ഡ്രൈ ഫ്രൂട്‌സില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉണക്കമുന്തിരി. ഉണക്ക മുന്തിരികളിൽ കറുത്ത ഉണക്ക മുന്തിരിക്ക് ആരോഗ്യ ഗുണം കൂടും.
പലതരം ആരോഗ്യപരമായ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഇത് പല ഭക്ഷണ വസ്തുക്കളിലേയും സ്ഥിരം ചേരുവയുമാണ്. അയേണ്‍, പൊട്ടാസ്യം, കാല്‍സ്യം, ഫൈബര്‍, മഗ്നീഷ്യം തുടങ്ങിയ പല ഘടകങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. ഉണക്ക മുന്തിരിയിട്ട വെള്ളം ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ്.
ഇതു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗിയ്ക്കുകയും ചെയ്യാം.കറുത്ത ഉണക്ക മുന്തിരി വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്നു: ഉണക്കമുന്തിരിയില്‍ ആന്റിഓക്‌സിഡന്റുകള്‍, ബീറ്റാകരോട്ടിനുകള്‍, വൈറ്റമിന്‍ എ, എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ വൈറ്റമിന്‍ എ ഏറെ പ്രധാനമാണ്. ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്നു...
ചര്‍മ്മത്തിന് നല്ലതാണ്: ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ് ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെളളം കുടിക്കുന്നത്. ആന്റി ഓക്‌സിഡന്റ് സമ്പുഷ്ടമായ ഇത് ചര്‍മ്മത്തിലെ ചുളിവുകൾ അകറ്റാനും ചര്‍മ്മത്തിന് നല്ലതാണ്.
മലബന്ധത്തിനുള്ള നല്ലൊരു പരിഹാരം: കറുത്ത ഉണക്കമുന്തിരിയിൽ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. മലബന്ധത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്.മലബന്ധ പ്രശ്നത്തിന് മാത്രമല്ല മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിനും ആര്‍ത്തവ സമയത്തെ അസ്വസ്ഥകള്‍ അകറ്റുന്നതിനും ഏറെ മികച്ചതാണെന്നും പറയുന്നു.
കിഡ്‌നിയെ സംരക്ഷിക്കുന്നു: വൃക്കയുടെ ആരോഗ്യത്തിന് നല്ലതാണ് കറുത്ത ഉണക്കമുന്തിരി. കിഡ്‌നി, മൂത്ര സംബന്ധമായ അണുബാധകള്‍ ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണിത്.
എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ് : ധാരാളം ധാതുക്കളും മിനറലുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. എല്ലുതേയ്മാനം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇതേറെ നല്ലതാണ്. എല്ലുകളുടെ ആരോഗ്യത്തിനും പല്ലുകളുടെ ആരോഗ്യത്തിനുമെല്ലാം ഏറെ ഗുണകരമാണിത്.