Updated on: 10 April, 2021 3:41 PM IST
ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയ്ക്ക് സഹായകമാകുന്ന ഫോളേറ്റ് ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ കിവി പഴം ഗര്‍ഭിണികള്‍ക്ക് നല്ലതാണ്.

ശരീരഭാരം കൂടിയാൽ പിന്നെ എല്ലാവരും ഡയറ്റിങ്ങിലാണ് . അതിന് വേണ്ടി എത്ര ദിവസം പട്ടിണി കിടക്കാനും തയ്യാറാണ് . എന്നാൽ അങ്ങനെ പട്ടിണി കിടക്കുന്നതിൽ കാര്യമില്ല. അത് ആരോഗ്യകരമല്ല. പട്ടിണിക്കിടക്കുകയല്ല മറിച്ച് ഭക്ഷണം കഴിക്കണം. മിതമായ രീതിയിൽ.

അതുപോലെ ഭക്ഷണരീതി ഒന്ന് മാറ്റുന്നതും ദിവസേന വ്യായാമം ചെയ്യുന്നതും ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.ഡയറ്റിങ്ങിൽ ഉള്ളപ്പോൾ പഴങ്ങൾ കഴിക്കുന്നത് എന്തായാലും അത്യാവശ്യമാണ് .അതിൽ തന്നെ ഏതൊക്കെ പഴങ്ങൾ എന്ന് ചിന്തിക്കുന്നവർക്ക് തണ്ണിമത്തൻ, സ്ട്രോബെറി, പേരയ്ക്ക , പപ്പായ , മാമ്പഴം, ഓറഞ്ച് ,കിവിപഴം പിന്നെ ജലാംശമുള്ള പച്ചക്കറികൾ ആയ തക്കാളി, കുക്കുമ്പർ അങ്ങനെ ചിലവ ഒഴിവാക്കരുത്. കിവി പഴത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് കിവി പഴം ജ്യൂസ് ആക്കി കുടിച്ചാൽ വളരെ നല്ലതാണ്. തടി കുറക്കാൻ ഉത്തമമാണ് കിവിജ്യൂസ് .

പ്രകൃതിയുടെ നന്മയാല്‍ സമ്പന്നമായ കിവി വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ഇ, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് കിവി. ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കിവി ഉത്തമമാണ്. മാത്രമല്ല, ദഹന വ്യവസ്ഥയെയും മെച്ചപ്പെടുത്തുന്നു. ആക്ടിനിഡൈന്‍ എന്ന എന്‍സൈമിന്റെ സാന്നിധ്യം കാരണം പ്രോട്ടീന്‍ ആഗിരണം ചെയ്യുന്നതിനും കൊഴുപ്പ് തന്മാത്രകളെ വിഘടിക്കുന്നതിനും കിവി സഹായിക്കുന്നു. ഇത് മെച്ചപ്പെട്ട മലശോധനയ്ക്കും സഹായിക്കുന്നു.

കിവി സ്മൂത്തി നിര്‍മ്മിക്കാന്‍

ലളിതമായ ഒരു കിവി സ്മൂത്തി നിര്‍മ്മിക്കാന്‍,5-6 കിവികള്‍ അവശ്യമാണ്. ആരോഗ്യകരമായ ചേരുവകള്‍ ചേര്‍ത്ത് നമുക്ക് സ്വന്തമായി കിവി മിശ്രിതം ഉണ്ടാക്കാന്‍ കഴിയും. ആരോഗ്യകരമായ കിവി സ്മൂത്തി കൂടുതല്‍ സമയം വിശപ്പില്ലാതെ നിര്‍ത്തുകയും ചെയ്യും.

ആദ്യം കിവി കഷ്ണങ്ങളാക്കി മാറ്റി വയ്ക്കുക. ഇനി ഇതിലേക്ക് അര കഷ്ണം നാരങ്ങയുടെ നീരും ചെറിയ കഷ്ണം ഇഞ്ചിയും പഞ്ചസാരയും ചേര്‍ത്ത് മിക്‌സറില്‍ അടിച്ചെടുക്കുക. ആവശ്യമുള്ളവര്‍ക്ക് ജ്യൂസ് അടിക്കുമ്പോള്‍ അല്‍പം വെള്ളവും ചേര്‍ക്കാവുന്നതാണ്.

ഗർഭിണികൾക്കും നല്ലതാണ്

ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയ്ക്ക് സഹായകമാകുന്ന ഫോളേറ്റ് ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ കിവി പഴം ഗര്‍ഭിണികള്‍ക്ക് നല്ലതാണ്. പൊട്ടാസ്യം ധാരാളമായി അടങ്ങിയ കിവി നിങ്ങളുടെ രക്തസമ്മര്‍ദം നിയന്ത്രിക്കുന്നു. രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും രക്തം കട്ടപിടിക്കുന്നത് തടയാനും കിവി കഴിക്കുന്നതിലൂടെ കഴിയും. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഫലപ്രദമാണ് കിവി.

ശരീരഭാരം കുറയ്ക്കുന്നതിന് ആരോഗ്യകരവും സ്വാഭാവികവുമായ മാര്‍ഗ്ഗമാണ് ഉത്തമം. ഇവ പെട്ടെന്നുള്ള ഫലങ്ങള്‍ നല്‍കില്ലെങ്കിലും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും ആരോഗ്യകരമായി.

English Summary: Drink kiwi fruit juice; You can lose weight
Published on: 10 April 2021, 03:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now