Updated on: 4 January, 2022 11:04 AM IST
ഡ്രാഗൺ ഫ്രൂട്ട്

ഒട്ടനവധി വിദേശ പഴവർഗ്ഗങ്ങൾ നമ്മുടെ നാട്ടിൽ കൃഷി ഇറക്കാറുണ്ട്. എന്നാൽ മലയാളികൾക്ക് പ്രിയപ്പെട്ട ചില വിദേശപഴങ്ങൾ ഉണ്ട്. അത്തരത്തിലൊന്നാണ് കള്ളിമുൾചെടി വിഭാഗത്തിൽപ്പെടുന്ന ഡ്രാഗൺ ഫ്രൂട്ട്. ആൻറി ആക്സിഡന്റുകളുടെയും വിറ്റാമിനുകളുടെയും കലവറയായ ഡ്രാഗൺ ഫ്രൂട്ട് ആരോഗ്യത്തിനു മാത്രമല്ല അലങ്കാരത്തിനും ആദായത്തിനും മികച്ചത് തന്നെ.

One such is the dragon fruit, which belongs to the genus Cactus. Dragon fruit is a storehouse of antioxidants and vitamins that are good not only for health but also for beauty and income.

കൃഷി ഒരുക്കാം

ഏകദേശം 30 ഡിഗ്രി സെൽഷ്യസ് ചൂടുള്ള കാലാവസ്ഥയിൽ മികച്ച വിളവ് തരുന്ന ഇനമാണ് ഇത്. ജൈവാംശം കലർന്ന മണൽമണ്ണ് ഡ്രാഗൺ ഫ്രൂട്ട് കൃഷിയ്ക്ക് മികച്ചതാണ്. മണ്ണിൽ അധികം വേരുകൾ ഇറങ്ങാത്തതിനാൽ വെള്ളക്കെട്ട് ഉണ്ടായാൽ ചെടി അഴുകി പോകാൻ ഇടയുണ്ട്.അതുകൊണ്ട് നീർവാർച്ചയുള്ള മണ്ണ് ആയിരിക്കണം തെരഞ്ഞെടുക്കേണ്ടത്. പ്രധാനമായും ചെടിയുടെ കാണ്ഡ ഭാഗങ്ങളാണ് തൈ ഉൽപാദനത്തിനായി തെരഞ്ഞെടുക്കുന്നത്. 

പോട്ടിങ് മിശ്രിതം തയ്യാറാക്കി 20 സെൻറീമീറ്റർ നീളമുള്ള കാണ്ഡ ഭാഗങ്ങൾ മുളപ്പിച്ച് തൈ ഉത്പാദനം സാധ്യമാക്കാം. ഏകദേശം ആറടി ഉയരത്തിൽ താങ്ങു കാലുകൾ കുഴിച്ചിട്ട ശേഷം അവയ്ക്ക് ചുവട്ടിലും ചുറ്റുമായി രണ്ടോ മൂന്നോ ഡ്രാഗൺ തൈകൾ വച്ചു പിടിപ്പിക്കാം. തൂണിനു മുകളിൽ ചട്ടം ഉറപ്പിക്കണം. ഇതിനു വേണ്ടി ടയറുകൾ ഉപയോഗപ്പെടുത്തുകയാണ് നല്ലത്. താങ്ങു കാലിന് മുകളിൽ ഡ്രാഗൺ ചെടികളെ ടയറിനു മുകളിലൂടെ വളച്ചു താഴോട്ട് ഇറക്കണം. ഇവയുടെവളർച്ച ത്വരിതപ്പെടുത്താൻ ഇതു മികച്ച വഴിയാണ്. കുഴികൾ തമ്മിൽ 7 അടി അകലം പാലിച്ചാൽ മതി.

വളപ്രയോഗം

ഒരു കുഴിയിൽ ഏകദേശം 15 കിലോ ജൈവവളം ചേർക്കാം. പൂവിടൽ, കായൽ കാലയളവിൽ രാസവളം ചേർക്കുന്ന കർഷകർ അധികം ആണ് നമ്മുടെ നാട്ടിൽ. ഇത് കൂടുതൽ വിളവ് ലഭിക്കാൻ നല്ല വഴിയായാണ് അവർ കണക്കാക്കുന്നത്. വേനൽക്കാലത്ത് നന പ്രധാനമാണ്. ജൈവകീടനാശിനി ഉപയോഗപ്പെടുത്തി പുഴുക്കൾ, ഉറുമ്പ്, മുഞ്ഞ തുടങ്ങിയ ശല്യങ്ങൾ ഇല്ലാതാക്കാം.

വിളവെടുപ്പുകാലം

നട്ട് ഏകദേശം രണ്ടു വർഷം മുതൽ വിളവെടുപ്പ് ആരംഭിക്കാം. മൊട്ടു വന്ന് 25 ദിവസത്തിനകം പൂവ് വരും. പൂവ് വന്ന് ഏകദേശം 30 ദിവസത്തിനുള്ളിൽ പഴം ആയി മാറും. പഴം ആയവ അഞ്ചു ദിവസത്തിനകം പറിച്ചു തുടങ്ങണം.

ഇങ്ങനെ ഒരു വർഷം നാലു തവണ വരെ ഡ്രാഗൺ ചെടിയിൽനിന്ന് വിളവ് ലഭിക്കുന്നു. നല്ല രീതിയിൽ കായ്ഫലം ലഭ്യമാക്കുന്നത് ഡിസംബർ മാസത്തിലാണ്. ഒരു ചെടിയിൽ നിന്ന് ഏകദേശം 400 ഗ്രാം തൂക്കം വരുന്ന 8 -10 കിലോ വരെ കായ്കൾ ലഭിക്കും. ഇതിൽ നിന്ന് ധാരാളം മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്നതിനാൽ ഡ്രാഗൺ ഫ്രൂട്ട് കൃഷിക്ക് എക്കാലത്തും ഡിമാൻഡ് ഉണ്ട്.

English Summary: Dragon fruit is one of the most sought after foreign fruits in the market
Published on: 04 January 2022, 10:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now