ഉണക്കമുന്തിരിയുടെ ഗുണങ്ങൾ

Thursday, 23 August 2018 11:50 AM By KJ KERALA STAFF

ഡ്രൈ ഫ്രൂഡ്സിൻറെ ഗണത്തിൽ ഏറ്റവും ആരോഗ്യദായകമായ ഒരംഗമാണ് ഉണക്കമുന്തിരി. പല ഭക്ഷണസാധനങ്ങളിലും രുചിയും ഭംഗിയും കൂട്ടാൻ  നാം ഉണക്കമുന്തിരി ഉപയോഗിക്കാറുണ്ട്. കറുത്ത നിറത്തിലും മഞ്ഞ നിറത്തിലും ഇവ ലഭിക്കുന്നതാണ്. ശരീരത്തിലെ നഷ്ടപ്പെട്ട ഊർജ്ജം വീണ്ടെടുക്കാൻ ഏറ്റവും ഉത്തമമാണ് ഉണക്ക മുന്തിരി. ഉണക്കമുന്തിരിക്ക് പല ആരോഗ്യ ഗുണങ്ങളുമുണ്ട്.

ഉണക്കമുന്തിരിയിൽ ധാരാളം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാൽ വളരെ കഠിനമായ വ്യായാമ പരിശീലനങ്ങൾക്ക് ശേഷം നഷ്ടപ്പെട്ട ഊർജ്ജം പെട്ടെന്ന് വീണ്ടെടുക്കാൻ ഉണക്കമുന്തിരി കഴിക്കുന്നത് ഉത്തമമാണ്.ഉണക്കമുന്തിരി വെള്ളത്തിലിട്ട് പിഴിഞ്ഞ് ആ വെള്ളം കൊടുക്കുന്നത് കുട്ടികൾക്കും മറ്റും രക്തമുണ്ടാകാൻ പറ്റിയ മാർഗ്ഗമാണ്. എല്ലാ ദിവസവും ഉണക്കമുന്തിരി കഴിക്കുന്നത് രക്തസമ്മർദ്ദം, കൊളസ്ട്രോൾ,രക്തത്തിലെ ഗ്ലൂക്കോസിൻറെ ലെവൽ എന്നിവ ക്രമപ്പെടുത്തുകയും, അമിത ഭക്ഷണം ഒഴിവാക്കാനും ,രക്തം കട്ട പിടിക്കാതിരിക്കാനും സഹായിക്കുന്നു.

ഒലിനോലിക് ആസിഡ് എന്നൊരു ഘടകം ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. ഇത് പല്ലുകളിൽ  കേടുണ്ടാകുന്നതും ദ്വാരങ്ങളുണ്ടാകുന്നതും തടയുന്നു. ഉണക്കമുന്തിരിയിൽ ധാരാളം അയേണ്, വൈറ്റമിന് ബി കോംപ്ലക്സ്, ധാതുക്കള് അടങ്ങിയിട്ടുള്ളതിനാൽ ഇത് അനീമിയയുള്ളവര്ക്കു പറ്റിയ ഭക്ഷ്യവസ്തുവാണ്. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന പോളിന്യൂട്രിയന്റുകള്, ആന്റിഓക്സിഡന്റുകൾ  എന്നിവ കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

dry leaves

നാരുകളുള്ളതു കൊണ്ടു തന്നെ വയറിലെ ഗ്യാസ്ട്രോ ഇന്ഡസ്റ്റൈനൽ  ഭാഗം വൃത്തിയാക്കാന് ഉണക്കമുന്തിരിയ്ക്കു കഴിയും. ഇത് വയറ്റിലെ ടോക്സിനുകളെ പുറന്തള്ളാന് സഹായിക്കും. ഉണക്കമുന്തിരിയിൽ  അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അസിഡിറ്റി, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങള് ഒഴിവാക്കാനും സഹായിക്കും. തലച്ചോറിന്റെ പ്രവര്ത്തനം നല്ല രീതിയില് നടക്കുന്നതിനും ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നതിനും ഉണക്കമുന്തിരി നല്ലതാണ്ഗര്ഭിണികൾ  ഉണക്കമുന്തിരി കഴിയ്ക്കുന്നത് ഗര്ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ സഹായിക്കും.

ഉണക്കമുന്തിരിയിൽ  പോളിഫിനോളിക് ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വയറ്റിൽ ട്യൂമർ  കോശങ്ങൾ വളരുന്നതു തടയും. മലബന്ധം ഒഴിവാക്കുന്നതിനുള്ള നല്ലൊരുവഴിയാണ് ഉണക്കമുന്തിരി. ഇതിൽ  അടങ്ങിയിട്ടുള്ള നാരുകൾ  മലബന്ധവും വയറ്റിനുണ്ടാകുന്ന അസ്വസ്ഥകളും മാറ്റുന്നു

CommentsMore from Health & Herbs

സ്വർണപാൽ നാളെയുടെ സൂപ്പർഫൂഡ്

സ്വർണപാൽ  നാളെയുടെ സൂപ്പർഫൂഡ് സ്വർണ പാൽ എന്ന പേരുകേട്ടാൽ തെറ്റിദ്ധരിക്കേണ്ട ഇതിൽ സ്വർണം ഒരു തരിപോലും ചേർന്നിട്ടില്ല എന്നാൽ സ്വർണത്തേക്കാളേറെ മതിക്കുന്ന ഗുണങ്ങൾ ആണ് ഇതിനുള്ളത്.

December 01, 2018

വാടുകാപ്പുളി നാരകം

വാടുകാപ്പുളി നാരകം ചെറുനാരങ്ങാമുതൽ എത്തപ്പഴം വരെ അച്ചാറിലിടുന്ന .നമ്മൾ മലയാളികൾ മറന്നു പോയ ഒരു പേരാണ് കറിനാരകം. നാരങ്ങാക്കറി ഇല്ലാത്ത ഒരു വിശേഷ ദിവസവും നമുക്ക് ഉണ്ടായിരുന്നില്ല പറമ്പുകളിൽ തനിയെ മുളക്കുന്ന നാരകം വർഷങ്ങളോളം കറിയ…

November 26, 2018

ചായ മന്‍സ; പോക്ഷകസമൃദ്ധമായ ഇലക്കറി

ചായ മന്‍സ; പോക്ഷകസമൃദ്ധമായ ഇലക്കറി  ചായ മന്‍സ എന്നറിയപ്പെടുന്ന മെക്‌സിക്കന്‍ മരച്ചീര സാധാരണ ചീരയിനങ്ങളില്‍ ഉള്ളതിന്റെ മൂന്നിരട്ടിയോളം പോക്ഷകങ്ങളും ഔഷധ ഗുണങ്ങളുമുള്ള ഇലക്കറിയാണ്. ഒരിക്കല്‍ നട്ടാല്‍ കാലാകാലം ആദായം തരുന്നൊരു നിത്യഹരിത സസ്യമാണിത്. രക…

November 19, 2018


FARM TIPS

വെള്ളീച്ചയെ തടയാം

December 12, 2018

വേനല്‍ക്കാലങ്ങളില്‍ വിളകളുടെ ഇലകളില്‍ ബാധിച്ച് നീരൂറ്റിക്കുടിക്കുന്ന കീടമാണ്‌ വെള്ളീച്ച. ആദ്യകാലങ്ങളില്‍ ഇവ പപ്പായയിലും മരച്ചീനിയിലും മാത്രമാണ് കണ്ടുവ…

സുഗന്ധവ്യഞ്ജനങ്ങൾക്കൊണ്ട് ജൈവകീടനാശിനികള്‍

November 29, 2018

ഗ്രോബാഗിലോ മട്ടുപ്പാവിലോ വീട്ടവശ്യത്തിനു കുറച്ചു മാത്രം ജൈവ കൃഷി ചെയ്യുന്നവരെ പലപ്പോഴും വലയ്ക്കുന്ന ഒന്നാണ് ജൈവകീടനാശിനികളുടെ ചേരുവകൾ. ജൈവകീടനാശിനികള…

കൃഷിയറിവ്‌

November 21, 2018

തക്കാളിച്ചെടികളെ ആക്രമിക്കുന്ന വെള്ളീച്ചയെ തടയാന്‍ പാത്രം കഴുകുന്ന ഡിഷ് വാഷ് ലായനി ഇലകളുടെ അടിവശം തളിക്കുന്നത് നല്ല ഫലം ലഭിക്കും.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.