1. Farm Tips

മരച്ചീനി കൃഷിയിൽ നല്ല വിളവിന് തെരഞ്ഞെടുക്കേണ്ട ഇനങ്ങളും, വളപ്രയോഗ രീതിയും

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട വിളയാണ് മരിച്ചീനി. മരച്ചീനി കൃഷിയിൽ നല്ല വിളവ് ലഭിക്കുവാൻ ചെയ്യേണ്ട പരമപ്രധാനമായ കാര്യം മണ്ണിനെ ഫലഭൂയിഷ്ടമാക്കുന്ന തരത്തിൽ വളപ്രയോഗം ചെയ്യുക എന്നതാണ്.

Priyanka Menon
മരച്ചീനി കൃഷി
മരച്ചീനി കൃഷി

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട വിളയാണ് മരിച്ചീനി. മരച്ചീനി കൃഷിയിൽ നല്ല വിളവ് ലഭിക്കുവാൻ ചെയ്യേണ്ട പരമപ്രധാനമായ കാര്യം മണ്ണിനെ ഫലഭൂയിഷ്ടമാക്കുന്ന തരത്തിൽ വളപ്രയോഗം ചെയ്യുക എന്നതാണ്.

കപ്പ കൃഷിയിലെ താരങ്ങൾ

കപ്പ കൃഷിയിൽ കൂടുതൽ വിളവ് ലഭിക്കുവാനും, കയ്പ്പ് കുറയ്ക്കുവാനും അത്യന്താപേക്ഷിതമാണ് പൊട്ടാസ്യം ചേർക്കുക എന്നത്.

എന്നാൽ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് വില അധികം ആയതിനാൽ പൊട്ടാസ്യം ഉപയോഗ ശക്തിയേറിയ ഇനങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ആദായ വിളവിന് നല്ലത്. ശ്രീകാര്യം കിഴങ്ങ് വിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത ശ്രീ പവിത്ര അത്തരത്തിലൊരു ഇനമാണ്. 

ഇതുകൂടാതെ അണിയൂർ എന്ന പ്രാദേശിക ഇനം പൊട്ടാസ്യം തീരെ കൊടുക്കാതെ നല്ല വിളവ് തരുന്ന ഇനം ആണെന്ന് പഠനങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നു. ഇവയുടെ വേരിന്റെ അഗ്രത്തിൽ വെള്ളവും പോഷകമൂല്യങ്ങളും വലിച്ചെടുക്കുന്ന വേരുകളുടെ എണ്ണം കൂടുതലായതിനാൽ ആണ് കൂടുതൽ വിളവ് ലഭ്യമാക്കുന്നത്. ഫലഭൂയിഷ്ഠത കുറഞ്ഞ എല്ലാ മണ്ണിൽ കൃഷി ഇറക്കാൻ യോജിച്ചതാണ് അണിയൂർ. ശ്രീ പവിത്ര എന്ന ഇനം പൊട്ടാസ്യം കുറഞ്ഞ അളവിൽ കൊടുത്തത് ഹെക്ടറിന് 60 ടൺ വരെ വിളവ് നേടുന്ന ഒന്നാണ്. കൂടാതെ തെങ്ങിന് ഇടവിളയായും കൃഷി ചെയ്യാം. ഇതുകൂടാതെ w-19,CR43-8 എന്നീ ഇനങ്ങൾ നൈട്രജൻ ഇല്ലാതെയും കുറഞ്ഞ നൈഡ്രജൻ അളവിലും മെച്ചപ്പെട്ട വിളവ് നൽകുന്നതാണ്. ഇവയുടെ കാലയളവ് 10 മുതൽ 14 മാസം വരെയാണ്. CI 905 എന്നയിനം മൊസൈക്ക് രോഗത്തെ ചെറുക്കുന്നതും നല്ല പാചക ഗുണം ഉള്ളതും നല്ല രീതിയിൽ അന്നജവും കുറഞ്ഞ അളവിൽ സൈനോജനും അടങ്ങിയതാണ്. ഇതിൽ ബീറ്റാകരോട്ടിൻ കൂടിയ അളവിൽ അടങ്ങിയിരിക്കുന്നതിനാൽ നല്ല കടും മഞ്ഞ നിറമാണ് ഇവയ്ക്ക്. ഈ ഇനങ്ങൾ കൂടാതെ ഉൽപാദന ക്ഷമത കൂടിയ മികച്ച പ്രാദേശിക ഇനങ്ങൾ വേറെയുമുണ്ട്. തിരുവനന്തപുരം ജില്ലയിൽ വ്യാപകമായി കൃഷി ചെയ്യുന്ന ഒന്നാണ് ഉള്ളിചുവല. ധാരാളം ഇലകളുള്ള ഈ ഇനം കാലിത്തീറ്റയായും ഉപയോഗിക്കാം. 11 മാസം കാലാവധിയുള്ള നല്ല വിളവ് തരുന്ന, പത്തനംതിട്ട ജില്ലയിൽ വ്യാപകമായി കൃഷി ചെയ്യുന്ന ഒന്നാണ് പുല്ലാടൻ കപ്പ.

Tapioca has always been a favorite crop of Malayalees. The most important thing to do in tapioca cultivation to get good yield is to apply fertilizer in a way that makes the soil fertile.

പാലക്കാട് ജില്ലയിൽ കൃഷിചെയ്യുന്ന ഏറെ സ്വാദിഷ്ടമായ പ്രാദേശിക ഇനമാണ് മുത്തേച്ചി. ധാരാളം പോഷകമൂല്യമുള്ള ഇടുക്കി ജില്ലയിൽ വ്യാപകമായി കൃഷി ചെയ്യുന്ന കടും പിങ്ക് നിറമുള്ള ഇലകളോടുകൂടിയ ഇനമാണ് അരി മുറിയൻ. ഒരു മൂടിൽ നിന്ന് ഏകദേശം ഏഴ് കിലോ വിളവ് തരുന്ന മികച്ച ഇനമാണ് ആമ്പക്കാടൻ.

English Summary: Varieties to be selected for good yield in tapioca cultivation and fertilizer application method

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds