കാരാട്ടെ മാമ്പഴം.... നല്ല രുചിയുള്ള ഒരു നാടൻ മാമ്പഴം.200 ഗ്രാമിൽ കൂടിയ തൂക്കം വരുന്ന മാങ്ങയുടെ പുറംഭാഗത്തു നീല കലർന്ന പൊടി ഉണ്ട്. ആ പൊടി മൂത്തു വരുന്ന മാങ്ങകൾക്കു ആകാശ നീലിമ നൽകുന്നു.
വളരെ ചെറുതിൽ തന്നെ കായ്ക്കുന്ന സ്വഭാവം ഈ മാവ് കാണിക്കുന്നുണ്ട്. മറ്റു നാടൻ മാമ്പഴങ്ങളിൽ നിന്നും വേറിട്ട ഒരു രുചിയാണ് മാമ്പഴങ്ങൾക്ക്. വളരെ കൂടിയ മധുരം എന്ന് പറയുവാൻ കഴിയില്ല.
എങ്കിലും എല്ലാവർക്കും ഇഷ്ടം ആകുന്ന രുചിയാണ്. തൃശ്ശൂർ ജില്ലയിൽ കാണപ്പെടുന്ന മയിൽപ്പീലി, തെക്കൻ ജില്ലകളിൽ കാണുന്ന മൈലാപ്പൂ മാങ്ങാകളോട് രൂപത്തിൽ സാദൃശ്യം ഉണ്ടെങ്കിലും രുചിയിലും മറ്റും വ്യത്യാസമുണ്ട്.
അത്യാവശ്യം ദശകട്ടി ഉള്ള കാമ്പുകൾ ചെറിയ നാരുകൾ നിറഞ്ഞതാണ്. പുഴുക്കേട് ഇല്ല എന്നതും മാവിൽ നന്നായി കായ്ക്കും എന്നതും ഒരു മേന്മ തന്നെ ആണ്.
വിത്തുകൾ ബഹുഭ്രൂണം ആയതിനാൽ വിത്തു തയ്കളിൽ കൂടി വംശം നിലനിർത്താം.