വളർച്ചയ്ക്ക് ഏറ്റവുമനുയോജ്യമായ താപനില 27 ഡിഗ്രി സെൽഷ്യസാണ് നല്ല ഫലഭൂയിഷ്ടമായ ഈർപ്പമുള്ള മണ്ണാണ് വാഴകൃഷിക്ക് ഏറ്റവും നല്ലത്.
കൃഷിക്കാലം മഴയെ ആശ്രയിച്ച് ഏപ്രിൽ - മേയ് മാസങ്ങളിലും ജലസേചിത വിളയായി ആഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിലും നടാം . പ്രാദേശികമായി നടീൽ കാലം ക്രമപ്പെടുത്തേണ്ടതാണ് . നല്ല മഴക്കാലത്തും കടുത്ത വേനലിലും വാഴ നടുന്നത് നല്ലതല്ല . ഉയർന്ന താപനിലയും വരൾച്ചയും വിളവിനെ ദോഷകരമായി ബാധിക്കുമെന്നതിനാൽ, നട്ട് ഏഴെട്ടു മാസം കഴിഞ്ഞ് കുല പുറത്ത് വരുന്ന സമയത്ത്, ഇത് ഒഴിവാക്കുന്ന രീതിയിൽ നടീൽ സമയം ക്രമികരിക്കേണ്ടാതാണ്.
നിലമൊരുക്കൽ ഉഴുതോ കിളച്ചോ നിലമൊരുക്കി കുഴികൾ തയ്യാറാക്കുക. മണ്ണിന്റെ തരം, വാഴയിനം , ഭൂഗർഭ ജലനിരപ്പ്, എന്നിവയനുസരിച്ച് കുഴിയുടെ വലിപ്പം വ്യത്യാസപ്പെടും . പൊതുവേ 50x50cm അളവിലുള്ള കുഴികളാണ് ശുപാർശ ചെയ്തിട്ടുള്ളത്. താഴ്ന്ന പ്രദേശങ്ങളിൽ കൂന കൂട്ടി വേണം കന്നു നടാൻ. കന്നുകൾ തെരഞ്ഞെടുക്കൽ മൂന്നോ നാലോ മാസം പ്രായമുള്ള ആരോഗ്യമുള്ള സുചികന്നുകളാണ് നടാൻ തെരഞ്ഞെടുക്കേണ്ടത്. കുല വെട്ടി കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ കന്നുകൾ ഇളക്കി എടുക്കണം. നേന്ത്രവാഴ നടുമ്പോൾ മാണത്തിന് മുകളിൽ 15 മുതൽ 20cm ശേഷിക്കത്തക്കവണ്ണം കന്നിന്റെ മുകൾ ഭാഗം മുറിച്ചു കളഞ്ഞശേഷം നടണം. അതോടൊപ്പം വേരുകളും വലിപ്പമുള്ള പാര്ശ്വമുഖങ്ങളും കേടുള്ള ഭാഗങ്ങളും നീക്കം ചെയ്യണം.
നിമവിരബാധ തടയുന്നതിനായി കന്നുകൾ 50 ഡിഗ്രി സെൽഷ്യസ് ചൂടുള്ള വെള്ളത്തിൽ 10 മിനിറ്റ് മുക്കി വയ്ക്കണം. അതിനു ശേഷം ചാണകവും ചാരവും കലക്കിയ വെള്ളത്തിൽ മുക്കിയെടുത്ത് മൂന്നു നാലു ദിവസം വെയിലത്ത് വച്ച്ച്ചുണക്കണം . ഇപ്രകാരം ഉണക്കിയ കന്നുകൾ 15 ദിവസത്തോളം തണലിൽ സൂക്ഷിക്കാവുന്നതാണ്. നടുന്നതിന് മുമ്പ് അര മണിക്കൂർ 2 % സ്യൂഡോമോണസ് ഫ്ളൂറസൻസ് ലായനിയിൽ മുക്കി വയ്ക്കുന്നത് ഗുണകരമാണ്. നല്ല ഗുണമേന്മയുള്ള രോഗ കീടബാധയില്ലാത്ത ഓരോ തരത്തിലുള്ള ടിഷകൾച്ചർ തെകൾ കൃഷി ചെയ്യുന്നത് വാഴയുടെ ഉത്പാദന ക്ഷമത വർദ്ധിപ്പിക്കും.
കപ്പലണ്ടി പിണ്ണാക്ക് / വേപ്പിൻ പിണ്ണാക്ക് കുഴിയൊന്നിനു 1 കി . ഗ്രാം എന്ന തോതിൽ നടീൽ സമയത്ത് ചേർക്കുക. നൈട്രജൻ , ഫോസ്ഫറസ് , പൊട്ടാഷ്, ജീവാണു വളങ്ങൾ - പിജിപിആർ മിശ്രിതം - 1 എന്നിവ കുഴിയൊന്നിനു 50 മുതൽ 100 ഗ്രാം എന്ന തോതിൽ നടീൽ സമയത്ത് ചേർക്കേണ്ടതാണ്.
വിതച്ച് 40 ദിവസത്തിനു ശേഷം ഇവ മണ്ണിൽ ചേർത്തു കൊടുക്കണം . പച്ചില വള വിളകളുടെ വിത വീണ്ടും ആവർത്തിച്ചു 40 ദിവസം കഴിഞ്ഞ് വീണ്ടും മണ്ണിൽ ചേർത്തു കൊടുക്കുക . വാഴയില , കുലത്തണ്ട് എന്നിവ കൊണ്ടുണ്ടാക്കുന്ന കമ്പോസ്റ്റിൽ പൊട്ടാസ്യത്തിന്റെ അംശം ധാരാളമായുണ്ട് . ജൈവവാഴ കൃഷിയിൽ തോട്ടങ്ങളിൽ തന്നെ വെർമി കമ്പോസ്റ്റ് ഉണ്ടാക്കുന്നതിനു ശുപാർശ ചെയ്യുന്നു .
-
നട്ടു കഴിഞ്ഞ് രണ്ടാമത്തെയും നാലാമത്തെയും മാസങ്ങളിൽ 2 തുല്യ തവണകളായി ജൈവ വളങ്ങൾ ചേർത്തു കൊടുക്കുന്നത് നല്ലതാണ് .
-
ജലസേചനം വേനൽമാസങ്ങളിൽ മൂന്നു ദിവസത്തിലൊരിക്കൽ നനയ്ക്കണംനല്ല നീർവാര്ചച്ചഉറപ്പാക്കുകയും വെള്ളക്കെട്ട് ഒഴിവാക്കുകയും വേണം . മണ്ണിന്റെ സ്വഭാവം അനുസരിച്ച് ഓരോ വിളക്കാലത്തും 6 മുതൽ 10 തവണ ജലസേചനം നടത്തേണ്ടതാണ് .
-
വാഴ തടങ്ങളിൽ വയ്ക്കോൽ കൊണ്ട് പുതയിടുന്നതും കുല നന്നാകുന്നതിന് സഹായിക്കും . കള നിയന്ത്രണം വിളയുടെ ആദ്യഘട്ടങ്ങളിൽ, വൻപയർ ഇടവിളയായി കൃഷി ചെയ്യുന്നത് കളനിയന്ത്രണത്തിന് സഹായിക്കും.
-
കുല വിരിഞ്ഞതിനുശേഷം വാഴയിട ഇളക്കുന്നത് നല്ലതല്ല. ഇടവിളയായി പച്ചിലവളച്ചെടികൾ നടുന്നതും പുതയിടുന്നതും കളനിയന്ത്രണത്തിനെ സഹായിക്കും. കന്നു നശീകരണം കുലകൾ വിരിയുന്നതുവരെയുണ്ടാകുന്ന കന്നുകൾ മാതവാഴയ്ക്ക് ദോഷം വരാത്ത രീതിയിൽ നശിപ്പിക്കണം. വാഴക്കുല വിരിഞ്ഞതിനു ശേഷം വരുന്ന ഒന്നോ രണ്ടോ കന്നുകൾ നിലനിർത്താം.
-
വിളവെടുപ്പ് സാധാരണഗതിയിൽ പഴം പാകമാകുമ്പോൾ വിളവെടുപ്പ് നടത്തുന്നു.
-
കുലവരുന്നതുമുതൽ പാകമാകുന്നതുവരെയുള്ള കാലാവധി ദിവസത്തിൽ പരിഗണിച്ചും വിളവെടുപ്പു നടത്താം. കുലവന്നതിനു ശേഷം 90 - 120 ദിവസംവരെയെടുക്കും കായകൾ മൂപ്പെത്താൻ .