പാഷൻ ഫ്രൂട്ട് അതിലുണ്ടാകുന്ന കായ്കളുടെ നിറമനുസരിച്ച രണ്ട് തരത്തിൽ കാണപ്പെടുന്നു. മഞ്ഞ നിറത്തിലുള്ളതും ധൂമ (പർപ്പിൾ) നിറത്തിലുള്ളതും.
മഞ്ഞ നിറത്തിലുള്ളവ സാധാരണയായി സമതലപ്രദേശങ്ങളിലാണ് കാണപ്പെടുക. പൂക്കൾക്കും കായ്കൾക്കും വലിപ്പം കൂടുതലായിരിക്കും. കൂടാതെ കായ്കൾക്ക് കട്ടിയും കൂടുതലായിരിക്കും.
പച്ച നിറത്തിൽ കാണപ്പെടുന്ന കായ്കൾ പാകമാകുമ്പോൾ മഞ്ഞ നിറത്തിൽ കാണപ്പെടുന്നു. പൊതുവേ രണ്ട് തരത്തിലുള്ളവയുടേയും ഇലകളും പൂക്കളും ഒരുപോലെയുള്ളവയാണ്. പാഷൻഫ്രൂട്ടിലെ ഫ്ലേവനോയിഡുകൾ മനഃസംഘർഷത്തെ ലഘൂകരിക്കുന്നവയാണ്.
ഇക്കാരണത്താൽ നിരവധിരാജ്യങ്ങളിൽ ശാന്തിദായകമെന്ന രീതിയിൽ പാഷൻഫ്രൂട്ടിന്റെ പാനീയങ്ങൾ പ്രചാരത്തിലുണ്ട്.
രാത്രി ഉറക്കം ലഭിക്കാൻ പാഷൻഫ്രൂട്ടിന്റെ സത്ത് കുടിക്കുന്നത് നല്ലതാണ്. ഹോമിയോപ്പതിയിലും അലോപ്പതിയിലും ഇത്തരം ഔഷധങ്ങൾ പാഷൻ ഫ്രൂട്ടിൽ നിന്ന് ഉണ്ടാക്കുന്നു. വൈറ്റമിൻ ബി-യുക്തങ്ങളുടെ അഭാവം മൂലമുണ്ടാവുന്ന വായ്പുണ്ണിന് ഇത് നല്ല ഔഷധമാണ്. വില്ലൻ ചുമയ്ക്കും പഴത്തിന്റെ നീരു് നല്ലതാണ്.