1. Environment and Lifestyle

മത്തങ്ങ വിത്തുകൾ കഴിച്ചാൽ പല വിധ രോഗത്തെ പ്രതിരോധിക്കാം

അവയിൽ നല്ല അളവിൽ മഗ്നീഷ്യം, സിങ്ക്, പ്രോട്ടീൻ, അപൂരിത ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിന്റെ ചില ആരോഗ്യ ഗുണങ്ങൾ അറിയുന്നതിനും അവ കഴിക്കുന്നത് എന്തിന് എന്ന് അറിയുന്നതിനും വായിക്കുക

Saranya Sasidharan
Eating pumpkin seeds can help prevent many diseases
Eating pumpkin seeds can help prevent many diseases

മത്തങ്ങ മാത്രമല്ല അതിൻ്റെ വിത്തുകളും നൂറ്റാണ്ടുകളായി ഔഷധങ്ങളിൽ ഉപയോഗിച്ചുവരുന്നു, മൂത്രാശയ അണുബാധകൾ, വൃക്കയിലെ കല്ലുകൾ, വിര അണുബാധകൾ മുതലായവയ്ക്കുള്ള ഒരു പഴക്കമുള്ള ഔഷധമാണ് ഇത്. വിത്തുകൾ അസംസ്കൃതവും വറുത്തതുമായ രൂപങ്ങളിൽ ലഭ്യമാണ്, അവയിൽ നല്ല അളവിൽ മഗ്നീഷ്യം, സിങ്ക്, പ്രോട്ടീൻ, അപൂരിത ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.

ഇതിന്റെ ചില ആരോഗ്യ ഗുണങ്ങൾ അറിയുന്നതിനും അവ കഴിക്കുന്നത് എന്തിന് എന്ന് അറിയുന്നതിനും അതിൻ്റെ ആരോഗ്യ ഗുണങ്ങളും അറയുക

മഗ്നീഷ്യം

മഗ്നീഷ്യം ധാരാളമായി ഉള്ളതിനാൽ, രക്തസമ്മർദ്ദവും ഹൃദയ അപകടങ്ങളും കുറയ്ക്കുന്നു

മഗ്നീഷ്യം ഭക്ഷണത്തിൽ നിന്ന് മാത്രം ലഭിക്കുന്ന ഒരു ധാതുവാണ്, മത്തങ്ങ വിത്തുകൾ അതിന്റെ സമ്പന്നമായ ഉറവിടമാണ്. ഭക്ഷണത്തിൽ മതിയായ മഗ്നീഷ്യം വിതരണം നിർണായകമാണ്, കാരണം ഇത് രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലും നല്ല എല്ലുകളുടെ സാന്ദ്രത നിലനിർത്തുന്നതിലും മഗ്നീഷ്യം ഒരു പ്രധാന പങ്ക് വഹിക്കുന്നു.

ട്രിപ്റ്റോഫാൻ

നല്ല ഉറക്കത്തിന് സഹായിക്കുന്ന ട്രിപ്റ്റോഫാൻ ഇതിൽ അടങ്ങിയിട്ടുണ്ട്

നിങ്ങൾക്ക് രാത്രിയിൽ നല്ല ഉറക്കം ലഭിക്കുന്നില്ലെങ്കിൽ, ഉറങ്ങാൻ പോകുന്നതിനുമുമ്പ് കുറച്ച് മത്തങ്ങ വിത്തുകൾ കഴിക്കുന്നത് നിങ്ങളുടെ ഉറക്കം വർദ്ധിപ്പിക്കാൻ സഹായിക്കും. കാരണം, മത്തങ്ങയിൽ ട്രിപ്റ്റോഫാൻ അടങ്ങിയിട്ടുണ്ട്, ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന അമിനോ ആസിഡ്.  കൂടാതെ, മത്തങ്ങ വിത്തുകളിലെ ഉയർന്ന അളവിലുള്ള മഗ്നീഷ്യം ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

കാൻസർ

വിവിധ ക്യാൻസറുകളുടെ അപകടസാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു

മത്തങ്ങ വിത്തുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകളിൽ സ്തനാർബുദ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നുമ്ട്. വിത്തുകളിൽ ലിഗ്നാനുകളുടെ സാന്നിധ്യമാണ് ഇതിന് കാരണം. കൂടാതെ, പ്രോസ്റ്റേറ്റ് കാൻസർ കോശങ്ങളുടെ വളർച്ച മന്ദഗതിയിലാക്കാൻ വിത്തുകൾ സഹായിക്കുമെന്ന് ടെസ്റ്റ് ട്യൂബ് പഠനങ്ങൾ സൂചിപ്പിക്കുന്നു. ആമാശയം, ശ്വാസകോശം, വൻകുടൽ അർബുദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതുമായി മത്തങ്ങ വിത്തുകൾ ബന്ധപ്പെട്ടിരിക്കുന്നു.

ആൻറി ഓക്സിഡൻറുകൾ

ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായതിനാൽ നിരവധി രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു

ശരീരത്തിലെ ഹാനികരമായ ഫ്രീ റാഡിക്കലുകളുടെ സാന്നിധ്യം ക്യാൻസർ, സന്ധിവാതം, ഹൃദ്രോഗം മുതലായ പല വിട്ടുമാറാത്ത രോഗങ്ങളുമായും അണുബാധകളുമായും ബന്ധപ്പെട്ടിരിക്കുന്നു. മത്തങ്ങ വിത്തിൽ കരോട്ടിനോയിഡുകളും വൈറ്റമിൻ ഇ - ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്, അവ ആരോഗ്യപരമായ ഗുണങ്ങളാൽ നിറഞ്ഞിരിക്കുന്നു. പാർശ്വഫലങ്ങളൊന്നും ഉണ്ടാക്കാതെ സന്ധിവാതം മൂലമുണ്ടാകുന്ന വീക്കം കുറയ്ക്കാൻ മത്തങ്ങ വിത്ത് എണ്ണ സഹായിക്കുമെന്ന് ഒരു ലബോറട്ടറി പഠനം തെളിയിക്കുന്നുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ : നിങ്ങൾക്ക് ഭക്ഷണത്തിന് അലർജി ഉണ്ടോ? എങ്കിൽ ഇത് ശ്രദ്ധിക്കൂ...

English Summary: Eating pumpkin seeds can help prevent many diseases

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds