Updated on: 28 February, 2022 7:02 PM IST
How to cultivate suitable Musambi?

നിരവധി ആരോഗ്യഗുണങ്ങളുള്ള മുസമ്പി തിളക്കമുള്ള ചർമ്മത്തിനും, മുടിയിലെ പിളർപ്പ്, താരൻ, എന്നിവയ്ക്ക് പരിഹാരവുമാണ്. ഇതിൻറെ നീരിലടങ്ങിയിരിക്കുന്ന സിട്രിക്ക് വീര്യം കുറഞ്ഞ ബ്ളീച്ചിൻറെയും ക്ളീന്‍സിംഗ് ഏജന്റിൻറെയും ഫലം ചെയ്യുന്നു. തൊലിയുടെ കറുത്ത നിറം നീക്കിയും രോമങ്ങള്‍ക്കിടകള്‍ വൃത്തിയാക്കിയും ഇത് തൊലിയെ തിളക്കമുള്ളതാക്കുന്നു.

വെളുത്ത നല്ല സുഗന്ധമുള്ള പൂക്കളും ഇളംമഞ്ഞനിറമുള്ള പഴങ്ങളുമാണ് സ്വീറ്റ് ലൈം അഥവാ മുസമ്പിയുടേത്.  വ്യാവസായികാടിസ്ഥാനത്തില്‍ വളര്‍ത്തി വരുമാനം നേടാന്‍ അനുയോജ്യമായ പഴമാണിത്. ഇന്ത്യയില്‍ മുസമ്പി കൃഷി ചെയ്യുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളാണ് തെലങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, കര്‍ണാടക, പഞ്ചാബ്, ബീഹാര്‍, ആസ്സാം, മിസോറാം, ജമ്മു കശ്‍മീര്‍ എന്നിവ.

ലാസ്ന്യൂബെസിലെ' കർഷകൻ

കൃഷിരീതിയും

മുസമ്പി വളര്‍ത്താന്‍ യോജിച്ചത് വരണ്ട കാലാവസ്ഥയാണ്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ ഏകദേശം 60 സെ.മീ മുതല്‍ 75 സെ.മീ വരെ മഴ ലഭിക്കുന്ന പ്രദേശങ്ങളാണ് അനുയോജ്യം.

നല്ല നീര്‍വാര്‍ച്ചയുള്ള ചുവന്ന മണ്ണാണ് ഈ ചെടിക്ക് വളരാന്‍ നല്ലത്. മണ്ണിന്റെ പി.എച്ച് മൂല്യം 6.5 -നും 7.5 -നും ഇടയിലായിരിക്കണം. വെള്ളം കെട്ടിനിന്നാല്‍ വേര് ചീഞ്ഞ് പോകും.

ബഡ്ഡിങ്ങിലൂടെയാണ് മുസമ്പി കൃഷി പ്രധാനമായും ചെയ്യുന്നത്. കാലാവസ്ഥയും കൃഷിസ്ഥലവും അനുസരിച്ച് കൃഷിചെയ്യുന്ന സമയവും വ്യത്യാസപ്പെടാറുണ്ട്. ഒക്ടോബര്‍ മുതല്‍ ജനുവരി വരെയാണ് സാധാരണയായി കൃഷി ചെയ്യുന്നത്.

ജൈവ കൃഷി ഒരു സംസ്കാരം-അറിയേണ്ടതെല്ലാം

തൈകള്‍ നടാനായി കുഴിയെടുക്കുമ്പോള്‍ ഓരോ ചെടിയും തമ്മില്‍ 22 അടി അകലത്തിലാകുന്നതാണ് വളരാന്‍ സഹായകം. 85 മുതല്‍ 90 വരെ തൈകള്‍ ഒരു ഹെക്ടറില്‍ നടാവുന്നതാണ്. ഇത് വലിയ മരമായി വളരുന്നതുകൊണ്ട് കൂടുതല്‍ അകലം നല്‍കി വളര്‍ത്തുന്നതാണ് നല്ലത്.

ഉയര്‍ന്ന ഗുണനിലവാരമുള്ള തൈകള്‍ നഴ്‌സറിയില്‍ നിന്നും നോക്കിവാങ്ങണം. രണ്ടു വര്‍ഷമെങ്കിലും പ്രായമുള്ള തൈകളാണ് നല്ലത്.

തൈകള്‍ മാറ്റിനട്ടുകഴിഞ്ഞ ഉടനെ നനയ്ക്കണം. മഴക്കാലത്ത് നനയ്‌ക്കേണ്ട ആവശ്യമില്ല. തണുപ്പുകാലത്ത് മൂന്നോ നാലോ ദിവസങ്ങള്‍ കൂടുമ്പോള്‍ നനയ്ക്കണം. വേനല്‍ക്കാലത്ത് ദിവസവും നനയ്ക്കുന്നത് നല്ലതാണ്. തുള്ളിനന സംവിധാനമാണ് നല്ല വിളവ് ലഭിക്കാനും വളര്‍ച്ച ത്വരിതപ്പെടുത്താനും നല്ലത്.

പുതിയ ശാഖകള്‍ വളരാനും ശരിയായ വളര്‍ച്ചയ്ക്കും കൊമ്പുകോതല്‍ നടത്തണം. മണ്ണില്‍ നിന്നും 60 സെ.മീ ഉയരത്തിലുള്ള ശാഖകള്‍ വെട്ടിമാറ്റാം.

മാര്‍ച്ച് മാസത്തിലും ഒക്ടോബര്‍ മാസത്തിലുമായി രണ്ട് ഡോസ് നൈട്രജന്‍ മരങ്ങള്‍ക്ക് നല്‍കണം. ചാണകപ്പൊടി ഫോസ്‍ഫറസ്, പൊട്ടാഷ് എന്നിവയടങ്ങിയ വളവും ഒക്ടോബറില്‍ നല്‍കാറുണ്ട്.

വെള്ളം ബാഷ്പീകരിച്ച് നഷ്ടപ്പെടാതിരിക്കാന്‍ പുതയിടല്‍ നടത്തണം. ചെറുപയര്‍, നിലക്കടല, ബീന്‍സ് എന്നിവ ഇടവിളകളായി കൃഷി ചെയ്യാം.

കൃഷി ചെയ്താല്‍ മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് പൂക്കളുണ്ടാകുന്നത്. ഈ പൂക്കള്‍ പറിച്ചുമാറ്റിയാല്‍ അടുത്ത വര്‍ഷം നല്ല പഴങ്ങള്‍ ലഭിക്കും. നാലാം വര്‍ഷം മുതലാണ് വിളവെടുപ്പ് നടത്താറുള്ളത്. ഒരു വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം വിളവെടുപ്പ് നടത്താം. ഏപ്രില്‍ മുതല്‍ മെയ് വരെയും ആഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ വരെയുമാണ് വിളവെടുപ്പ് നടത്താറുള്ളത്. മരത്തില്‍ തന്നെ നിലനിര്‍ത്തി പഴുക്കാന്‍ അനുവദിക്കരുത്.

തുടക്കത്തില്‍ ഒരു ഏക്കര്‍ സ്ഥലത്ത് നിന്ന് ഒരു മരത്തില്‍ നിന്ന് 60 കി.ഗ്രാം പഴങ്ങള്‍ ലഭിക്കും. അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ 100 കി.ഗ്രാം വരെ വര്‍ദ്ധിക്കും. 10 വര്‍ഷം പ്രായമായ മരത്തില്‍ നിന്ന് പരമാവധി വിളവ് പ്രതീക്ഷിക്കാം. 20 വര്‍ഷമാണ് ഒരു മരത്തിന് ആയുസ്.

English Summary: How to cultivate suitable Musambi to earn income?
Published on: 28 February 2022, 06:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now