1. Fruits

സുഗന്ധം പരത്തും കെപ്പൽ പഴങ്ങൾ

തായ്ത്തടിയിലും വലിയ ശാഖകളിലും ഗോളാകൃതിയുള്ള കായ്കൾ കൂട്ടത്തോടെ വിരിയുന്നു.പുറം തൊലി മഞ്ഞ നിറമാകുന്നതോടെ പഴങ്ങൾ ശേഖരിച്ച് നേരിട്ടു കഴിക്കാം. മാമ്പഴങ്ങൾക്ക് സമാനമായ രുചിയാണിതിന്. It tastes similar to mangoes വൃക്കസംബന്ധമായ രോഗങ്ങൾക്ക് ഇത് പ്രതിവിധിയായി കരുതുന്നു.കെപ്പൽപ്പഴങ്ങളിൽനിന്ന് എടുക്കുന്ന ചെറു വിത്തുകളാണ് നടീൽ വസ്തു. ഇവ മരമായി വളർന്നു ഫലംതരാൻ എട്ടു വർഷമെങ്കിലും എടുക്കും. ലോകമെമ്പാടുമുള്ള ഉഷ്ണമേഖലാ രാജ്യങ്ങളിലെ പഴവർഗ സ്നേഹികളായ കർഷകർ കെപ്പൽ ഇപ്പോൾ തോട്ടത്തിൽ വളർത്തുന്നു.

K B Bainda
keppel fruits
keppel fruits

കെപ്പൽ പഴങ്ങൾ ഒരുകാലത്ത് ഇന്തോനേഷ്യൻ രാജകുടുംബത്തിന്റെ മാത്രം അവകാശമായിരുന്നു. ഇന്തോനേഷ്യയിലെ സെൻട്രൽ ജാവയിൽ മാത്രമാണ് ഇവ കണ്ടു വരുന്നത്. Annonaceae ഫാമിലിയിൽ പെട്ട ഇവയുടെ പഴങ്ങൾക്കുള്ള സുഗന്ധമാണ് പഴങ്ങൾക്ക് ഇന്നും പ്രധാന പരിഗണന കിട്ടാൻ കാരണം. ഒരു കാലത്ത് ജാവാ രാജകുമാരിയുടെ വ്യക്തിത്വത്തിനു ആഡംബരം കൂട്ടുവാൻ കെപ്പൽ പഴങ്ങൾ ഉപയോഗിച്ചിരുന്നതിനാൽ സാധാരണകാർക്ക് ഈ മരങ്ങൾ വളർത്തുന്നത് നിഷിദ്ധമായിരുന്നു.. രാജകൊട്ടാര ത്തിനു പുറത്തു കണ്ടെത്തിയ കെപ്പൽമരങ്ങളെല്ലാം രാജഭടൻമാർ നശിപ്പിച്ചു കളഞ്ഞൂ. അതുകൊണ്ട് ഇന്നും ഈ മരങ്ങൾ വളരെ വിരളമാണ്. കെപ്പൽ പഴങ്ങൾ കഴിച്ചാൽ മനുഷ്യ ശരീരത്തിൽ നിന്നുണ്ടാകുന്ന വിസർജ്ജ്യങ്ങൾക്കു പോലും സുഗന്ധം നല്കാനുള്ള കഴിവാണ് ഈ പഴങ്ങളെ മഹത്തരമാക്കുന്നത്. ഇരുപത്തഞ്ചു മീറ്ററോളം ഉയരെ മുകൾഭാഗത്ത് ശിഖരങ്ങളായികാണപ്പെടുന്ന നിത്യഹരിത സസ്യമാണ് കെപ്പൽ.stelechocarpus burahol എന്നതാണ് സസ്യ നാമം ..

25 m ഓളം ഉയരത്തിൽ വളരുന്ന ഈ സസ്യങ്ങളുടെ ഇലകളുടെ നിറ വ്യത്യാസം ഇവയെ അലങ്കാര ചെടികളായി വളർത്താറുണ്ട്. വായ്നാറ്റം അകറ്റാൻ കെപ്പൽ പഴങ്ങൾ ഉപയോഗിക്കാറുണ്ട്. ഇന്തോനേഷ്യയിൽ ആദ്യകാലങ്ങളിൽ ഗർഭച്ഛിദ്രത്തിനു കെപ്പൽ പഴങ്ങൾ ഉപയോഗിച്ചിരുന്നു എന്നും പറയുന്നുണ്ട്. സുഗന്ധത്തിനും കുടംബാസൂത്രണത്തിനും ഉള്ള കെപ്പൽ പഴങ്ങളുടെ പ്രശസ്തി ലോകവ്യാപകമാണ്.ബ്രൗൺ നിറത്തിലുള്ള പഴങ്ങളുടെ പൾപ്പിന് ഓറഞ്ച് നിറവും മധുരവുമാണ്. വിത്തുകൾ മുഖേനയാണ്‌ ഇവ വംശവർധന നടത്തുന്നത്.  Brown pulp is orange and sweet. It is propagated by seeds.

keppel fruits
keppel fruits

തായ്ത്തടിയിലും വലിയ ശാഖകളിലും ഗോളാകൃതിയുള്ള കായ്കൾ കൂട്ടത്തോടെ വിരിയുന്നു.പുറം തൊലി മഞ്ഞ നിറമാകുന്നതോടെ പഴങ്ങൾ ശേഖരിച്ച് നേരിട്ടു കഴിക്കാം. മാമ്പഴങ്ങൾക്ക് സമാനമായ രുചിയാണിതിന്. It tastes similar to mangoes വൃക്കസംബന്ധമായ രോഗങ്ങൾക്ക് ഇത് പ്രതിവിധിയായി കരുതുന്നു.കെപ്പൽപ്പഴങ്ങളിൽനിന്ന് എടുക്കുന്ന ചെറു വിത്തുകളാണ് നടീൽ വസ്തു. ഇവ മരമായി വളർന്നു ഫലംതരാൻ എട്ടു വർഷമെങ്കിലും എടുക്കും. ലോകമെമ്പാടുമുള്ള ഉഷ്ണമേഖലാ രാജ്യങ്ങളിലെ പഴവർഗ സ്നേഹികളായ കർഷകർ കെപ്പൽ ഇപ്പോൾ തോട്ടത്തിൽ വളർത്തുന്നു.

കടപ്പാട് 

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:റംബുട്ടാന്‍ :മലയാളിയുടെ മനം കവര്‍ന്ന മറുനാടന്‍ പഴം

English Summary: Keppell fruits that spice up

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds