Updated on: 27 October, 2022 5:39 PM IST
Banana farming: മൂല്യവർധിത ഉൽപന്നങ്ങളിലൂടെ ലാഭം കൊയ്യാം, വാഴകൃഷി ബെസ്റ്റാണ്!

കേരളത്തിലെ പ്രധാന കാർഷിക വിളയാണ് വാഴ (Banana farm). വാഴപ്പഴം, വാഴയില, തണ്ട് എന്നിവയ്ക്ക് കേരളത്തിന്റെ സംസ്കാരവുമായും, വാഴ കൃഷിയ്ക്ക് കാലാവസ്ഥയുമായും സവിശേഷമായ ബന്ധമുണ്ട്. തെക്ക് കിഴക്കൻ ഏഷ്യയാണ് വാഴയുടെ ജന്മദേശം. ഉഷ്ണമേഖലാ പ്രദേശത്തെയും പ്രധാന കാർഷിക വിളയാണ് വാഴ. വാഴപ്പഴത്തിൽ ജീവകം എ, ജീവകം ബി, ജീവകം സി, മാംസ്യം എന്നിവ അടങ്ങിയിരിക്കുന്നു. വാഴയിലയിൽ സദ്യ കഴിയ്ക്കുമ്പോഴുള്ള രുചി മറ്റൊന്നിനുമില്ല. വാഴക്കൂമ്പും വാഴപ്പിണ്ടിയും കൊണ്ട് ഉണ്ടാക്കുന്ന തോരൻ നമ്മുടെ വീടുകളിൽ സാധാരണമാണ്. ഒരു വാഴപ്പഴത്തിൽ 75 ശതമാനം വെള്ളത്തിൻറെ അംശമുണ്ട്. 

ബന്ധപ്പെട്ട വാർത്തകൾ: Star fruit: ആരോഗ്യത്തിനും ആദായത്തിനും ഉത്തമം; ആനപുളിഞ്ചി ചില്ലറക്കാരനല്ല!

പാളയംകോടൻ, കദളി, ഏത്തൻ, ഞാലിപ്പൂവൻ, പച്ചച്ചിങ്ങൻ മുതലായവയാണ് കേരളത്തിൽ കൃഷി ചെയ്യുന്ന പ്രധാനയിനം വാഴകൾ. അരിയും ഗോതമ്പും ഉരുളക്കിഴങ്ങും കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും മൂല്യമുള്ളത് വാഴപ്പഴത്തിനാണ്. പഴം, പഴത്തിന്റെ തൊലി, തണ്ട്, ഇല തുടങ്ങി വാഴയുടെ എല്ലാ ഭാഗങ്ങളും വിവിധങ്ങളായ രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്നതുകൊണ്ട് കർഷകന് നല്ല വരുമാനവും മൂല്യ വർധിത ഉൽപന്നങ്ങൾ നിർമിക്കാനുള്ള അവസരവും ലഭിക്കുന്നു. വാഴക്കൂമ്പ് അച്ചാർ, വാഴക്കായ് അച്ചാർ എന്നിവയ്ക്ക് വിപണിയിൽ ആവശ്യക്കാർ ഏറെയാണ്.

വാഴയുടെ വിവിധ ഭാഗങ്ങൾ കൊണ്ടുള്ള മൂല്യവർധിത ഉൽപന്നങ്ങൾ പരിചയപ്പെടാം

1. വാഴപ്പഴം - റെഡി ടു സെർവ്

ചേരുവകൾ: വാഴപ്പഴ പൾപ്പ് - ഒരു ലിറ്റർ, പഞ്ചസാര - ഒന്നേകാൽ കിലോ, വെള്ളം - 7 ലിറ്റർ, സിട്രിക് ആസിഡ് - 20 ഗ്രാം, കെഎംഎസ് - 0.75 ഗ്രാം.

തയ്യാറാക്കുന്ന വിധം: വാഴപ്പഴം മിക്സിയിൽ അരച്ചെടുക്കുക. ശേഷം 7 ലിറ്റർ വെള്ളം ഒന്നേമുക്കാൽ കിലോ പഞ്ചസാരയിൽ സിട്രിക് ആസിഡും കെഎംഎസും ചേർത്ത് പാനിയാക്കുക. പാനി തണുത്ത ശേഷം വാഴപ്പഴ പൾപ്പ് ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്ത് ഉപയോഗിക്കാം.

2. വാഴപ്പഴ സ്ക്വാഷ്

ചേരുവകൾ: വാഴപ്പഴ പൾപ്പ് - ഒരു ലിറ്റർ, പഞ്ചസാര - ഒരു കിലോ, വെള്ളം - ഒരു ലിറ്റർ, സിട്രിക് ആസിഡ് - 15 ഗ്രാം, കെഎംഎസ് - 20 ഗ്രാം.

തയ്യാറാക്കുന്ന വിധം: ഒരു ലിറ്റർ വെള്ളത്തിൽ പഞ്ചസാര, സിട്രിക് ആസിഡ്, കെഎംഎസ് ചേർത്ത് പാനിയാക്കുക. പാനി തണുത്ത ശേഷം അരച്ചു വച്ചിരിക്കുന്ന വാഴപ്പഴ പൾപ്പ് പാനിയിൽ ചേർക്കുക. ഓരോരുത്തരുടെയും മധുരം അനുസരിച്ച് വെള്ളം ചേർത്ത് സ്ക്വാഷാക്കി ഉപയോഗിക്കാം.

3. വാഴപ്പഴ ജാം

ചേരുവകൾ: വാഴപ്പഴ പൾപ്പ് - ഒരു ലിറ്റർ, പഞ്ചസാര - ഒരു കിലോ, സിട്രിക് ആസിഡ് - 5 ഗ്രാം

തയ്യാറാക്കുന്ന വിധം: വാഴപ്പഴം മിക്സിയിൽ അരച്ച് പൾപ്പാക്കി എടുക്കുക. ഈ പൾപ്പിന്റെ കൂടെ പഞ്ചസാരയും സിട്രിക് ആസിഡ് ചേർത്ത് നല്ല രീതിയിൽ ഇളക്കി അഞ്ചുമിനിറ്റ് വയ്ക്കുക. ശേഷം അടിഭാഗം കട്ടിയുള്ള പാത്രത്തിൽ മിശ്രിതം മാറ്റി ചൂടാക്കുക. ഒട്ടിപ്പിടിക്കാതിരിക്കാൻ തുടർച്ചയായി ഇളക്കണം. നല്ല രീതിയിൽ കുറുകിവരുന്ന ജാം പാകമായോ എന്ന് അറിയാൻ ഒരു സ്ഫടിക ഗ്ലാസിൽ വെള്ളം എടുത്ത ശേഷം അതിൽ ഒരു തുള്ളി ജാം ഇടുക. ജാംവെള്ളത്തിൽ വ്യാപിച്ചില്ലെങ്കിൽ കറക്ട് പാകമായി എന്ന് മനസിലാക്കാം.

6. നേന്ത്രക്കായ തൊലി കൊണ്ടാട്ടം

നേന്ത്രക്കായയുടെ തൊലി നീളത്തിൽ ചെറുതായി അരിഞ്ഞ് തിളച്ച വെള്ളത്തിൽ 5 മിനിറ്റ് ഇട്ടുവയ്ക്കുക. ശേഷം വെയിലത്ത് ഉണക്കി കൊണ്ടാട്ടം ആയിട്ട് ഉപയോഗിക്കാവുന്നതാണ്.

 

ആഷിക് ദത്ത് സി.എസ്
ഫാർമർ ദി ജേർണലിസ്റ്റ്
കൃഷി ജാഗരൺ

English Summary: Banana farming Profit through value added products Banana farming is the best
Published on: 16 October 2022, 03:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now