Updated on: 13 February, 2022 8:24 PM IST
Income can be earned through the cultivation of Bablus Lemon

കമ്പിളി നാരങ്ങ അല്ലെങ്കിൽ മാതോളിനാരങ്ങ എന്നറിയപ്പെടുന്ന ഈ പഴം നാരങ്ങയുടെ വര്‍ഗ്ഗത്തില്‍ പെട്ടതാണ്.  ഒരു നാളികേരത്തോളം വലുപ്പമുള്ളതാണിത്.  മധുരപലഹാരങ്ങള്‍ ഉണ്ടാക്കാനും ജെല്ലി ഉണ്ടാക്കാനും കമ്പിളി നാരങ്ങ ഉപയോഗിക്കാം. മുന്തിരിപ്പഴത്തിൻറെ രുചിയോട് സാമ്യമുള്ള ഈ ഇനങ്ങൾക്ക് കൂടുതല്‍ അല്ലികളുണ്ട്. മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ അകറ്റാനും സാധാരണയുണ്ടാകുന്ന ജലദോഷവും പനിയും പ്രതിരോധിക്കാനും കമ്പിളി നാരങ്ങയ്ക്ക് കഴിവുണ്ടെന്ന് പറയപ്പെടുന്നു. ഡെങ്കിപ്പനിയെ അകറ്റാനുള്ള ഔഷധമായി പലരും കമ്പിളിനാരകം ഉപയോഗിച്ചിട്ടുണ്ട്. ആരോഗ്യമുള്ള പല്ലുകള്‍ ഉണ്ടാകാനും വിളര്‍ച്ച തടയാനും മലബന്ധം ഒഴിവാക്കാനും ഭാരം കുറയ്ക്കാനുമെല്ലാം ബബ്ലൂസ് നാരങ്ങ എന്ന് വിളിക്കുന്ന ഈ പഴത്തിന് കഴിയുമത്രേ. വെള്ളയും ചുവപ്പും നിറങ്ങളില്‍ പഴങ്ങള്‍ കാണപ്പെടുന്നു.

ഡെങ്കിപ്പനി അകറ്റാൻ കമ്പിളി നാരകം

കൃഷിരീതി

പി.എച്ച് മൂല്യം 5.5 നും 6.5 നും ഇടയിലുള്ള മണ്ണാണ് കമ്പിളിനാരകം വളരാന്‍ ഏറ്റവും അനുയോജ്യമായത്. 25 ഡിഗ്രി സെല്‍ഷ്യസിനും 32 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലുള്ള താപനിലയാണ് അഭികാമ്യം. വര്‍ഷത്തില്‍ 150 സെ.മീ മുതല്‍ 180 സെ.മീ വരെ മഴ ലഭിക്കുന്ന പ്രദേശങ്ങളാണ് ആവശ്യം. വിത്ത് ഉപയോഗിച്ചും ലെയറിങ്ങ്, ഗ്രാഫ്റ്റിങ്ങ്, ബഡ്ഡിങ്ങ് എന്നിവ വഴിയും കമ്പിളി നാരകം കൃഷി ചെയ്യാം. ഒരു ഹെക്ടര്‍ സ്ഥലത്ത് 125 മുതല്‍ 210 വരെ തൈകള്‍ നടാവുന്നതാണ്.

ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ അടിവളമായി ചേര്‍ക്കാം. വേനല്‍ക്കാലത്ത് നന്നായി നനയ്ക്കുകയും പുതയിടുകയും വേണം. ആറ് വര്‍ഷത്തോളം കായകളുണ്ടാകും. പിന്നീട് മരങ്ങള്‍ നശിച്ചുപോകുന്നതായാണ് കാണുന്നത്. പൂര്‍ണവളര്‍ച്ചയെത്തി മരമായ കമ്പിളി നാരകത്തിന് വേനല്‍ക്കാലത്ത് 100 മുതല്‍ 200 ലിറ്റര്‍ വരെ വെള്ളം ആവശ്യമാണ്. തുള്ളിനനയാണ് കൃഷിക്ക് അനുയോജ്യം.

ലക്ഷങ്ങൾ പ്രതിമാസ വരുമാനം നേടാനായി വീട്ടിൽ തന്നെ ഈ ആശയം പരീക്ഷിച്ചുനോക്കൂ

ഇടവിളക്കൃഷി ചെയ്താല്‍ കൂടുതല്‍ വരുമാനം നേടാന്‍ കഴിയും. വാഴ, കവുങ്ങ്, പച്ചക്കറികള്‍ എന്നിവയെല്ലാം ഇടവിളയായി കൃഷി ചെയ്യാം. അഞ്ചോ ആറോ മാസങ്ങള്‍ക്ക് ശേഷം പ്രൂണിങ്ങ് നടത്തണം. മൂന്നോ നാലോ ശാഖകള്‍ വിവിധ വശങ്ങളിലേക്ക്  നിലനിര്‍ത്തി ബാക്കി മുറിച്ചു മാറ്റാം. ജൈവവളം നല്‍കുന്നതോടൊപ്പം അല്‍പം രാസവളവും ആവശ്യമായ വിളയാണിത്. എന്‍.പി.കെ മിശ്രിതം 13-13-21 എന്നത് പഴങ്ങളുടെ രുചി വര്‍ധിപ്പിക്കാന്‍ സഹായിക്കും. പഴങ്ങള്‍ ഉണ്ടായ ശേഷം അഞ്ചോ ആറോ മാസങ്ങള്‍ കൊണ്ട് വിളവെടുക്കാറാകും. ചെടി നട്ട് അഞ്ച് മാസങ്ങള്‍ക്ക് ശേഷമല്ലെന്നത് പ്രത്യേകം ഓര്‍ക്കുക.

English Summary: Income can be earned through the cultivation of Bablus Lemon
Published on: 13 February 2022, 07:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now