1. Fruits

ഇലന്തപ്പഴം എന്ന മാന്ത്രിക പഴം

ഇലന്തപ്പഴം പണ്ടുമുതൽക്കേ നമ്മുടെ നാട്ടിൽ പറഞ്ഞുകേൾക്കുന്ന ഒരു വിശിഷ്ട ഫലമാണ് . പാവങ്ങളുടെ ആപ്പിള്‍ എന്നും ഇത് അറിയപ്പെടുന്നു.

KJ Staff

ഇലന്തപ്പഴം പണ്ടുമുതൽക്കേ നമ്മുടെ നാട്ടിൽ പറഞ്ഞുകേൾക്കുന്ന ഒരു വിശിഷ്ട ഫലമാണ് . പാവങ്ങളുടെ ആപ്പിള്‍ എന്നും ഇത് അറിയപ്പെടുന്നു. രുചിയുടെയും പോഷക മൂല്യങ്ങളുടെയും കലവറയാണ് 'ഇലന്തപ്പഴം'. ചെറുവൃക്ഷമായി പടര്‍ന്നുപന്തലിച്ചു വളരുന്ന ഇലന്തയില്‍ ചെറുമുള്ളുകളുമുണ്ടാകും. ഈ ചെറുവൃക്ഷം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഭാരതത്തില്‍ വളര്‍ന്നിരുന്നു. പുരാണങ്ങളിലും മറ്റും പരാമർശമുള്ള പേരാണ് ഇലന്തപ്പഴം. 1800 മീറ്റര്‍ വരെ ചൂടു പ്രദേശങ്ങളില്‍ ഇത് ഉണ്ടാകുമെങ്കിലും വരണ്ട കാലാവസ്ഥയാണ് നല്ലത്. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍പോലും ഇലന്തപ്പഴം സുലഭമാണ്.

ജുജുബട്രീ, ബര്‍ട്രീ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഇതില്‍ ജീവകം എ, ബി, സി എന്നിവയ്ക്ക് പുറമെ കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവയും അടങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ ഈന്തപ്പഴം, ജീവന്റെ പഴം, അമരത്വത്തിന്റെ പഴം എന്നൊക്കെയാണ് ഇലന്തപ്പഴത്തിന്റെ വിളിപ്പേരുകള്‍. വിളവെടുപ്പിനുശേഷം പ്രൂനിംഗ് (കൊമ്പുകള്‍ കോതൽ) ചെയ്താൽ പുതിയ ശാഖകള്‍ വളരുകയും ധാരാളം കായ്കളുണ്ടാകുകയും ചെയ്യും.

കേരളത്തിൽ ഇലന്തപ്പഴം അധികം വളരുന്നതായി കണ്ടുവരുന്നില്ല. ആന്ധ്രാപ്രദേശ് തമിഴ്നാട് കർണാടകം എന്നിവിടങ്ങളിൽ നിന്നും ഇവ നമ്മുടെ വിപണിയിൽ എത്താറുണ്ട്. കായ്കള്‍ക്ക് ഒരു കിലോയ്ക്ക് അറുപത് രൂപവരെ വിലയുണ്ട്.

elanthapazham

ഇപ്പോൾ ചില നഴ്സറികളും മറ്റും വ്യാപകമായി ഇതിന്റെ തൈകൾ വിൽക്കുന്നതും കേരളത്തിന്റെ കാലാവസ്ഥയിൽ ഇവ നന്നായി കായ്ക്കുന്നതായും കണ്ടുവരുന്നു . ഇതിന്റെ കൃഷി രീതി വളരെ എളുപ്പമാണ്ഒ. രു മീറ്റര്‍ ചതുരശ്ര അളവിലും ആഴത്തിലും കുഴികളെടുത്ത് ചാണകപ്പൊടിയും, മേല്‍ മണ്ണും നിറച്ച് രണ്ടാഴ്ച കഴിഞ്ഞ് ഒട്ടുതൈ നടാം. നടുന്ന സമയത്തോ, പുതു ഇലകള്‍ വന്നശേഷമോ, ഒരു കിലോ വേപ്പിന്‍പിണ്ണാക്കും കാല്‍കിലോ എല്ലുപൊടിയും കൂടി നല്‍കണം. വേണ്ടവിധം നനയ്ക്കണം.ആദ്യതവണ കായ് കുറയുമെങ്കിലും വളരുംതോറും കായ് എണ്ണം കൂടിവരും. മുതിര്‍ന്ന ഒരു മരത്തില്‍നിന്നും ഒരാണ്ടില്‍ 100, 150 കിലോവരെ പഴങ്ങള്‍ കിട്ടും. ഒട്ടുതൈകളുടെ കായ്കള്‍ക്ക് ചെറുനാരങ്ങയോളം വലുപ്പവും ചെറിയ കുരുവുമാണ്.

ഒട്ടുതൈ ഒന്നാം വര്‍ഷം കായ്ക്കും. ആദ്യവര്‍ഷം തന്നെ കൊമ്പുകോതല്‍ നടത്താം. ആരോഗ്യമുള്ള ഒരു പ്രധാന ശിഖരം മാത്രം നിര്‍ത്തി ചെടിയുടെ പ്രധാന തടിയില്‍ 75 സെന്റീമീറ്ററിനു താഴെ വളരുന്ന കൊമ്പുകള്‍ നീക്കം ചെയ്യണം. നല്ല വെളിച്ചം കിട്ടിയാല്‍ നന്നായി കായ് പിടിക്കും.

വര്‍ഷംതോറും വിളവെടുപ്പിനുശേഷം മഴക്കാലത്ത് വളപ്രയോഗം ആവര്‍ത്തിച്ചാല്‍ കൂടുതല്‍ ഫലം കിട്ടും. ഏപ്രില്‍ മാസങ്ങളില്‍ പൂവ് വന്ന് നവംബര്‍ മുതല്‍ ജനുവരി വരെ പഴങ്ങള്‍ കാണും. വിളഞ്ഞ് പഴുത്താല്‍ ഓറഞ്ചു നിറമാകും. പഴങ്ങള്‍ കിളികള്‍ തിന്നാതിരിക്കാന്‍ മരം മൊത്തമായി വലകൊണ്ട് മൂടാം. ചെറു മുള്ളുകളുള്ള ചെടിക്ക് കീടരോഗങ്ങള്‍ ഒന്നും വരാറില്ല. ഇരുപതു വര്‍ഷക്കാലം ഫലം തരുന്നവയാണ് ഇലന്ത ചെടികൾ.

English Summary: Elanthapazham

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds