Updated on: 10 June, 2022 1:37 AM IST
അമിതമായാൽ ഡ്രൈ ഫ്രൂട്ട്സും ദോഷം: എങ്ങനെയെന്ന് അറിയൂ…

ആരോഗ്യത്തിന് ഗുണകരമാണ് ഡ്രൈ ഫ്രൂട്ട്‌സ് (Dry fruits) എന്ന് കണക്കാക്കപ്പെടുന്നു. ബദാം, പിസ്ത, ഉണക്കമുന്തിരി, ഈന്തപ്പഴം, വാൾനട്ട്‌സ് എന്നിങ്ങനെ നിരവധി പോഷകസമൃദ്ധമായ ഡ്രൈ ഫ്രൂട്ട്സുകളുണ്ട്. ഫൈബര്‍ ധാരാളം അടങ്ങിയ ഈന്തപ്പഴം പോലുള്ളവ ദഹന പ്രക്രിയ സുഗമമാക്കുന്നു. ഭാരം കുറയ്ക്കാനും ശരീരത്തിൽ അധികമായി കൊഴുപ്പ് അടിയാതെ ആരോഗ്യം നൽകുന്നതിനും ബദാം, വാൾനട്ട്‌സ് എന്നിവയും ഉപയോഗപ്രദമാണ്.

ഡ്രൈ ഫ്രൂട്‌സ് ദിവസവും കഴിയ്ക്കുന്നത് ഹൃദയ പ്രശ്‌നങ്ങള്‍ അകറ്റി നിര്‍ത്താൻ സഹായിക്കും. അനീമിയ പോലുളള അനാരോഗ്യങ്ങൾ അകറ്റാന്‍ ഉത്തമമാണ് ഇവ. ബദാം പോലുളളവയാകട്ടെ, ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാൻ ഫലപ്രദമാണ്.

ഡ്രൈ ഫ്രൂട്‌സില്‍ വൈററമിന്‍ ബി, അണ്‍സാച്വറേറ്റഡ് ഫാറ്റുകള്‍, ഫോസ്ഫറസ്, കോപ്പര്‍, അയേണ്‍ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് ശാരീരിക പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്താൻ സഹായിക്കും. കൂടാതെ, കാൽസ്യത്തിന്റെ സാന്നിധ്യം എല്ലുകളുടെ ആരോഗ്യത്തിനും പ്രയോജനപ്പെടും.
എന്നാൽ ഇവ അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. അതായത് അമിതമായാൽ അമൃത് കഴിച്ചാലും വിഷമെന്ന് പറയുന്നത് പോലെ ഡ്രൈ ഫ്രൂട്ട്സിനുമുണ്ട് പാർശ്വഫലങ്ങൾ (Side effects of dry fruits).

അതേസമയം, ഡ്രൈ ഫ്രൂട്ട്‌സ് പരിമിതമായ അളവിൽ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്നതിൽ സംശയമില്ല. ദിവസവും രാവിലെ ഒരു പിടി ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതായി കണക്കാക്കപ്പെടുന്നു. എന്നാൽ നിങ്ങൾ ഇവ ആവശ്യത്തിലധികം കഴിച്ചാൽ, പല പ്രശ്നങ്ങളിലേക്കും നയിക്കും. അതായത്, ദിവസവും ഡ്രൈ ഫ്രൂട്ട്സ് കഴിയ്ക്കണമെന്ന് പറഞ്ഞാലും അവ എത്ര അളവിലാണ് കഴിക്കേണ്ടത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

ഡ്രൈ ഫ്രൂട്ട്‌സ് അമിതമായി കഴിക്കുന്നതിന്റെ ദോഷങ്ങൾ (Excessive eating of dry fruits- disadvantages)

1. പൊണ്ണത്തടി (Obesity)

ഡ്രൈ ഫ്രൂട്ട്‌സ് ശരീരഭാരം കുറയ്ക്കാൻ നല്ലതാണെന്ന് പറയാറുണ്ട്. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ശരീരഭാരം സന്തുലിതമായി നിലനിർത്താം. എന്നാൽ ആവശ്യത്തിലധികം ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് പൊണ്ണത്തടി കൂട്ടും.

2. പഞ്ചസാരയുടെ അളവ് (Increase sugar level)

ഡ്രൈ ഫ്രൂട്ട്‌സിൽ സ്വാഭാവിക പഞ്ചസാര അടങ്ങിയിട്ടുണ്ട്. പക്ഷേ വലിയ അളവിൽ ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കുന്നത് ശരീരത്തിൽ ഫ്രക്ടോസിന്റെ അളവ് അധികമാകുന്നതിന് കാരണമാകും. ഇത് പഞ്ചസാരയുടെ അളവ് വർധിപ്പിക്കും.

ബന്ധപ്പെട്ട വാർത്തകൾ: ശ്രദ്ധിക്കുക! നെല്ലിക്ക ഇവർക്ക് അത്ര നല്ലതല്ല

3. വയറിളക്കം (Diarrhea)

ഡ്രൈ ഫ്രൂട്ട്‌സ് നാരുകളുടെ നല്ല ഉറവിടമാണ്. എന്നാൽ ഇവ അമിതമായി കഴിക്കുന്നത് വയറിളക്കം പോലുള്ള പ്രശ്നങ്ങൾക്കും വയറുവേദനയ്ക്കും കാരണമാകും.

4. ദഹനക്കേട് (Indigestion)

ഡ്രൈ ഫ്രൂട്ട്സിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനത്തിന് നല്ലതാണെന്ന് കണക്കാക്കപ്പെടുന്നു. എന്നാൽ ഇത് അധികമായി കഴിക്കുന്നത് ദഹനവ്യവസ്ഥയെ വഷളാക്കും. അതായത്, ദഹനക്കേട്, വയറുവേദന, മലബന്ധം തുടങ്ങിയ പ്രശ്നങ്ങളിലേക്ക് ഇത് നയിക്കും.

5. പല്ലുവേദന (Toothache)

ചില ഡ്രൈ ഫ്രൂട്ട്സുകളിൽ ഫ്രക്ടോസ് രൂപത്തിൽ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. പഞ്ചസാരയുടെ അമിത ഉപയോഗം പല്ലുവേദനയ്ക്ക് കാരണമാകും. മാത്രമല്ല, വിരകളുടെ പ്രശ്‌നങ്ങൾക്കും ഇത് കാരണമാകും.

ബന്ധപ്പെട്ട വാർത്തകൾ:  ദിവസവും ഇവർ കുക്കുമ്പർ കഴിച്ചാൽ പ്രശ്നമായേക്കാം!

English Summary: Excessive Use Of Dry Fruits May Cause These Side Effects To Your Body
Published on: 10 June 2022, 01:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now