Updated on: 11 July, 2022 11:56 AM IST
ശരീരത്തിന് ദോഷകരമായ ഈ വിത്തുകൾ കഴിയ്ക്കല്ലേ...

ശരീരത്തിന്റെ ആരോഗ്യത്തിനും ഉന്മേഷത്തിനും പോഷക സമൃദ്ധമായ പഴങ്ങളും പച്ചക്കറികളും കഴിയ്ക്കുന്നത് വളരെ പ്രധാനമാണ്. എന്നാൽ ഇവയുടെ കുരു അല്ലെങ്കിൽ വിത്ത് കഴിയ്ക്കുന്നത് ശരീരത്തിന് നല്ലതാണോ ദോഷകരമാണോ എന്ന കാര്യത്തിൽ പലപ്പോഴും ആശങ്കയുണ്ട്. മത്തൻ കുരു ഉൾപ്പെടെയുള്ളവ കഴിയ്ക്കുന്നത് വളരെ നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. എന്നാൽ എല്ലാ വിത്തുകളും അങ്ങനെ ആകണമെന്നില്ല.

ബന്ധപ്പെട്ട വാർത്തകൾ: ചർമം മൃദുലമാകാൻ താമര വിത്ത്; ദഹനത്തിന് താമര വേര്

തക്കാളി വിത്ത് (Tomato seed)

എല്ലാ ദിവസവും കൂടിയ അളവിൽ തക്കാളിയുടെ വിത്ത് കഴിയ്ക്കുന്നത് ശരീരത്തിന് ദോഷകരമാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഈ വിത്തുകളിൽ അടങ്ങിയിരിക്കുന്ന ഓക്സലേറ്റ് വൃക്കയിൽ കല്ലുകൾ ഉണ്ടാകാൻ കാരണമാകുമെന്നും പഠനങ്ങൾ പറയുന്നു.

ആപ്പിൾ വിത്ത് (Apple seed)

ആപ്പിളിന്റെ വിത്തിൽ അടങ്ങിയിരിക്കുന്ന അമിഗ്ഡാലിൻ ആരോഗ്യത്തിന് ഹാനികരമാണ്. അധികമായാൽ മരണം വരെ സംഭവിക്കാം. വിത്തുകൾ അമിതമായി ഉള്ളിലെത്തുമ്പോൾ ഹൈഡ്രജൻ സയനൈഡ് എന്ന രാസവസ്തു പുറത്തുവിടുന്നു. ഇത് ആരോഗ്യത്തിന ദോഷകരമാണ്.

ലിച്ചി കുരു (Lichi seed)

ആരോഗ്യത്തിന് ദോഷകരമായ പല ഘടകങ്ങളും ലിച്ചിയുടെ കുരുവിൽ അടങ്ങിയിരിക്കുന്നു. ചില നാച്ചുറൽ ടോക്സിനുകളും അമിനോ ആസിഡും പ്രമേഹം വർധിപ്പിക്കുകയും തലച്ചോറിൽ നീർക്കെട്ട് ഉണ്ടാക്കാനും കാരണമാകുന്നു.

വൻപയർ വിത്ത് (Black-eyed pea seed)

വൻപയർ വിത്ത് പാകം ചെയ്യാതെ കഴിയ്ക്കുന്നത് ശരീരത്തിന് ദോഷകരമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ രക്തകോശങ്ങൾ ഒട്ടിച്ചേരാൻ കാരണമാകുന്നു. മാത്രമല്ല ശരിയായ രീതിയിൽ പാകം ചെയ്യാതെ കഴിയ്ക്കുന്നതും ഹാനീകരമാണ്.

ഇനി കഴിയ്ക്കാൻ പാടില്ലെന്ന് പറഞ്ഞ് നമ്മൾ കളയുന്ന പല പഴങ്ങളുടെയും പച്ചക്കറികളുടെയും വിത്തുകളെപ്പറ്റി അറിയാം

പുളിങ്കുരു (Tamarind seed)

പല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണം നൽകുന്ന വിത്താണ് പുളിയുടെ കുരു. ഇത് വറുത്ത് കഴിയ്ക്കുന്നതും വറുത്ത് പൊടിച്ച് കഴിയ്ക്കുന്നതും വളരെ നല്ലതാണ്. അണുബാധ അകറ്റാനും ഹൃദയത്തിന്റെ ആരോഗ്യത്തിനും പുളിങ്കുരു വളരെ ഉത്തമമാണ്.

തണ്ണിമത്തൻ വിത്ത് (Watermelon seed)

പോഷക ഘടകങ്ങളുടെ കലവറയാണ് തണ്ണിമത്തൻ കുരു. ഇതിൽ ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡ്, അയൺ, മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നു. കലോറി വളരെ കുറവായതിനാൽ അമിതഭാരം നിയന്ത്രിക്കാൻ തീർച്ചയായും ഇത് ശീലമാക്കാം. ദിവസം ഒരു പിടി ഉണക്കിയ കുരു കഴിയ്ക്കാവുന്നതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ തണ്ണിമത്തൻ കുരു വറുത്ത് പൊടിച്ച് ചൂടുവെള്ളത്തിൽ ചേർത്ത് കഴിയ്ക്കാം. ചർമത്തിന്റെ ആരോഗ്യത്തിനും തിളക്കത്തിനും തണ്ണിമത്തൻ കുരു ഉത്തമമാണ്. ഇത് വറുത്ത് പൊടിച്ച് ടിന്നിൽ സൂക്ഷിച്ച ശേഷം സാലഡ്, ഓട്സ് എന്നിവയിൽ ചേർത്ത് കഴിയാക്കാവുന്നതാണ്.

ചക്കക്കുരു (Jackfruit seed)

നാരുകളാൽ സമ്പന്നമാണ് ചക്കക്കുരു. മെറ്റബോളിസം മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും ഇത് കഴിയ്ക്കാം. അണുബാധ തടയാനും പ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കുന്ന പ്രോട്ടീൻ ചക്കക്കുരുവിൽ അടങ്ങിയിരിക്കുന്നു.

മത്തൻ വിത്ത് (Pumpkin seed)

രോഗപ്രതിരോധ ശേഷി കൂട്ടാൻ മത്തൻ വിത്ത് വളരെ ഉത്തമമാണ്. വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പുകളും ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. വിത്ത് വറുത്ത് കഴിയ്ക്കാം.

ചണവിത്ത് (Flax seed)

ചണവിത്തിൽ സസ്യപ്രോട്ടീനുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ചർമ സംരക്ഷണത്തിനും ഹൃദയത്തിന്റെ ആരോഗ്യത്തിനും ഇത് മികച്ചതാണ്.

പപ്പായ കുരു (Papaya seed)

പപ്പായയുടെ കുരുവിൽ ഫ്ലവനോയ്ഡുകളും പോളിഫിനോളുകളും അടങ്ങിയിരിക്കുന്നു. ഓക്സീകരണ സമ്മർദം അകറ്റാൻ ഇത് വളരെ നല്ലതാണ്.

ഓറഞ്ച് കുരു (Orange seed)

ഓറഞ്ചിന്റെ കുരു കഴിയ്ക്കുന്നത് ശരീരത്തിന് ദോഷകരമാണ് എന്ന് പറയാറുണ്ടെങ്കിലും ധാരാളം പോഷക ഗുണങ്ങൾ ഇതിനുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഫൈബർ ഡയറ്റിനെയും, വിറ്റാമിൻ സി മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

English Summary: Do not eat these fruit seeds which are harmful to the body
Published on: 11 July 2022, 11:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now