Fruits

മാങ്കോസ്‌റ്റീന്‍:പഴങ്ങളുടെ റാണി

പഴങ്ങളുടെ റാണി എന്നാണ്  മാങ്കോസ്‌റ്റീനെ വിശേഷിപ്പിക്കുന്നത്. നമ്മുടെ നാട്ടിൽ  അടുത്തകാലത്ത്‌  ഈ പഴത്തോട്  പ്രിയം കൂടിവരികയാണ്‌. ക്ലോസിയേസി സസ്യകുടുംബത്തിലെ അംഗമായ ഈ പഴവര്‍ഗത്തിൻ്റെ നാട്  ഇന്തോനേഷ്യയാണ്‌.  ഉഷ്ണമേഖല പ്രദേശങ്ങളിലെ ഫലവൃക്ഷമായ ഇതു കുടം പുളിയുടെ ഗണത്തില്‍പ്പെടുന്നു.  കേരളത്തിലെ ഉഷ്‌ണമേഖലാ കാലാവസ്‌ഥ ഈ പഴത്തിന്റെ കൃഷിക്ക്‌ ഏറെ അനുയോജ്യമാണ്‌.  വെളുത്ത മൃദുവായ അകക്കാമ്പാണ് ഭക്ഷ്യയോഗ്യമായ ഭാഗം. ധാരാളം വിറ്റാമിനുകളുടെയും ധാതുക്കളുടെയും പോഷകക്കലവറയാണ് ഈ പഴം.

കാന്‍ഡി, ജാം, പ്രിസര്‍വ്, ടോപ്പിങ്, ഐസ്‌ക്രീം, ജ്യൂസ്, വൈന്‍ തുടങ്ങിയവ തയ്യാറാക്കാനും ഈ പഴം ഉപയോഗിക്കുന്നു. പുറംതോട് ഔഷധ നിര്‍മാണത്തിന് ധാരാളമായി ഉപയോഗിച്ചു വരുന്നു. ശരീരസൗന്ദര്യ സംരക്ഷണത്തിനാണ് കൂടതലും ഉപയോഗിക്കുന്നത്. മാങ്കോസ്റ്റിന്‍ ജ്യൂസും മറ്റും ഇതര ഉല്‍പ്പന്നങ്ങള്‍ക്കും കാന്‍സര്‍ ചികിത്സകള്‍ക്കു പ്രയോജനപ്പെടുത്താമെന്ന് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.. സാന്തോണുകള്‍ എന്നറിയപ്പെടുന്ന നാല്‌പതിലധികം സ്വാഭാവിക രാസസംയുക്‌തങ്ങള്‍ അടങ്ങിയിട്ടുള്ള മാങ്കോസ്‌റ്റീന്‍ പഴം ഹൃദയത്തിൻ്റെ ആരോഗ്യ ഗ്യസംരക്ഷണത്തിന്‌ മികച്ചതാണ്‌.ഉദരരോഗങ്ങൾ  ശമിപ്പിക്കുന്നതിനും ഇതിന്‌ ശേഷിയുണ്ട്‌.കരളിൻ്റെ  ആരോഗ്യം സംരക്ഷിക്കാനും ശരീരം തണുപ്പിക്കാനും ഈ പഴം നല്ലതാണ്‌.

mangosteen fruit



കൃഷി രീതി

തിളങ്ങുന്ന ഇലകളോടുകൂടിയ മാങ്കോസ്‌റ്റീന്‍ 25 മീറ്ററോളം ഉയരത്തല്‍ വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണ്. മൂപ്പെത്താത്ത  കായ്‌കള്‍ക്ക്‌ പച്ചനിറമാണ്‌. മൂപ്പെത്തിയാല്‍ ഇത്‌ തവിട്ട്‌ കലര്‍ന്ന പര്‍പ്പിള്‍ നിറമാകും.തണല്‍ സ്ഥലങ്ങളാണ് മങ്കോസ്റ്റിന്‍വിളയ്ക്ക് ഏറെ അനുയോജ്യം. വീട്ടുവളപ്പിലും കാപ്പിത്തോട്ടങ്ങളിലും ,തെങ്ങിന്‍ തോപ്പുകളിലും ഇടവിളയായി മാങ്കോസ്റ്റിസ് കൃഷി ചെയ്യാം. 800 മുതല്‍ 2500 അടിവരെ ഉയരത്തിലുള്ള പ്രദേശങ്ങളിലാണ് മാങ്കേസ്റ്റിന്‍ കൃഷി ചെയ്യുന്നത്. വിത്ത്‌ മുളപ്പിച്ചുണ്ടാകുന്ന തൈകള്‍ വഴിയാണ്‌ ഇതിൻ്റെ  പ്രജനനം. വിത്ത്‌ മുളപ്പിച്ചുണ്ടാകുന്ന തൈകള്‍ കായ്‌ക്കാന്‍ വൈകും.എന്നാല്‍ ഒട്ടുതൈകള്‍ നേരത്തെ കായ്‌ക്കും. വിത്ത്‌ മുളപ്പിച്ച തൈകള്‍ കായ്‌ക്കാന്‍ ആറ്‌ ഏഴ്‌ വര്‍ഷമെടുക്കുമ്പോള്‍ ഒട്ടുതൈകള്‍ നാല്‌ അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ കായ്‌ക്കും.

വരള്‍ച്ചയെ തെല്ലും താങ്ങാനുള്ള ശേഷി മാങ്കോസ്‌റ്റിന്‌ ഇല്ല. മണ്ണില്‍ ഈര്‍പ്പവും ഭാഗികമായ തണലും ഉള്ള സ്‌ഥലത്തമാണ്‌ നല്ലത്‌.  ഒമ്പത്‌ മീറ്റര്‍ അകലത്തില്‍ തൈകള്‍ നടാം. കുഴിയ്‌ക്ക് 90 സെന്റിമീറ്റര്‍ വീതം നീളവും വീതിയും  ആഴവുമുണ്ടായിരിക്കണം. ഉണക്കി പൊടിച്ച കാലിവളവും മേല്‍മണ്ണും കൂട്ടിക്കലര്‍ത്തിയ മിശ്രിതം നിറച്ചതിനുശേഷം വേണം തൈകള്‍ നടാന്‍. നടുമ്പോള്‍ ഒട്ടുഭാഗം മണ്ണിനടിയില്‍ പോകരുത്‌.

mangosteen0



തൈകള്‍ക്ക്‌ തണല്‍ കൊടുക്കണം. നനയും നല്‍കണം. കേരളത്തിലെ സമതലങ്ങളില്‍ ഡിസംബര്‍ ജനുവരി മാസങ്ങളിലാണ്‌ മാങ്കോസ്‌റ്റീന്‍ പൂത്തുതുടങ്ങുന്നത്‌. കായ്‌കള്‍ പിടിച്ച്‌ 100-105 ദിവസമാകുമ്പോഴേക്കും പരമാവധി തൂക്കവും വലിപ്പവും എത്തും. നന്നായി നനവ്‌ കൊടുത്താന്‍ കായ്‌ കൊഴിച്ചില്‍ കുറയ്‌ക്കാം. മെയ്‌ ,ജൂലൈ മാസങ്ങളില്‍ പഴങ്ങള്‍ വിളവെടുക്കാം.
മാങ്കോസ്‌റ്റീന്‍ പഴങ്ങള്‍ മൂന്നുനാല്‌ ആഴ്‌ചവരെ കേടുകൂടാതിരിക്കുമെന്നതിനാല്‍ കയറ്റുമതിക്കും നല്ല സാധ്യതകളുണ്ട്‌

English Summary: mangosteen

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox