Features

ലാസ്ന്യൂബെസിലെ' കർഷകൻ

vinod

ലോകത്തിലെ തന്നെ മികച്ച ഓയില്‍ കമ്പനിയായ അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയില്‍ പ്രൊഡക്ഷന്‍ ഇന്‍ ചാര്ജാറയി ലക്ഷങ്ങള്‍ ശമ്പളമായുള്ള ജോലി ഉപേക്ഷിച്ച് വിനോദന്‍ എടവന എന്ന വടകരസ്വദേശി ഇന്ന് പ്രക്യതിയുടെ ശാന്തതയില്‍ ജാതിക്ക്യഷിക്ക് പ്രശസ്തമായ കോഴിക്കോട് പൂവാറന്തോദട് എന്ന കാര്ഷി ക ഗ്രാമത്തില്‍ പത്തേക്കര്‍ ക്യഷിയിടത്തില്‍ വിവിധ വിളകളും ഫലവ്യക്ഷങ്ങളും മത്സ്യക്ക്യഷിയും പശുഫാമും ഉള്പ്പെനടുത്തി മികച്ച തോട്ടമൊരുക്കിയിരിക്കുന്നു. അതിനൊത്ത നടുക്ക് മനോഹരമായ വീട്, മേഘങ്ങളെ തൊട്ടു തഴുകുന്ന ഈ വീടിന് നല്കിു 'ലാസ്ന്യൂബെസ്' എന്ന പേര്. 'ലാസ് ന്യൂബെസ്' ഒരു സ്പാനിഷ് വാക്കാണ് 'മേഘങ്ങള്‍' എന്നാണ് ഈ വാക്കിന്റെ അര്ഥം.യാന്ത്രിക ജീവിതത്തില്‍ നിന്ന് ഒരു മോചനം നല്കി പ്രക്യതി സൗഹ്യദ ജീവിതത്തിലൂടെ മനസ്സ് നിറയെ സന്തോഷം പകരുകയാണ് പൂവാറന്തോ്ട് എന്ന മലയോരഗ്രാമം. കടുത്ത വേനല്ക്കാലത്ത് പോലും തണുപ്പ് അനുഭവപ്പെടുന്ന കാലാവസ്ഥയും. ഗ്രാമീണതയുടെ നൈര്മ്മനല്യവുമായി ഉണരുന്ന പ്രഭാതവും നാട്ടിൻപുറത്തിൻ്റെ നന്മകളും അനുഭവിച്ചറിയുകയാണ് ഇന്ന് വിനോദ്.

വില്ലേജോഫീസറായിരുന്ന പിതാവ് ഒരു കർഷകൻ കൂടിയായിരുന്നു. അദ്ദേഹത്തിന്റെ ക്യഷിയോടുള്ള സ്നേഹം കുട്ടിക്കാലത്തും യൗവ്വന കാലത്തും കണ്ടറിഞ്ഞു. കുടുംബ സ്വത്തായ അഞ്ചേക്കറില്‍ തെങ്ങും കവുങ്ങും കുരുമുളകും വാനിലയുമൊക്കെ ക്യഷി ചെയ്തിരുന്നു. ക്യഷിയ്ക്ക് അത്രയൊന്നും പ്രശസ്തമല്ലാതിരുന്ന വടകര വില്ല്യാപ്പള്ളിയിലെ കടമേരിയിലായിരുന്നു ക്യഷിയിടം. മനസ്സില്‍ ക്യഷിയോടുള്ള സ്നേഹം വര്ദ്ധിാച്ചു വന്നു. ഒരു ഉദ്യോഗസ്ഥന്റെ മകനെന്ന നിലയില്‍ പഠനവുമായി മുന്നോട്ട് പോയതിനാല്‍ ക്യഷിയുമായി ബന്ധമില്ലാത്ത എഞ്ചിനീയറിംഗ് മേഖലയിലാണ് എത്തിചേർന്നത് . വേറൊരു മേഖലയിലേക്ക് തിരിഞ്ഞെങ്കിലും മനസ്സില്‍ നിന്ന് ക്യഷി ഇറങ്ങിപ്പോയിരുന്നില്ല.

പഠനത്തിന് ശേഷം ഫാക്റ്റില്‍ ജോലി ലഭിച്ചു. അവിടെ മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ക്യഷിയുമായി ഒരു ബന്ധം ഉണ്ടായിരുന്നു. രാസവളങ്ങളുടെ നിര്മ്മാ ണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലൂടെയുള്ള ഒരു ബന്ധം. തുടര്ന്ന് മാഗ്ലൂരില്‍ ആറു കൊല്ലം ഓയില്‍ റിഫൈനറിയില്‍. അവിടെ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ഗൾഫിലേക്ക് ഉയർന്ന ശമ്പളത്തില്‍ ജോലിക്കുള്ള ഓഫര്‍. അന്ന് യാത്ര തിരിക്കുമ്പോഴും ക്യഷി എന്ന മോഹം ഉപേക്ഷിച്ചിരുന്നില്ല. പത്ത് കൊല്ലം ജോലി ചെയ്ത് ആ തുക കൊണ്ട് മനോഹരമായ ക്യഷി സ്ഥലം വാങ്ങിക്കണം എന്ന ചിന്തയിലാണ് വിമാനം കയറിയത്. ഓരോ അവധിക്കും വരുമ്പോഴും സഹോദരനൊപ്പം സ്ഥലങ്ങള്‍ കാണാനിറങ്ങും ഒരോ പ്രാവശ്യവും പത്ത് സ്ഥലങ്ങളെങ്കിലും ഇങ്ങനെ സന്ദർശിക്കുമായിരുന്നു. ജോലി പത്ത് കൊല്ലമെന്നത് ഇരുപത് കൊല്ലമായി പക്ഷേ മോഹം അങ്ങനെ ഉപേക്ഷിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞില്ല.

'ലാസ്ന്യൂബെസ്' ഒരു സ്വപ്നഭൂമി

1995 ല്‍ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സിനിമയാണ് 'എ വോക്ക് ഇന്‍ ദ ക്ലൗഡ്സ് ' അമേരിക്കയിലെ 'ലാസ്ന്യൂബെസ്' എന്ന സ്ഥലത്ത് നടക്കുന്ന ഒരു പ്രണയ കഥയാണ് ഈ സിനിമയുടെ പ്രമേയം. 'ലാസ്ന്യൂബെസ്' വളരെ മനോഹരമായ സ്ഥലമാണ്. മുന്തിരി ക്യഷി ചെയ്യുന്ന ഒരു ഗ്രാമപ്രദേശം. ക്യഷിയിടങ്ങള്‍ മേഘങ്ങളെ തൊട്ടു നില്ക്കു ന്ന പ്രക്യതി രമണീയമായ ഒരു സ്ഥലം. സിനിമയിലെ ഈ സ്ഥലം വിനോദനെ വളരെയധികം പ്രചോദിപ്പിച്ചു. ഇങ്ങനെയൊരു സ്വപ്നഭൂമി കണ്ടെത്തുകയാണ് ഇനി തന്റെ ലക്ഷ്യമെന്ന് മനസ്സില്‍ തീരുമാനിച്ചു.

വളരെക്കാലം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇങ്ങനെയൊരു ക്യഷിയിടം തേടിയലഞ്ഞു. ഒരു സ്ഥലവും ത്യപ്തിയായില്ല. അങ്ങനെ ഏറ്റവും അവസാനം പൂവാറന്തോാട് എന്ന ഒരു ഉള്നാുടന്‍ മലയോര പ്രദേശത്ത് എത്തി. വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു പൂവാറന്തോട് പ്രദേശത്ത് എത്തിയതെന്ന് വിനോദ് ഓർത്തെടുക്കുന്നു. ചെറിയ പാറകള്‍ നിറഞ്ഞ സ്ഥലം നല്ല വിളവ് തരുന്ന വിവിധ വിളകള്‍. വയനാട് പോലെ കോട നിറഞ്ഞ സ്ഥലം. വശ്യമനോഹരമായ പ്രക്യതി സൗന്ദര്യവും കാലാവസ്ഥയും . വൈകുന്നേരങ്ങളില്‍ കോടമഞ്ഞിറങ്ങുന്ന ചെറു അരുവികളാല്‍ ജലസമ്പുഷ്ടവും ജൈവാംശമുള്ള മണ്ണാല്‍ ഫലഭൂയിഷ്ഠമായ ക്യഷിഭൂമികളും ഉള്ള പ്രദേശം. ഇവിടം വിനോദിനെ വളരെയധികം ആകർഷിച്ചു. ഇത്രയും കാലം അന്വേഷിച്ചു നടന്ന തന്റെ സ്വപ്നഭൂമിയിലേക്ക് താന്‍ എത്തിച്ചേര്ന്നുി എന്ന് മനസ്സ് പറഞ്ഞു. 2012 ല്‍ കല്ലംപുല്ല് പ്രദേശത്ത് പത്തേക്കറോളം ക്യഷിസ്ഥലം വാങ്ങി.

ക്യഷിയിടം സുരക്ഷിതവും ജലസമ്യദ്ധവും
വനത്തിനോട് ചേര്ന്നസ്ഥലമായിരുന്നതിനാല്‍ ആദ്യം ചെയ്തത് ക്യഷിയിടത്തിനു ചുറ്റും മുള്ളുവേലി സ്ഥാപിക്കുക എന്നതായിരുന്നു. മ്യഗങ്ങളുടെ ശല്യം ഇത് ഒരു പരിധി വരെ കുറയ്ക്കും. ക്യഷിയിടത്തില്‍ എല്ലാക്കാലത്തും ജലം ലഭ്യമാക്കുക എന്ന കാര്യമാണ് തുടര്ന്ന് ശ്രദ്ധിച്ചത്. അതിനായി ക്യഷിയിടത്തിന്റെ പലഭാഗത്തായി അഞ്ചു കുളങ്ങള്‍ നിര്മ്മിച്ചു. ക്യഷിയിടത്തില്‍ തന്നെയുള്ള കല്ലുകള്‍ ഉപയോഗിച്ച് കുളങ്ങള്‍ കെട്ടി സംരക്ഷിച്ചു. മലയോര മേഖലയായതിനാല്‍ ചെറിയ അരുവികളാല്‍ ക്യഷിയിടം ജലസമ്പന്നമായിരുന്നു. കുളങ്ങള്‍ കൂടിയായപ്പോള്‍ കനത്തവേനലില്‍ പോലും ക്യഷിയ്ക്കാവശ്യമായ ജലം ഈ ക്യഷിയിടത്തില്‍ ലഭ്യമായി. കൂടാതെ മൂന്ന് തോടുകള്‍ സ്വാഭാവിക ഒഴുക്ക് നിലനിര്ത്തിക്കൊണ്ട് തന്നെ വശങ്ങള്‍ കല്ലു കൊണ്ട് കെട്ടി വീതി കൂട്ടിയെടുത്തു. ചരിഞ്ഞ പ്രദേശമായതിനാല്‍ മഴക്കാലത്ത് ഒഴുക്ക് കൂടുതലാണ് തോടുകളില്‍. കഴിഞ്ഞ വര്ഷ്ത്തെ കനത്ത മഴയില്‍ പ്രദേശത്തെ തോടുകളുടെ വശങ്ങളും മറ്റും തകര്ന്ന് ധാരാളം മണ്ണ് ഒലിച്ചു പോയിരുന്നു. ഇവിടെ തോടുകളുടെ വീതികൂട്ടിയത് രക്ഷയായി വെളളം കവിഞ്ഞൊഴുകി ക്യഷിയിടത്തില്‍ മണ്ണൊലിപ്പുണ്ടായില്ല.


വിവിധ തരം ക്യഷികളിലേക്ക്
സ്ഥലം വാങ്ങിയപ്പോള്‍ അതിലുണ്ടായിരുന്നത് ജാതിയും കൊക്കോയും വാഴയുമായിരുന്നു. നിലവിലുള്ള ക്യഷികള്‍ തുടരാന്‍ തീരുമാനിച്ചു . ക്യഷിയിടത്തില്‍ ധാരാളം സ്ഥലം ബാക്കിയാണെന്ന് കണ്ട് പുതിയ ജാതിത്തൈകള്‍ വാങ്ങി. ബഡ്ഡ് ചെയ്ത ജാതിയും അല്ലാത്തതുമായി പുതിയത് 500 എണ്ണം നട്ടു. വയനാട്ടില്‍ പ്രശസ്തമായ റോയ്സ് സെലക്ഷന്‍ കാപ്പിത്തൈകള്‍ 1500 എണ്ണം വാങ്ങി നട്ടു. ഇവയ്ക്ക് ജലം എല്ലാസമയത്തും ഉറപ്പ് വരുത്തുക എന്ന ഉദ്ദേശത്തോടെ പത്ത് ലക്ഷം രൂപ ചെലവില്‍ ഡ്രിപ് ഇറിഗേഷന്‍ രംഗത്തെ പ്രമുഖരായ ജെയിന്‍ ഇറിഗേഷന്‍ കമ്പനിയെക്കൊണ്ട് തുള്ളി നന സംവിധാനം സ്ഥാപിച്ചു. കൂടരഞ്ഞി ക്യഷിഭവനില്‍ നിന്ന് ഈ സംവിധാനത്തിന് രണ്ട് ലക്ഷം രൂപയോളം സബ്‌സിഡി ലഭിച്ചു. തുടര്ന്ന് വിവിധ തരം ഫലവ്യക്ഷങ്ങള്‍ മാങ്കോസ്റ്റീന്‍, റമ്പൂട്ടാന്‍, ലിച്ചി, മുസമ്പി, പേര, നാരകം, ചാമ്പ, ആകാശവെള്ളരി, പാഷന്‍ ഫ്രൂട്ട് എന്നിവ ക്യഷിയിടത്തില്‍ നട്ടു. എല്ലാ വര്ഷവും 1500 വാഴകളും ക്യഷി ചെയ്യുന്നു.ക്യഷിയിടത്തിന് ഒത്ത നടുക്ക് മനോഹരമായ ഭവനം നിര്മ്മിച്ച് അതിനു ചുറ്റും മുന്തിരിയും ശൈത്യകാല പച്ചക്കറികളും മറ്റ് പച്ചക്കറികളും ക്യഷി ചെയ്തു വരുന്നു.
പശു ഫാമും മത്സ്യക്ക്യഷിയും

വീടിനു മുകള്‍ഭാഗത്തായി ഒരു പശു ഫാം നിര്മ്മിച്ചു. ഇരുപത്തിയഞ്ച് പശുക്കള്‍ ഇപ്പോഴുണ്ട്. പൂവാറന്തോുടിന്റെ കാലാവസ്ഥയ്ക്ക് യോജിച്ച എച്ച് എഫ് ഇനത്തില്‍ പെട്ട പശുക്കളാണൂള്ളത്.യന്ത്രവല്ക്ക്യത സംവിധാനമൊരുക്കിയാണ് ഫാമിന്റെ പ്രവർത്തനങ്ങൾ. എപ്പോഴും പശുക്കള്ക്ക് കുടിവെള്ളം ഓട്ടോ മാറ്റിക്കായി ലഭിക്കുന്നതിനുള്ള സംവിധാനം. കറവയ്ക്ക് സെൻട്രലൈസ്‌ഡ്‌ മോട്ടോര്‍ സംവിധാനം.വീടിനുള്ളില്‍ നിന്ന് ഫാമിനെ നിരീക്ഷിക്കാന്‍ സി സി ടിവി സംവിധാനം എന്നിവയെല്ലാം ഒരുക്കിയിരിക്കുന്നു. തൊഴുത്തില്‍ നിന്നുള്ള ചാണകം ബയോഗ്യാസാക്കി മാറ്റി  ചെടികളുടെ ചുവട്ടിലേക്കെത്തിക്കുന്നതിനുള്ള സംവിധാനത്തിലൂടെ ഒന്നും പാഴാക്കാതെ ക്യഷിയിടത്തില്‍ സീറോ വേസ്റ്റ് മാനേജ്മെറ്റ് ഉറപ്പ് വരുത്തിയിരിക്കുന്നു. കുളങ്ങളില്‍ ഗ്രാസ് കാര്പ്പ്സ, തിലാപ്പിയ എന്നീ  മത്സ്യങ്ങള്‍ വളര്ത്തി ഒരു സംയോജിത ക്യഷിയിടമാക്കിയിരിക്കുകയാണ് വിനോദന്‍.
ഇവിടെ ഉല്പ്പാദിപ്പിക്കുന്ന ഉല്പ്പന്നങ്ങളുടെ വിപണനം വിവിധ വിപണികളിലൂടെയാണ്. വാഴക്കുലകള്‍ കോഴിക്കോട് പാളയത്തും മറ്റ് വിളകൾ ദേശീയക്കച്ചവടകാർക്കുമാണ് നൽകുന്നത്.കാര്ഷി ക ഗ്രാമമായതിനാല്‍ ഫാമില്‍ ഉല്പ്പാദിപ്പിക്കുന്ന പാല്‍ പൂവാറന്തോാട് ക്ഷീരസംഘത്തിലേക്കാണ് നൽകുന്നത്.

വീടിനു മുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ച് വൈദ്യുതി ഉല്പാദനം ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. മഴക്കാലത്ത് മാത്രമാണ് വൈദ്യുതി പുറത്ത് നിന്നും എടുക്കേണ്ടതായി വരുന്നത്. ഡൈനാമോ ഉപയോഗിച്ച് വെള്ളത്തിലൂടെ പ്രക്യതിയോടിണങ്ങിയുള്ള വൈദ്യുതി ഉല്പ്പാദനവും ലക്ഷ്യമിടുന്ന ഇദ്ദേഹത്തിന് ഇനിയും വളരെ വലിയ സ്വപ്നങ്ങളാണുള്ളത്. ഇവിടെ ഉല്പാദിപ്പിക്കുന്ന പാല്‍ പ്രത്യേക വിപണന സംവിധാനത്തിലൂടെ വീണ്ടും ഉപയോഗിക്കാവുന്ന കുപ്പികളിലൂടെ വിതരണം ചെയ്യുക എന്നത് അടുത്ത ഘട്ടത്തില്‍ ലക്ഷ്യമിടുന്നു. സര്ക്കാടര്‍ സംവിധാനത്തില്‍ ഫാം ടൂറിസത്തിലൂടെ ക്യഷിയിടം വരുമാനദായകമാക്കുക എന്ന ലക്ഷ്യവും ഇദ്ദേഹത്തിനുണ്ട്.

രണ്ട് വർഷം മുമ്പ് പണി പൂർത്തിയാക്കിയ 'ലാസ്ന്യൂബെസ്' എന്ന ഭവനത്തില്‍ രാവിലെ മൂന്നരയോടെ തൻ്റെ ഒരു ദിവസം ആരംഭിക്കുന്ന കർഷകനായി ഇന്ന് വിനോദനുണ്ട്. വിനോദ് ഗൾഫിൽ നിന്നും വരുന്നത് വരെ ക്യഷി കാര്യങ്ങളില്‍ നടത്തിയിരുന്നത് ഭാര്യ ജിഷയായിരുന്നു. അവര്‍ മക്കളുടെ പഠനാവശ്യവുമായി കോഴിക്കോടുള്ള ഫ്ലാറ്റില്‍ താമസമാണെങ്കിലും എല്ലാ ആഴ്ചയും ഇവിടെയെത്തുന്നു. മക്കള്‍ വിദ്യാർത്ഥികളായ ഗായത്രി, ഗൗതമി.


വിനോദന്‍ എടവന : 9961644869, 9847762846
എഴുതിയത് : മിഷേല്‍ ജോർജ് ക്യഷി അസിസ്റ്റന്റ്


English Summary: 'Farmer of Lasnewbes'

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox