ആമസോൺ ട്രീ ഗ്രേപ്പിന്റെ തടി ദുർബലമായതിനാൽ കാറ്റിലും മറ്റും ഒടിഞ്ഞു വീഴാനിടയുണ്ട്. മരച്ചീനിയിലപോലെ ഒരു ഞെടുപ്പിൽനിന്ന് 8–9 ദളങ്ങളായി വേർതിരിഞ്ഞ, വീതിയേറിയ ഇലകൾ ഉള്ള ഈ ചെടിയെ പെട്ടന്ന് തന്നെ തിരിച്ചറിയാൻ സഹായിക്കും.
ബ്രസീൽ, ബൊളീവിയ, പെറു എന്നിവിടങ്ങളിലെ ആമസോൺ കാടുകളാണ് ഈ ചെടിയുടെ സ്വദേശം. കേരളത്തിൽ ജനുവരിയിൽ പൂവിടുകയും ഏപ്രിലോടെ മുന്തിരികൾ പാകമാവുകയും ചെയ്യും, ഒരു നല്ല ഫലവൃക്ഷത്തിനു പുറമെ ഇത് നല്ലൊരു അലങ്കാര വൃക്ഷവുമാണ്.
ബന്ധപ്പെട്ട വാർത്തകൾ: കപ്പയ്ക്ക് മഞ്ഞളിപ്പ് രോഗം ചെറുക്കേണ്ടത് എങ്ങനെ?
ജൈവ കൃഷി എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Farm Management'ലെ 'Organic farming'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.