MFOI 2024 Road Show
  1. Fruits

വാഴ;കൃഷിരീതി, ഇനങ്ങൾ

ഉഴുതോ കിളച്ചോ നിലമൊരുക്കി കുഴികള്‍ തയ്യാറാക്കുക. മണ്ണിന്‍റെ തരം, വാഴയിനം, ഭുഗർഭ ജലനിരപ്പ്, എന്നിവയനുസരിച്ച് കുഴിയുടെ വലിപ്പം വ്യത്യാസപ്പെടും. പൊതുവേ 50 x 50 സെ. മീറ്റര്‍ അളവിലുള്ള കുഴികളാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. താഴ്ന്ന പ്രദേശങ്ങളില്‍ കൂന കൂട്ടി വേണം കന്നു നടാന്‍. Prepare the soil by plowing . The size of the pit will vary depending on the type of soil, the type of banana and the ground water level. Generally 50 x 50 cm. Meter sized pits are recommended. In low lying areas, mulch should be collected for planting.

K B Bainda
banana(nenthran)
നേന്ത്രക്കുലയുടെ സമീപം കർഷകൻ ഉദയപ്പൻ

നല്ലതുപോലെ വളം ചേർത്ത് ഫലഭൂയിഷ്ടമായ കുറച്ചു നനഞ്ഞ മണ്ണാണ്‌ വാഴകൃഷിക്ക് ഏറ്റവും നല്ലത്. കൃഷിക്കാലം മഴയെ ആശ്രയിച്ചു വ്യത്യസ്തപ്പെടും. ഏപ്രില്‍ – മേയ് മാസങ്ങളിൽ നട്ടാൽ മഴക്കാലം വരുന്നതോടെ നന കുറച്ചു മതി. എന്നാൽ ആഗസ്റ്റ്‌ – സെപ്റ്റംബര്‍ മാസങ്ങളിൽ നട്ടാൽ നല്ലതു പോലെ ജലസേചനം നടത്തണം. എന്നാൽ പ്രാദേശികമായി നടീല്‍ കാലം ചിലപ്പോൾ വ്യത്യാസപ്പെടും. അതനുസരിച്ചു ക്രമീകരിക്കാം. എന്നാൽ നല്ല മഴക്കാലത്തും കടുത്ത വേനലിലും വാഴ നടുന്നത് നല്ലതല്ല. അതുപോലെതന്നെ ഉയരം കൂടുതലുള്ള സ്ഥലങ്ങളില്‍ വളര്‍ച്ച കുറവായിരിക്കും. ചൂട് കൂടിയ കാലാവസ്ഥ വാഴ കൃഷിക്ക് അനുയോജ്യമല്ല. വാഴയുടെ വളര്‍ച്ചയ്ക്ക് ഏറ്റവുമനുയോജ്യമായ താപനില 27 ഡിഗ്രി സെല്‍ഷ്യസാണ്. ഉയര്‍ന്ന താപനിലയും വരള്‍ച്ചയും വിളവിനെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍, നട്ട് ഏഴെട്ടു മാസം കഴിഞ്ഞ് കുല പുറത്ത് വരുന്ന സമയം കണക്കാക്കി നടീല്‍ സമയം ക്രമികരിക്കേണ്ടാതാണ്

banana
വാഴപ്പഴം

വാഴയുടെ ഇനങ്ങൾ ഏതൊക്കെയെന്നു നോക്കാം.

നേന്ത്രന്‍ – നെടുനേന്ത്രന്‍, സാന്‍സിബാര്‍, ചെങ്ങാലിക്കൊടന്‍, മഞ്ചേരി നേന്ത്രന്‍

പഴത്തിനായി ഉപയോഗിക്കുന്നവ

മോണ്‍സ് മേരി, റോബസ്റ്റ, ഗ്രാന്‍റ് നെയിന്‍, ഡാര്ഫ് കാവന്‍ഡിഷ്‌, ചെങ്കദളി, പാളയംകോടന്‍, ഞാലിപ്പൂവന്‍, അമൃതസാഗര്‍, ഗ്രോമിഷേല്‍, കര്പ്പൂരവള്ളി, പൂങ്കള്ളി, കൂമ്പില്ലാകണ്ണന്‍, ചിനാലി, ദുധ് സാഗര്‍, ബി ആര്‍ എസ് -1, ബി ആര്‍ എസ് -2, പൂവന്‍, കപ്പ വാഴ.

കറിക്കായി ഉപയോഗിക്കുന്നവ

മൊന്തന്‍, ബത്തീസ്, കാഞ്ചികേല, നേന്ത്രപടറ്റി (കുറിപ്പ് – ഇതില്‍ മഞ്ചേരി നേന്ത്രന്‍ -2, ദുധ് സാഗര്‍, ബി ആര്‍ എസ് -1, ബി ആര്‍ എസ് -2, എന്നീ ഇനങ്ങള്‍ക്ക് സിഗറ്റോഗ ഇലപ്പുള്ളി രോഗത്തിനെതിരെ താരതമ്യെന രോഗപ്രതിരോധ ശേഷിയുണ്ട്.) ഞാലിപ്പൂവന്‍, കർപ്പൂരവള്ളി ,കൂമ്പില്ലാകണ്ണന്‍, കാഞ്ചികേല എന്നീ ഇനങ്ങള്‍ക്ക് കുറുനാമ്പ് രോഗത്തിനെതിരെ താരതമ്യേന പ്രതിരോധ ശേഷിയുണ്ട്. ഞാലിപ്പൂവന്‍, പാളയംകോടന്‍, റോബസ്റ്റ, ബി ആര്‍ എസ് -1, ബി ആര്‍ എസ് -2, എന്നീ ഇനങ്ങള്‍ മഴക്കാല വിളയായും ജലസേചനത്തെ ആശ്രയിച്ചും തെങ്ങിന്‍ തൂപ്പുകളില്‍ ഇടവിളയായും നടാന്‍ അനുയോജ്യമാണ്. ദുധ് സാഗര്‍ എന്ന ഇനത്തിന് പ്രധാനപ്പെട്ട എല്ലാ കീടരോഗങ്ങള്‍ക്കെതിരെയും പ്രതിരോധ ശേഷിയുണ്ട്. ബോഡ് ലസ് അല്‍ട്ടഫോര്‍ട്ട് എന്നയിനം ഹൈറേഞ്ചുകള്‍ക്ക് അനുയോജ്യമാണ്

നിലമൊരുക്കല്‍

ഉഴുതോ കിളച്ചോ നിലമൊരുക്കി കുഴികള്‍ തയ്യാറാക്കുക. മണ്ണിന്‍റെ തരം, വാഴയിനം, ഭുഗർഭ ജലനിരപ്പ്, എന്നിവയനുസരിച്ച് കുഴിയുടെ വലിപ്പം വ്യത്യാസപ്പെടും. പൊതുവേ 50 x 50 സെ. മീറ്റര്‍ അളവിലുള്ള കുഴികളാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. താഴ്ന്ന പ്രദേശങ്ങളില്‍ കൂന കൂട്ടി വേണം കന്നു നടാന്‍. Prepare the soil by plowing . The size of the pit will vary depending on the type of soil, the type of banana and the ground water level. Generally 50 x 50 cm. Meter sized pits are recommended. In low lying areas, mulch should be collected for planting.

വാഴക്കന്നുകൾ തെരെഞ്ഞെടുക്കൽ

മൂന്നോ നാലോ മാസം പ്രായമുള്ള ആരോഗ്യമുള്ള സുചികന്നുകളാണ് നടാന്‍ തെരഞ്ഞെടുക്കേണ്ടത്. കുല വെട്ടി കഴിഞ്ഞ് ഒരാഴ്ചക്കുള്ളില്‍ കന്നുകള്‍ ഇളക്കിഎടുക്കണം. നേന്ത്രവാഴ നടുമ്പോള്‍ മാണത്തിന് മുകളില്‍ 15 മുതല്‍ 20 സെ. മീറ്റര്‍ ശേഷിക്കത്തക്കവണ്ണം കന്നിന്റെ മുകള്‍ ഭാഗം മുറിച്ചു കളഞ്ഞശേഷം നടണം. അതോടൊപ്പം വേരുകളും വലിപ്പമുള്ള പാര്ശ്വമുഖങ്ങളും കേടുള്ള മാണ ഭാഗങ്ങളും നീക്കം ചെയ്യണം. നിമവിരബാധ തടയുന്നതിനായി കന്നുകള്‍ 50 ഡിഗ്രി സെല്‍ഷ്യസ് ചൂടുള്ള വെള്ളത്തില്‍ 10 മിനിറ്റ് മുക്കി വയ്ക്കണം. അതിനു ശേഷം ചാണകവും ചാരവും കലക്കിയ വെള്ളത്തില്‍ മുക്കിയെടുത്ത് മൂന്നു നാലു ദിവസം വെയിലത്ത് വച്ച് ഉണക്കണം. ഇപ്രകാരം ഉണക്കിയ കന്നുകള്‍ 15 ദിവസത്തോളം തണലില്‍ സൂക്ഷിക്കാവുന്നതാണ്. നടുന്നതിന് മുമ്പ് അര മണി ക്കൂർ 2% സ്യൂഡോമോണസ് ഫ്ളുറസന്‍സ് ലായനിയില്‍ മുക്കി വയ്ക്കുന്നത് ഗുണകരമാണ്. വിവിധയിനം വാഴകളുടെ തെരഞ്ഞെടുത്ത എക്കോ ടൈപ്പുകളിലും ഉലപാധിപ്പിച്ച്ച്ച നല്ല ഗുണമേന്മയുള്ള രോഗ കീടബാധയില്ലാത്ത ഓരോ തരത്തിലുള്ള ടിഷ്യുകള്‍ച്ചര്‍ തൈകള്‍ കൃഷി ചെയ്യുന്നത് വാഴയുടെ ഉത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കും.

banana
ഞാലിപ്പൂവൻ

നടീൽ രീതി


വാഴക്കുഴിയുടെ നടുവിലായി കന്നുകള്‍ കുത്തി നിറുത്തി കണ്ണിന്റെ മുകള്‍ ഭാഗം മണ്ണിന്‍റെ ഉപരിതലത്തില്‍ നിന്നും 5 സെ. മിറ്റര്‍ ഉയർന്നു നില്‍ക്കുന്ന രീതിയില്‍ നടുക. ജൈവവളങ്ങളും ട്രൈക്കോഡര്‍മ ഹാര്‍സിയാനം എന്ന ജീവാണുവും 100 : 1 എന്നഅനുപാതത്തില്‍ നടുന്നതിന് മുന്‍പ് കുഴികളില്‍ ചേര്‍ക്കുക. കന്നിന് ചുറ്റിനും മണ്ണ്‍ അമര്‍ത്തികൂട്ടണം

വളപ്രയോഗം എങ്ങനെ

കാലി വളമോ, കമ്പോസ്റ്റോ, പച്ചിലകളോ വാഴയൊന്നിനു 10 കി. ഗ്രാം എന്ന തോതില്‍ നടുമ്പോള്‍ ചേര്‍ക്കണം.500 ഗ്രാം കുമ്മായം കുഴികളില്‍ ചേര്‍ത്ത് വിഘടിക്കുന്നതിന് അനുവദിക്കുക. മണ്ണിരവളം കുഴിയൊന്നിനു 2 കിലോ എന്ന തോതില്‍ ചേര്‍ത്തുകൊടുക്കുക കപ്പലണ്ടി പിണ്ണാക്ക് /വേപ്പിന്‍ പിണ്ണാക്ക് കുഴിയൊന്നിനു 1 കി. ഗ്രാം എന്ന തോതില്‍ നടീല്‍ സമയത്ത് ചേര്‍ക്കുക.നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ്, ജീവാണു വളങ്ങള്‍ – പിജിപിആര്‍ മിശ്രിതം -1 എന്നിവ കുഴിയൊന്നിനു 50 മുതല്‍ 100 ഗ്രാം എന്ന തോതില്‍ നടീല്‍ സമയത്ത് ചേര്‍ക്കേണ്ടതാണ്. ജീവാണു വളം 5 കിലോ കാലിവളവുമായി ചേര്‍ത്തുവേണം ഉപയോഗിക്കേണ്ടത്. വളപ്രയോഗ സമയത്ത് മണ്ണില്‍ ആവശ്യത്തിനു ഈര്‍പ്പമുണ്ടെന്ന്‍ ഉറപ്പാക്കണം.പഞ്ചഗവ്യം 3% വീര്യത്തില്‍, നട്ട് 3,6,9 മാസങ്ങളിലായി, ഇലകളില്‍ തളിച്ചു കൊടുക്കണം. നട്ടു കഴിഞ്ഞ് ചണമ്പ് / ഡയ്ഞ്ച / വന്‍പയര്‍ എന്നീ പച്ചിലവള വിളകളുടെ വിത്തുകളിലേതെങ്കിലും ഒന്ന്‍ ഹെക്ടറിന് 50 കി. ഗ്രാം എന്ന തോതില്‍ (ഒരു ചെടിയ്ക്ക് 20 ഗ്രാം ലഭിക്കത്തക്കവിധം വിതയ്ക്കണം). വിതച്ച് 40 ദിവസത്തിനു ശേഷം ഇവ മണ്ണില്‍ ചേര്‍ത്തു കൊടുക്കണം. പച്ചില വള വിളകളുടെ വിത വീണ്ടും ആവര്‍ത്തിച്ചു 40 ദിവസം കഴിഞ്ഞ് വീണ്ടും മണ്ണില്‍ ചേര്‍ത്തു കൊടുക്കുക. വാഴയില, കുലത്തണ്ട് എന്നിവ കൊണ്ടുണ്ടാക്കുന്ന കമ്പോസ്റ്റില്‍ പൊട്ടാസ്യത്തിന്റെ അംശം ധാരാളമായുണ്ട്. ജൈവവാഴ കൃഷിയില്‍ തോട്ടങ്ങളില്‍ തന്നെ വെര്‍മി കമ്പോസ്റ്റ് ഉണ്ടാക്കുന്നതിനു ശുപാര്‍ശ ചെയ്യുന്നു.നട്ടു കഴിഞ്ഞ് രണ്ടാമത്തേയും നാലാമത്തേയും മാസങ്ങളില്‍ 2 തുല്യ തവണകളായി ജൈവ വളങ്ങള്‍ ചേര്‍ത്തു കൊടുക്കുന്നത് നല്ലതാണ്.

ജലസേചനം

വേനല്‍മാസങ്ങളില്‍ മൂന്നു ദിവസത്തിലൊരിക്കല്‍ നനയ്ക്കണം നല്ല നീര്‍വാർച്ച ഉറപ്പാക്കുകയും വെള്ളക്കെട്ട് ഒഴിവാക്കുകയും വേണം.മണ്ണിന്‍റെ സ്വഭാവം അനുസരിച്ച് ഓരോ വിളക്കാലത്തും 6 മുതല്‍ 10 തവണ ജലസേചനം നടത്തേണ്ടതാണ്.
ഭൂഗര്‍ഭ ജലോപരിതലം താഴ്ന്ന പ്രദേശങ്ങളില്‍, ഒക്റ്റോബര്‍ മാസത്തില്‍ നടുന്ന നേന്ത്രന്, വേനല്‍ക്കാലത്ത് 2 ദിവസത്തിലൊരിക്കല്‍ ചെടിയൊന്നിനു 40 ലിറ്റര്‍ ജലസേചനം നടത്തുന്നത്, കുല തൂക്കം കൂട്ടുന്നതിനും ഫലപ്രദമായി ജലം ഉപയോഗിക്കുന്നതിനും സഹായിക്കും. വാഴ തടങ്ങളില്‍ വയ്ക്കോല്‍ കൊണ്ട് പുതയിടുന്നതും കുല നന്നാകുന്നതിന് സഹായിക്കും.

കള നിയന്ത്രണം

വിളയുടെ ആദ്യഘട്ടങ്ങളില്‍, വന്‍പയര്‍ ഇടവിളയായി കൃഷി ചെയ്യുന്നത് കളനിയന്ത്രണത്തിന്‌ സഹായിക്കും. കളയുടെ ആധിക്യമനുസരിച്ച്ച് 4-5 തവണ ഇടയിളക്കുന്നത് കളകളെ നിയന്ത്രിക്കും. ആഴത്തില്‍ ഇടയിളക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കുല വിരിഞ്ഞതിനുശേഷം വാഴയിട ഇളക്കുന്നത് നല്ലതല്ല. ഇടവിളയായി പച്ചിലവളച്ചെടികള്‍ നടുന്നതും പുതയിടുന്നതും കളനിയന്ത്രണത്തിനെ സഹായിക്കും. കന്നു നശീകരണം കുലകള്‍ വിരിയുന്നതുവരെയുണ്ടാകുന്ന കന്നുകള്‍ മാതൃവാഴയ്ക്ക് ദോഷം വരാത്ത രീതിയില്‍ നശിപ്പിക്കണം. വാഴക്കുല വിരിഞ്ഞതിനു ശേഷം വരുന്ന ഒന്നോ രണ്ടോ കന്നുകള്‍ നിലനിര്‍ത്താം.

Farmer Shubhakeshan at his farm
കർഷകൻ ശുഭകേശൻ തന്റെ വാഴത്തോട്ടത്തിൽ

ഇടവിളകള്‍


വാഴത്തോട്ടത്തില്‍ ഇടവിളയായി ചീര, ചേമ്പ്, ചേന തുടങ്ങിയവ ജൈവ രീതിയില്‍ ആദായകരമായി കൃഷി ചെയ്യാം.

വിളവെടുപ്പ്

സാധാ­ര­ണ­ഗ­തി­യില്‍ പഴം പാക­മാ­കു­മ്പോള്‍ വിള­വെ­ടുപ്പ്‌ നട­ത്തു­ന്നു.


കയ­റ്റു­മതി വിപ­ണി­യി­ലേ­ക്കാ­ണെ­ങ്കില്‍ മൂന്നു­മാസം മുഴു­വ­നായും മൂപ്പെ­ത്ത­ണം. ഈ സമ­യത്ത്‌ കായ­ക­ളുടെ ­കൂര്‍ത്ത അരി­മ്പു­കള്‍ ഉരുണ്ടു വരു­ന്നു. -വാഴ­ കൃഷി ചെയ്ത ഉദ്ദ്യേ­ശ­മ­നു­സ­രിച്ച്‌ വിവിധ ഘട്ട­ങ്ങ­ളില്‍ വിളവെ­ടുക്കാം. വിള­വെ­ടു­ക്കുന്ന സമയം തീരു­മാ­നി­ക്കു­ന്നതു തന്നെ ഒരു വിദ­ഗ്ദ­ജോ­ലി­യാ­ണ്‌. ഇന്ത്യ­യില്‍ വിള­വെ­ടുപ്പ്‌ നട­ത്തു­ന്നത്‌ സാധാ­ര­ണ­ഗ­തി­യില്‍ നോക്കി തീരു­മാ­നിച്ചാണ്‌. കുല­വ­രു­ന്ന­തു­മു­തല്‍ പാക­മാ­കു­ന്ന­തു­വരെയുള്ള കാലാ­വധി ദിവസത്തില്‍ പരി­ഗ­ണിച്ചും വിള­വെ­ടുപ്പു നട­ത്താം. കുല­വ­ന്ന­തിനു ശേഷം 90­-120 ദിവ­സം­വ­രെയെ­ടുക്കും കായ­കള്‍ മൂപ്പെ­ത്താന്‍. വിപ­ണി­യിലെ ഡിമാന്റും വിള­വെ­ടുപ്പ്‌ തീരു­മാ­നി­ക്കാ­റു­ണ്ട്‌. പൂവന്‍, രസ്താ­ലി, ഡ്വാര്‍ഫ് കാവന്‍ഡിഷ്‌ എന്നിവ നട്ട്‌ 11­-12 മാസം കൊണ്ട്‌ വിള­വെ­ടു­ക്കാം.

കേര­ള­ത്തില്‍ കൃഷി­ചെ­യ്യുന്ന നേന്ത്രന്‍ ഇന­ങ്ങള്‍

വിള­വെ­ടു­ക്കാന്‍ 10 മാസമേ ആവ­ശ്യ­മു­ള്ളു. വിളവ്‌ (വിള­വിന്റെ അള­വ്‌) വ്യത്യാ­സ­പ്പെ­ട്ടി­രി­ക്കും. വളരെ മൂര്‍ച്ച­യുള്ള കത്തി­കൊ­ണ്ടാ­യി­രി­ക്കണം വിള­വെ­ടുപ്പ്‌ നട­ത്തേ­ണ്ട­ത്‌. ആദ്യ പടലയുടെ 20­-25 സെ.മി മുക­ളി­ലാ­വണം മുറി­ക്കേ­ണ്ട­ത്‌. മുറിച്ച ഭാഗം മണ്ണില്‍ മുട്ടാതെ ശ്രദ്ധി­ക്ക­ണം. കുല മുറി­ച്ചെ­ടു­ത്താല്‍ 20­-25­സെ.മി ഉയ­ര­ത്തില്‍ വാഴ­ത്തട നിര്‍ത്ത­ണം. ഇതിനെ മുട്ടോ­ക്കിങ്ങ്‌ എന്നാണ്‌ പറ­യു­ക. ഇങ്ങിനെ നിര്‍ത്തുന്ന വാഴ­യില്‍ നിന്നും ഭക്ഷണ പോഷ­ണ­ങ്ങള്‍ ചെറു­തൈ­ക­ളി­ലേക്ക്‌ കുറ­ച്ചു­കാലം കൂടി( ഉണ­ങ്ങു­ന്ന­തു­വ­രെ) വ്യാപിച്ചു കൊണ്ടി­രി­ക്കും എന്ന്‌ പരീ­ക്ഷ­ണ­ങ്ങള്‍ കാണി­ക്കു­ന്നു.അതിനുവേണ്ടിയാണ് വാഴത്തട നിർത്തുന്നത്.

വിവരങ്ങൾക്ക് കടപ്പാട്
വികാസ്‌പീടിയ

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:വാഴ കൃഷി ചെയ്യും മുൻപ് ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കൂ

#banana#Farmer#Agriculture#Farm

English Summary: Banana; Cultivation Method, Varieties

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds