Updated on: 26 August, 2021 6:30 PM IST
മാതളനാരങ്ങ

ഔഷധ ഗുണങ്ങളുടെ കലവറയാണ് മാതളനാരങ്ങ. ജീവകങ്ങൾ ആയ എ, ബി 6, സി തുടങ്ങിയവയും പോളിഫിനോളുകൾ, ഫോളിക് അമ്ലം തുടങ്ങിയവയും ഗണ്യമായ അളവിലും അടങ്ങിയിരിക്കുന്ന മാതളനാരങ്ങ ദിവസവും ഒരെണ്ണമെങ്കിലും കഴിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഒരു മാതളനാരങ്ങ പഴത്തിൽ നിന്ന് 104 കലോറി ഊർജ്ജം,1.5 ഗ്രാം മാംസ്യം,26.4 ഗ്രാം അന്നജം, 9 മില്ലി ഗ്രാം ജീവകം സി എന്നിവ ശരീരത്തിന് ലഭ്യമാകുന്നു.

മാതളനാരങ്ങയുടെ ആരോഗ്യഗുണങ്ങൾ

1. ധാരാളം ഭക്ഷ്യനാരുകൾ അടങ്ങിയിരിക്കുന്ന മാതളനാരങ്ങ ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമേകുന്നു.

2. പ്രകൃതിദത്തമായ ആസ്പിരിൻ അടങ്ങിയിരിക്കുന്ന ഈ ഫലവർഗം രക്തപ്രവാഹത്തിൽ തടസ്സങ്ങൾ നീക്കം ചെയ്യുകയും, രക്തചംക്രമണം സുഗമമായി നടത്തുകയും ചെയ്യുന്നു.

3. ധാരാളമായി ഇരുമ്പ് അടങ്ങിയിരിക്കുന്ന മാതളനാരങ്ങ ഗർഭ കാലഘട്ടത്തിൽ കഴിക്കേണ്ട ഏറ്റവും മികച്ച ഭക്ഷണപദാർത്ഥമാണ്.

4. വിറ്റാമിൻ സി ധാരാളമുള്ളതിനാൽ രോഗപ്രതിരോധശേഷി ഉയർത്തുവാനും മാതളനാരങ്ങ ഉപയോഗം ഫലവത്താണ്.

5. ആൻറി ആക്സിഡന്റുകൾ സമ്പന്നമായ അളവിൽ അടങ്ങിയിരിക്കുന്നതിനാൽ നമ്മുടെ ശരീരത്തിലെ കോശങ്ങളെ സ്വതന്ത്ര റാഡിക്കലുകളുടെ ഉപദ്രവത്തിൽ നിന്ന് സംരക്ഷിക്കുവാനും മാതളനാരങ്ങ കഴിക്കുന്നത് നല്ലതാണ്.

6. ഇതിലടങ്ങിയിരിക്കുന്ന സവിശേഷ രാസവസ്തുക്കൾ രക്തസമ്മർദ്ദത്തെ നിയന്ത്രണ വിധേയമാക്കാനും, LDL കൊളസ്ട്രോളിന്റെ ഓക്സീകരണം തടയുവാനും മികച്ചതാണ്.

7. തരുണാസ്ഥികളുടെ കേടുപാടുകളും നാശവും പരിഹരിക്കുന്നത് വഴി ഓസ്റ്റിയോപെറോസിസ് പോലുള്ള അസുഖങ്ങൾ ഒഴിവാക്കാൻ മാതളനാരങ്ങയുടെ നിത്യോപയോഗം ശീലമാക്കാം.

8. ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കുവാനും, നേത്രരോഗ്യം മെച്ചപ്പെടുത്തുവാനും മാതളനാരങ്ങ പാനീയമായും ഉപയോഗിക്കാം.

Pomegranate is a storehouse of medicinal properties. It is essential to eat at least one pomegranate a day, which contains significant amounts of vitamins A, B6, and C, as well as polyphenols and folic acid.

9. അണുക്കളെ ചെറുക്കുവാനും മാതളനാരങ്ങ കഴിക്കുന്നത് നല്ലതാണ്. തൊണ്ടയിലെയും, മോണയിലെയും വ്രണങ്ങൾ പെട്ടെന്ന് ഇല്ലാതാക്കുവാനും മാതളനാരങ്ങ മികച്ചത് തന്നെ.

10. ദിവസേന മാതളനാരങ്ങ നീര് കുടിക്കുന്നത് വൃദ്ധർക്ക് വൃക്ക, മൂത്രാശയം തുടങ്ങിയവയുടെ ആരോഗ്യം കാക്കുവാൻ മികച്ചതാണ്.

English Summary: Eat pomegranate to boost immunity
Published on: 26 August 2021, 06:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now