Updated on: 3 January, 2021 7:49 PM IST
അർസാ ബോയ്

യൂജീനിയ കുടുംബത്തിൽ‌പ്പെട്ട ഒരു ഫലവൃക്ഷമാണ് ലാറ്റിൻ അമേരിക്കൻ സ്വദേശിയായ അർസാ ബോയ്. ഏകദേശ൦ 2 മീറ്റർ ഉയരത്തിൽ വളരുന്ന അർസാ ബോയ് മരത്തിന് നിരവധി ചില്ലകളുണ്ടാകും. പെറു, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ വളരെ സുലഭമായി കാണപ്പെടുന്ന ഈ ചെടിയുടെ ഇലകൾ വളരെ ചെറുതാണ്.

വർഷം മുഴുവൻ പൂക്കാറുള്ള ഈ മരത്തിലെ വെളുത്ത പൂക്കൾ നല്ല സുഗന്ധമുള്ളവയാണ്. മധുരവും പുളിപ്പും കലർന്ന അർസാ ബോയ് പഴങ്ങൾ പഴുത്ത് കഴിയുമ്പോൾ മഞ്ഞ നിറമാകും. പഴുത്ത അർസാ ബോയ് പഴങ്ങൾ നേരിട്ട് കഴിക്കാവുന്നതാണ്. എന്നാൽ, ഇതിന്റെ ജ്യൂസ് പിഴിഞ്ഞെടുത്ത് കുടിക്കുന്നതും ഐസ്ക്രീമിലും പ്യൂട്ടിംഗിലും ഫ്ലേവർ ആയി ഉപയോഗിക്കുകയോ ചെയ്യുന്നതാണ് ഉത്തമം.

അസംസ്കൃത അർസാ ബോയ് ആച്ചാറിട്ട് ഉപായോഗിക്കാവുന്നതാണ്. പഴങ്ങളിലെ വിത്തുകൾ മുളപ്പിച്ചാണ് ഇതിന്റെ തൈകൾ ഉത്പാദിപ്പിക്കുന്നത്. ഫലഭൂയിഷ്ഠമായതും നനവുള്ളതുമായ മണ്ണിൽ എളുപ്പത്തിൽ ഇത് വളർത്തിയെടുക്കാൻ സാധിക്കും. മൂന്നു വർഷത്തിനു ശേഷം ഇത് കായ് ഫലങ്ങൾ നൽകാൻ ആരംഭിക്കും. വലിയ ഫ്ലവർ പോട്ടുകളിൽ അലങ്കാര സസ്യമായി വളർത്താൻ സാധിക്കുന്ന ഒരു ചെടി കൂടിയാണ് അർസാ ബോയ്.

അർസാ ബോയ്

പൈനാപ്പിൾ, കശുമാങ്ങ, മാങ്ങ തുടങ്ങിയവായുടെ മണത്തിന് സമാനമാണ് ഇതിന്റെ ഗന്ധം. പാൽ, പഞ്ചസാര അഥവാ തേൻ എന്നിവയ്‌ക്കൊപ്പം അർസാ ബോയ് ചേർത്ത് ജ്യൂസടിക്കുന്നത് കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു ഷെയ്ക്കാണ്. തൊലിയ്ക്ക് കട്ടിയില്ലാത്തതിനാൽ രണ്ട് ദിവസത്തിൽ കൂടുതൽ പഴുത്ത അർസാ ബോയ് പഴങ്ങൾ സൂക്ഷിക്കാനാകില്ല. അതുകൊണ്ട് പഴുത്താലുടൻ ഇതിന്റെ പൾപ്പെടുത്ത് സൂക്ഷിക്കുകയോ ജ്യൂസാക്കി മാറ്റുകയോ ചെയ്യണം.

വൈറ്റമിൻ സി, അബ്‌സോർബിക് ആസിഡ് എന്നിവ അടങ്ങിയിട്ടുള്ള ഈ പഴ൦ ആമസോൺ മഴക്കാടുകളിൽ നിന്നുമാണ് ലാറ്റിൻ അമേരിക്കയിലെത്തിയത്. വ്യാവസായിക തലത്തിൽ അമേരിക്കൻ രാജ്യങ്ങളിൽ കൃഷി ചെയ്യുന്ന ഈ ഫലവൃഷം കെരളത്തിലെ കാലാവസ്ഥയിലും വളർത്താൻ അനുയോജ്യമാണ്.

അധിക വളപ്രയോഗം ഒന്നും തന്നെ ആവശ്യമില്ലാത്ത ഈ വൃക്ഷം ചാണകപൊടി മാത്രം ഉപയോഗിച്ച് വളർത്താനാകുന്നതാണ്. വൈറ്റമിൻ സി അടങ്ങിയ പുളിപ്പുള്ള ഈ പഴത്തിന് ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് മഹാമാരിയെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്.

Araza Boi is a Latin American Fruit which is in a family of Eugenia. It is very common in countries like Peru and Brazil. Araza Boi tastes sweet and sour.

English Summary: Araza Boi a Latin American Fruit
Published on: 03 January 2021, 07:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now