1. Fruits

റംബൂട്ടാൻ പൂക്കുന്നു, കായ്ക്കുന്നില്ല... കാരണം ആൺമരം?

കുരു നട്ട് മുളപ്പിക്കുന്ന തൈ ആൺതൈയായി മാറാൻ 50% ആണ് സാധ്യത. ആൺ തൈകൾ കായ് ഫലം നൽകില്ല

Sneha Aniyan
Rambootan
Rambootan

തായ്ലാൻഡ്, ഇൻഡോനേഷ്യ, ഫിലിപ്പിയൻസ്, ശ്രീലങ്ക തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും കേരളത്തിലെത്തി വൻ പ്രചാരം നേടിയ ഒന്നാണ് റംബൂട്ടാൻ.

മൂന്ന് തരത്തിലുള്ള റംബൂട്ടാനാണ് കേരളത്തിൽ സുലഭമായി ലഭിക്കുന്നത്. മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നീ നിറങ്ങളിൽ ലഭ്യമായ റംബൂട്ടാന്റെ വൃക്ഷത്തിലോ ഇലകളിലോ വ്യത്യാസം ഇല്ല. മറ്റുള്ളവയെ അപേക്ഷിച്ച് മധുരവും സ്വാദും കൂടുതലുള്ളതിനാൽ ചുവന്ന റംബൂട്ടാനോടാണ് ആളുകൾക്ക് പ്രിയം.

rambutan farming

രണ്ട് രീതിയിൽ നമ്മുടെ തൊടികളിൽ റംബൂട്ടാൻ നട്ട് വളർത്താം. ഒന്നുകിൽ കുരു നട്ട് മുളപ്പിക്കാം, അല്ലെങ്കിൽ നഴ്സ്സറിയിൽ നിന്നും ബഡ് ചെയ്തതോ ഡ്രാഫ്ട് ചെയ്തതോ ആയ തൈകൾ വാങ്ങി നടാം. എന്നാൽ, കുരു നട്ട് മുളപ്പിക്കുന്ന തൈ ആൺതൈയായി മാറാൻ 50% ആണ് സാധ്യത. ആൺ തൈകൾ കായ് ഫലം നൽകില്ല എന്ന് മാത്രമല്ല പെൺതൈ ആണെങ്കിൽ കായുണ്ടാകാൻ എട്ടു വർഷം വരെ കാത്തിരിക്കേണ്ടി വരും. അതുകൊണ്ടു തന്നെ നഴ്സറി നിന്നും ബഡ് ചെയ്തതോ ഡ്രാഫ്ട് ചെയ്തതോ ആയ തൈകൾ വാങ്ങി നടുന്നതാണ് ഉചിതം.

നഴ്സ്റിയിൽ നിന്നും തൈ വാങ്ങുമ്പോൾ ഒരു വർഷമായ തൈ വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇത് രണ്ടു വർഷം കൊണ്ട് കായ് ഫലം നൽകും.

നടൽ രീതി:

ഒന്ന്-ഒന്നര അടി താഴ്ച്ചയിൽ കുഴി കുത്തി വേണം തൈ നടാൻ. തൈ നടുന്നതിനു മുൻപ് അടിവളം നൽകാൻ പ്രത്യേകം ശ്രദ്ധിക്കുക. ചാണക പൊടി/ എല്ലുപൊടി/കോഴികാഷ്ട൦ , ഇവയിൽ ഏതെങ്കിലും ഒന്ന് വേപ്പിൻ പിണ്ണാക്കുമായി ചേർത്തിളക്കി വേണം അടിവളം നല്കാൻ. നഴ്സ്സറിയിൽ നിന്നും വാങ്ങിയ തൈയുടെ കവറിളക്കുമ്പോൾ അടിയിൽ നിന്നും മണ്ണിളകാൻ പാടില്ല. കുഴിച്ചിടുമ്പോൾ ഡ്രാഫ്ട് ചെയ്ത ഭാഗം മേൽമണ്ണിന് മുകളിൽ നില്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഒന്നിലധികം തൈകൾ നടുകയാണെങ്കിൽ അവ തമ്മിൽ 40 അടി അകലം പാലിക്കണം.

rambutan farming

തൈ നട്ട ശേഷം സ്യൂഡോമോണസ് ലായിനി തളിച്ച് കൊടുക്കുക. സ്യൂഡോമോണസ് ലായനിയിൽ മുക്കിയ ശേഷം തൈ നടുന്നതും നല്ലതാണ്. ചാണകം/ എല്ലുപൊടി/ പിണ്ണാക്ക് പുളിപ്പിച്ച വെള്ളം, ഇവയിൽ ഏതെങ്കിലും ഒന്നുപയോഗിച്ച് വർഷത്തിൽ ഒരിക്കലെങ്കിലും വളപ്രയോഗം നടത്തുക. രണ്ടു ദിവസത്തിൽ ഒരിക്കൽ വെള്ളം നനച്ച് കൊടുക്കുക.

എന്നാൽ, കായയുണ്ടാകാൻ ആരംഭിച്ച ശേഷം വളപ്രയോഗവും ജലപ്രയോഗവും നടത്താൻ പാടില്ല. ഇത് കായ ഫലം കുറയാൻ കാരണമാകും. അതുപ്പോലെ തന്നെ വിളവെടുപ്പ് കഴിഞ്ഞാൽ കമ്പ് കോതി വിടാൻ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്‌താൽ അടുത്ത സീസണിൽ കൂടുതൽ കായഫലം കിട്ടും.

റംബൂട്ടാൻ ചില്ലറകാരനല്ല...

ഏറെ പോഷക മൂല്യങ്ങളുള്ള ഒന്നാണ് റംബൂട്ടാൻ. വൈറ്റമിൻ സിയുടെ കലവറയായ റംബൂട്ടാൻ രോഗ പ്രതിരോധ ശേഷി കൂട്ടുകയും ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ലോ കലോറി അടങ്ങിയിരിക്കുന്നതിനാൽ ഇത് ബിപി കുറയ്ക്കുകയും കൊളസ്‌ട്രോൾ കൺട്രോൾ ചെയ്യുകയും ചെയ്യുന്നു.ധാരാളം ജലാംശം അടങ്ങിയിരിക്കുന്ന റംബൂട്ടാൻ കഴിക്കുന്നത് ചർമ്മകാന്തി വളരാൻ കാരണമാകുന്നു. നെഞ്ചെരിച്ചിൽ, ദഹന പ്രശ്നങ്ങൾ, എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യ സംരക്ഷണം എന്നി പ്രശ്നങ്ങൾക്കും പരിഹാരമാണ് റംബൂട്ടാൻ.

Here is some tips to grow rambutan in your garden. Rambutan trees can be male or female. Female trees produce flowers and fruits. In India, rambutan is imported from Thailand, as well as grown in Pathanamthitta District of the southern state of Kerala.

English Summary: Here is some tips to grow rambutan in your garden. Rambutan trees can be male or female. Female trees produce flowers and fruits. In India, rambutan is imported from Thailand, as well as grown in Pathanamthitta District of the southern state of Kerala.

Like this article?

Hey! I am Sneha Aniyan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds