കേരളത്തിലെ കാലാവസ്ഥയ്ക്ക് പറ്റിയ മരമാണ് ഇലന്ത.ഏതു തരം മണ്ണിലും വളരും. വളരാൻ സൂര്യപ്രകാശം അത്യാവശ്യമാണ്.റാമ്‌നേസി കുലത്തിലുള്ള ഇതിന്റെ സസ്യനാമം സിസിഫസ് മൗറിഷ്യാന എന്നാണ്.
ഇതില്‍ ജീവകം എ, ബി, സി എന്നിവയ്ക്ക് പുറമെ കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവയും അടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ ഇലന്തപ്പഴത്തിന്റെ കാലമാണ്.
തമിഴ്‌നാട്ടില്‍ നിന്നും വലസഞ്ചികളില്‍ നിറച്ച വലുപ്പമേറിയ കായ്കള്‍ക്ക് ഒരു കിലോയ്ക്ക് അറുപത് രൂപവരെ വിലയുണ്ട്. വിദേശ ഇനങ്ങൾ ആയതിനാൽ വലിയ കായ്കൾ ആണ് തമിഴ്‌നാട്ടിൽ നിന്ന് വരുന്നത്. നാടൻ ഇലന്തപ്പഴത്തിന് ചെറിയുടെ വലിപ്പമേ ഉണ്ടാകൂ.
ഒരു മീറ്റര്‍ ചതുരശ്ര അളവിലും ആഴത്തിലും കുഴികളെടുത്ത് ചാണകപ്പൊടിയും, മേല്‍ മണ്ണും നിറച്ച് രണ്ടാഴ്ച കഴിഞ്ഞ് ഒട്ടുതൈ നടാം. നടുന്ന സമയത്തോ, പുതു ഇലകള്‍ വന്നശേഷമോ, ഒരു കിലോ വേപ്പിന്‍പിണ്ണാക്കും കാല്‍കിലോ എല്ലുപൊടിയും കൂടി നല്‍കണം. വേണ്ടവിധം നനയ്ക്കണം.വര്‍ഷംതോറും വിളവെടുപ്പിനുശേഷം മഴക്കാലത്ത് വളപ്രയോഗം ആവര്‍ത്തിച്ചാല്‍ കൂടുതല്‍ ഫലം കിട്ടും.
മഞ്ഞു കാലത്താണ് പൂവിടുന്നത്. ചെറു കായ്കൾ ഉണ്ടാകുന്ന നാടൻ ഇലന്തയേക്കാൾ താരതമ്യേന വലിയ കായ്കൾ ഉണ്ടാകുന്ന വിദേശ ഇനങ്ങൾ ഇപ്പൊ നഴ്സറികളിൽ ലഭിക്കും. അതിനാണ് ആവശ്യക്കാർ കൂടുതൽ.
പഴുത്ത പഴം അതെ പടി കഴിക്കുകയാണ് പതിവ്.കായ് ചുവന്ന് പഴുത്തു കഴിഞ്ഞാൽ പുറം തൊലി മൃദുവാകുകയും ചുളിയുകയും ചെയ്യും. മഞ്ഞ കലർന്ന പച്ച നിറത്തിനും ചുവപ്പു നിറത്തിനും ഇടയിൽ ഒരു കളറുണ്ട് .എന്നാൽ മൂക്കാത്ത കായ്‌ക്ക് പച്ചനിറമാണ്. അതാണ് ശരിക്കും കഴിക്കാൻ പറ്റിയ സമയം.
ഏപ്രില്‍ മാസങ്ങളില്‍ പൂവ് വന്ന് നവംബര്‍ മുതല്‍ ജനുവരി വരെ പഴങ്ങള്‍ കാണും. വിളഞ്ഞ് പഴുത്താല്‍ ഓറഞ്ചു നിറമാകും. വിശപ്പില്ലായ്മ, ഛര്‍ദ്ദി, അഗ്‌നിമാന്ദ്യം, കഫോദ്രവം ഇവയെല്ലാം ഇലന്തപ്പഴം കഴിച്ചാല്‍ ഒരു പരിധിവരെ ഇല്ലാതാകും.
ഏതായാലും ഏതൊരാൾക്കും ഇഷ്ടപ്പെടുന്ന മാന്ത്രിക രുചിയുള്ള ഇലന്തപ്പഴം ഒരെണ്ണമെങ്കിലും ഒരു വീട്ടിൽ ഉണ്ടാകുന്നത് നല്ലതാണ്.