Health & Herbs

ഭക്ഷണത്തിന് രുചിയില്ല എന്ന് തോന്നുകയാണെങ്കിൽ മാതളനീർ സേവിക്കാം

മാതളം

സോളമൻ രാജാവിന് ഒരു വലിയ മാതളത്തോപ്പ് ഉണ്ടായിരുന്നുവത്രെ. ഇസ്രയേൽ ജനതയ്ക്ക് മണലാരണ്യത്തിലൂടെയുള്ള അവരുടെ സഞ്ചാരത്തിനിടയിൽ ദാഹം അസഹനീയമായപ്പോൾ മാധുര്യമൂറുന്ന മാതള മണികൾ സ്മരിച്ചുപോലും. മുഹമ്മദ് നബി തന്റെ അനുയായികളോട് ഈ പഴത്തിന്റെ ഔഷധവീര്യത്തെയും ആഹാരയോഗ്യതയെയും പറ്റി എടുത്തു പറയാറുണ്ടായിരുന്നു. ഭാരതത്തിലെ മഹർഷിമാരെന്നല്ല, യവനചിന്തകരായ അരിസ്റ്റോട്ടിൽ, പ്ലേറ്റോ എന്നിവർക്കും മാതളപ്പഴത്തിലെ ഔഷധമൂല്യങ്ങളെപ്പറ്റി നല്ല വിവരമുണ്ടായിരുന്നു. ഹീബ്രുജനതയുടെ വേദഗ്രന്ഥമായ "താൽമൂദിലും മാതളത്തെപ്പറ്റി വിവരണമുണ്ട്. സിദ്ധരുടെ ഗുണപാഠത്തിലും മാതളത്തിന്റെ മേന്മകളെപ്പറ്റി പാട്ടുകളുണ്ട്.

നാലഞ്ച് മീറ്റർ ഉയരത്തിൽ വളരുന്ന ഒരു മരമാണ് മാതളം. ഇതിൻറ ഫലമെന്നല്ല തൊലി, കായ, പൂക്കൾ എന്നിവയും ഔഷധവീര്യമുള്ളവയാണ്. പേർഷ്യ, അഫ്ഗാനിസ്ഥാൻ, അറേബ്യ എന്നീ രാജ്യങ്ങളിലാണ് മാതളം അഥവാ താളിമാതളം അല്ലെങ്കിൽ ഉറുമാമ്പഴം വൻതോതിൽ കൃഷിചെയ്യപ്പെടുന്നത്. കേരളത്തിൽ വിരളമാണെങ്കിലും കർണാടകം,തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ ധാരാളമായി കണ്ടുവരുന്നു.

സീസണിൽ മറ്റു ഫലങ്ങളുടെ കൂടെ മാർക്കറ്റിൽ വിപണനം ചെയ്യുന്നു. മുണ്ട്. മാതളം പ്രധാനമായി രണ്ടുതരമുണ്ട്. ഒന്നു മധുരിക്കുന്നതും മറ്റൊന്ന് ചവർപ്പുള്ളതും. രണ്ടും ഔഷധ പ്രാധാന്യമുള്ളവതന്നെ. കൂടാതെ ഹിമാലയസാനുക്കളിൽ പുളിപ്പുള്ള ഒരു തരവുമുണ്ട്. ഇതിന്റെ അല്ലികൾ അവിടത്തുകാർ പുളിക്കു പകരം ഉപയോഗിച്ചുവരുന്നു. രുചിപ്രദവും അല്ലപ്രധാനവുമായ മാതളം ശരീരത്തിനു നല്ല കുളിർ മയേകാൻ ഉത്തമമാണ്. 

മാതളത്തോട്, കുരുമുളക്, ചെറുതിപ്പലി, ചവർക്കാരം എന്നിവ വിധിപ്രകാരം പൊടിച്ചു ശർക്കര ചേർത്തു കുറെശ്ശെ ദിവസവും സേവിച്ചാൽ കഫത്തോടു കൂടിയ ചുമയ്ക്ക് ശമനം ലഭിക്കും.

മാതളപ്പഴത്തിന്റെ മുകൾഭാഗം തുരന്ന് അതിൽ ബദാമെണ്ണ നിറച്ചുസൂക്ഷിക്കുക. അതിൽ നിന്നു പിന്നീട് അല്ലികളെടുത്തു ദിവസേന സേവിക്കുക . ഇത് കാലപ്പഴക്കം ചെന്ന് ചുമയ്ക്കുള്ള ഒരു യുനാനി വിധിയാണ്.

മാതളത്തോട്, നെൽപ്പൊരി, തിപ്പലി, പഞ്ചസാര ഇവ പൊടിച്ച് തേനിൽ കഴിക്കുക. ചുമയ്ക്കും ഛർദ്ദിക്കും ഫലപ്രദമായ ഔഷധമാണ്. മാതളത്തോടും താന്നിക്കത്തോടും വായിലിട്ടു ചവച്ച് ഉമിനീർ കഴിച്ചാലും തുല്യഫലം ലഭിക്കും.

മാതളയല്ലി ഉദരസംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കും. ഭക്ഷണത്തിനു വേണ്ടത്ര രുചിയില്ലാതാകുമ്പോൾ മാതളനീർ ഉപയോഗിക്കാം. രക്ഷസാവത്തോടുകൂടിയ അതിസാരവും മാതളനീര് ശമനം ചെയ്യും.

മാതളത്തോടുകൊണ്ടുള്ള കഷായവും അതിസാരത്തെ അകറ്റും. കുടൽകൃമികളെ നശിപ്പിക്കുവാനും മാതളത്തോടു കഷായം ഉപകരിക്കും. മാതളമരത്തിന്റെ തോലിൽ Punicine എന്നൊരു ആൽക്കലോയിഡ് ഉണ്ട്. ഇതാണ് നാടവിരസംഹാരിയായി വർത്തിക്കുന്നത്. മൂക്കിൽ നിന്നുണ്ടാകുന്ന രക്തസ്രാവത്തിന് മാതളപ്പൂക്കളുടെ നീരോ പഴനീരോ മൂക്കിലിറ്റിച്ചു ശമനം വരുത്താവുന്നതാണ്. ഏറെ ഔഷധമൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഒന്നാണ് മാതളം.


English Summary: if you feel food has no taste use pomegranate juice

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine