Updated on: 26 May, 2021 1:29 PM IST
സീതപ്പഴം

നമ്മുടെ ഗ്രാമപ്രദേശങ്ങളിൽ ധാരാളമായി കാണുന്ന ഒരു പഴവർഗമാണ് സീതപ്പഴം. കസ്റ്റാഡ് ആപ്പിൾ എന്നറിയപ്പെടുന്നു. ക്യാൻസറിന് സാധ്യത ഇല്ലാതാക്കാൻ ശേഷിയുള്ള അപൂർവ ഫലവർഗമാണിത്. നിരവധി നിറഭേദങ്ങളിൽ സീതപ്പഴം നമ്മുടെ നാട്ടിൽ കാണപ്പെടുന്നു. മഞ്ഞനിറത്തിലും, ചുവപ്പു നിറത്തിലും, തവിട്ടു നിറത്തിലും എല്ലാം സീതപ്പഴം ഭാരതത്തിലെമ്പാടും കാണപ്പെടുന്നു.

ഏറെ മാധുര്യമുള്ള ഈ ഫല വർഗ്ഗത്തിൽ ധാരാളം പോഷക ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ഇവയുടെ ആരോഗ്യവശങ്ങൾ പരിശോധിക്കാം.

Custard Apple are one of the most widely grown fruits in our rural areas. It is a rare fruit that has the potential to reduce the risk of cancer. Chives are found in many colors in our country. Avocados are found all over India in yellow, red and brown colors. This very sweet fruit contains a lot of nutrients. The health aspects of these can be examined.

സീതപ്പഴത്തിന്റെ ആരോഗ്യഗുണങ്ങൾ

1. വിറ്റാമിൻ സി ധാരാളമുള്ള സീതപ്പഴം രോഗപ്രതിരോധശേഷി ഉയർത്തുന്നു.

2. പൊട്ടാസ്യം ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇതിൻറെ ഉപയോഗം ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. കൂടാതെ രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കാനും സീതപ്പഴം ഉപയോഗിക്കാം.

3. ഇതിലെ ഫ്ലവനോയ്ഡ് സംയുക്തങ്ങൾ ആയ കാറ്റെചിൻ, എപികാടെക്കിൻ തുടങ്ങിയ ഘടകങ്ങൾ ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടഞ്ഞുനിർത്തുന്നു.

4. നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റുവാൻ ഇവ കഴിക്കുന്നത് ഉത്തമമാണ്.

5. സീതപ്പഴത്തിൽ അടങ്ങിയിരിക്കുന്ന നിയാസിൻ എന്ന ആൻറി ആക്സിഡൻറ് നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കുവാൻ മികച്ചതാണ്.

6. ഇതിൻറെ ഉപയോഗം ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുന്നു.

7. ഇതിൽ ധാരാളമായി മെഗ്നീഷ്യം അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ സന്ധിവേദന ഇല്ലാതാക്കുവാനും, പേശികളുടെ തളർച്ച കുറയ്ക്കുകയും ചെയ്യുന്നു.

10. ഇതിലെ ബി കോംപ്ലക്സ് വിറ്റാമിനുകൾ തലച്ചോറിലെ ന്യൂറോണുകളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നു.

12. സോഡിയവും, ഫോസ്ഫറസും അടങ്ങിയ സീതപ്പഴം കഴിക്കുന്നതിലൂടെ ശരീരത്തിലെ മെറ്റബോളിക് നിരക്ക് കൂടുന്നു.

13. ഗർഭിണികൾ സീതപ്പഴം കഴിക്കുന്നത് ഏറെ ഗുണപ്രദമാണ്. കാരണമെന്തെന്നാൽ ഇതിൽ ധാരാളമായി ഇരുമ്പ് അടങ്ങിയിരിക്കുന്നു. ഇരുമ്പിന്റെ അംശം ഉള്ളതിനാൽ ക്ഷീണം, തളർച്ച തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാകുന്നു.

14. മുലപ്പാൽ ഉൽപാദനം കൂട്ടുവാനും, ഗർഭസ്ഥ ശിശുവിന്റെ ചർമം, മുടി തുടങ്ങിയവയുടെ ആരോഗ്യത്തിനും ഇതിൻറെ ഉപയോഗം ഫലവത്താണ്.

15. ഇതിലടങ്ങിയിരിക്കുന്ന കോപ്പർ അകാലനര തടയുകയും, മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

16.ചർമ സംരക്ഷണത്തിനും സീതപ്പഴം മികച്ചതാണ്. ഇതിൻറെ മാംസളമായ ഭാഗവും നാരങ്ങ നീരും കുഴമ്പുരൂപത്തിലാക്കി മുഖത്ത് പുരട്ടുന്നത് മുഖത്ത് കറുത്ത പാടുകൾ അകറ്റുവാനും, ചർമത്തിന് തിളക്കം കൂട്ടുവാനും ഏറെ ഫലപ്രദമാണ്.

17. കലോറി കുറഞ്ഞ സീതപ്പഴം ശരീരഭാരം കുറയ്ക്കുന്നു.

18. വിറ്റാമിൻ ബി 6 ന്റെ കലവറയായ സീതപ്പഴം കഴിക്കുന്നതിലൂടെ നമ്മുടെ മാനസിക സമ്മർദ്ദം ഇല്ലാതാകുന്നു.

19. നേത്ര ആരോഗ്യ മെച്ചപ്പെടുത്തുവാനും ഇതിൻറെ ഉപയോഗം കൊണ്ട് സാധ്യമാകുന്നു.

20. ആൻറി ഇൻഫ്ളമറ്റോറി സംയുക്തങ്ങൾ ധാരാളമായി ഉള്ളതിനാൽ ശരീരം വീക്കം കുറയ്ക്കുവാനും സീതപ്പഴം കഴിക്കുന്നത് നല്ലതാണ്.

English Summary: custard apple are one of the most widely grown fruits in our rural areas It is a rare fruit that has the potential to reduce the risk of cancer
Published on: 26 May 2021, 01:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now