Updated on: 18 April, 2022 8:53 PM IST
For better income cultivate Vietnam Early Jackfruit

നാരുകൾ, വിറ്റമിൻ എ, സി, കാർബോഹൈഡ്രേറ്റ്, എന്നിവ ധാരാളമടങ്ങിയ ഒരു ഫലമാണ് ചക്ക.  കൂടാതെ, കാത്സ്യം, സിങ്ക്, ഫോസ്ഫറസ് എന്നിവയുടെ ഉറവിടം കൂടിയാണ്. ചക്കയിൽ ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. സോഡിയത്തിൻറെ അളവാകട്ടെ തീരെ കുറവും. ചക്ക ഒരു മികച്ച ആന്റി ഓക്സിഡന്റാണ്.  ഇത് രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഹൃദയാരോഗ്യത്തിന് ഉത്തമം. എല്ലാത്തിനും ഉപരി കൊളസ്‌ട്രോൾ രഹിതവും. വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നവർക്ക് അനയോജ്യമാണ്. മറ്റു ഫലവർഗങ്ങളെ അപേക്ഷിച്ച് കൂടുതൽ അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹന പ്രക്രിയ സുഗമമാക്കും.

ബന്ധപ്പെട്ട വാർത്തകൾ: ചക്ക കൊണ്ടുള്ള 50 വിഭവങ്ങൾ

ചെറിയ മുറ്റമുള്ളവർക്ക് നടാൻ പറ്റിയ പ്ലാവാണ് വിയറ്റ്നാം ഏർളിചക്ക. വീടിൻറെ മുറ്റത്തോ, മറ്റെവിടെ വേണമെങ്കിലും നടാം. വർഷം മുഴുവനും ഫലം തരും.  നട്ട് ഒരു കൊല്ലം കൊണ്ട് കായ്ക്കും എന്നുള്ളതാണ് വിയറ്റ്നാം ഏർലി ചക്കകൾക്കുള്ള പ്രത്യേകത. തൈകൾ വാങ്ങുമ്പോൾ പ്രായമായ വലിയ തൈകൾ വാങ്ങാൻ ശ്രമിക്കുക. എങ്കിലേ പെട്ടെന്ന് കായ്‌കൾ ലഭിക്കുകയുള്ളു.

ബന്ധപ്പെട്ട വാർത്തകൾ: ചക്കയും വിളവെടുപ്പനന്തര പരിചരണവും

പ്ലാവിലെ വിളവാകാത്തതും വിളഞ്ഞതുമെല്ലാം ഒന്നിച്ചെടുക്കുന്നതിനാൽ കർഷകർക്കും നേട്ടമാണ്. പ്ലാവിൻ തൈകൾക്കും ഡിമാൻഡേറെയാണ്. വിയറ്റ്നാം ഏർളിക്ക് ആവശ്യക്കാരേറെയാണ്.

ബന്ധപ്പെട്ട വാർത്തകൾ: ചക്ക കേരളത്തിന്റെ ഔദ്യോഗിക ഫലം ആയി പ്രഖ്യാപിച്ചിട്ട്‌ ഇന്ന് 3 വർഷം

ചക്ക ഒരുപാടു വലുപ്പം ഇല്ലാത്തതുകൊണ്ട് കൈകാര്യം ചെയ്യാൻ എളുപ്പമാണ്. നന്നായി മൂത്ത ചക്ക ഇട്ടുവെച്ചാൽ, മൂന്നാം ദിവസം ഉപയോഗിച്ച് തുടങ്ങാം.  പഴുത്താൽ, നല്ല മധുരവും ഉറപ്പുമുള്ള ചുളകളാണ്. ചുവപ്പു കലർന്ന മഞ്ഞ നിറമാണ് ചുളകൾക്ക്. ചുളകൾ പെട്ടെന്ന് കേടുവരില്ല. കറ കുറവാണ്. പച്ച ചുളകൾ കട്ടിയുള്ളതുകൊണ്ട് കറിവെക്കാൻ നല്ലതാണ്.

English Summary: For better income cultivate Vietnam Early Jackfruit
Published on: 18 April 2022, 08:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now