Updated on: 30 April, 2022 5:25 PM IST
Longan; We can also cultivate this exotic fruit in our backyard

കേരളം പോലുള്ള ചൂട് കൂടുതലുള്ള സ്ഥലങ്ങളാണ് ലോംഗന്‍ മരങ്ങൾ വളർത്താനുള്ള അനുയോജ്യമായ കാലാവസ്ഥ.  തണുത്ത കാലാവസ്ഥയില്‍ വളരാന്‍ പ്രയാസമാണ്. മണ്ണിൻറെ ഗുണമനുസരിച്ച് 100 അടിയോളം വളരുന്ന മരമാണിത്. സാധാരണയായി 40 അടി വരെ മാത്രം ഉയരത്തിലാണ് വളരുന്നത്. ശാഖകള്‍ നീളമുള്ളതും തടിച്ചതുമാണ്. ഇലകള്‍ക്ക് 8 ഇഞ്ചോളം വലുപ്പവും രണ്ട് ഇഞ്ച് വീതിയുമുണ്ടാകും.ചൂടുള്ളതും മഴയും തണുപ്പും ലോംഗന്‍ മരത്തിന്റെ വളര്‍ച്ചയെ ബാധിക്കുകയും പൂക്കളുണ്ടാകുന്നത് കുറയുകയും പഴങ്ങളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വരുത്തുകയും ചെയ്യും. ബ്രൗണ്‍ കലര്‍ന്ന മഞ്ഞ നിറമുള്ള പൂക്കളാണ്. ഒരിഞ്ച് വണ്ണത്തിലുള്ള വൃത്താകൃതിയിലുള്ള പഴങ്ങള്‍ കുലകളായി തൂങ്ങിക്കിടക്കും.

ബന്ധപ്പെട്ട വാർത്തകൾ: പണം കായ്ക്കുന്ന പഴവർഗങ്ങൾ,സ്വദേശ വിദേശ ഇനം പഴവർഗതൈകളുടെ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു

പലവിധ ഇനങ്ങളുണ്ട് ലോംഗന്‍ മരത്തിന്. ലോകത്താകമാനം 40 ഇനങ്ങള്‍ മാത്രമേ വ്യാവസായികമായി കൃഷി ചെയ്യുന്നുള്ളു. പലപല പുതിയ ഇനങ്ങളും പരീക്ഷണക്കൃഷി നടത്തി വരികയാണ്. ഡോവ്, ചൊമ്പൂ, ബ്യൂ ക്യൂ എന്നിവ ഇത്തരത്തിലുള്ള പുതിയ ഇനങ്ങളാണ്. ഡയമണ്ട് റിവര്‍ എന്ന ഇനം അടുത്തകാലത്തായി കണ്ടെത്തിയതാണ്. എല്ലാ വര്‍ഷവും പഴങ്ങളുണ്ടാകുന്ന ഇനമാണിത്. ലിച്ചിപ്പഴത്തിന്റെ ഉള്‍ഭാഗം പോലെ വെളുത്ത മാംസളമായ ലോംഗന്‍ പഴത്തിന് ഇളം മധുരമാണ്.

ബന്ധപ്പെട്ട വാർത്തകൾ: വിരുന്നു വന്ന വിദേശിപ്പഴങ്ങള്‍

അനുയോജ്യമായ കാലാവസ്ഥയും 

വിവിധ തരത്തിലുള്ള മണ്ണില്‍ വളരുന്നതാണ് ഈ വൃക്ഷം. മണല്‍ കലര്‍ന്ന മണ്ണില്‍ നന്നായി വളരും. സമുദ്രനിരപ്പില്‍ നിന്നും 1500 അടി ഉയരത്തിലുള്ള പ്രദേശത്ത് വളരും.

ചൂടുള്ളതും മഴയും തണുപ്പും ലോംഗന്‍ മരത്തിന്റെ വളര്‍ച്ചയെ ബാധിക്കുകയും പൂക്കളുണ്ടാകുന്നത് കുറയുകയും പഴങ്ങളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വരുത്തുകയും ചെയ്യും.

ബന്ധപ്പെട്ട വാർത്തകൾ: റംബുട്ടാൻ കൃഷിയിലൂടെ സമ്പന്നരാകാം

പൂക്കാലത്ത് പെയ്യുന്ന മഴ പൂക്കള്‍ കൊഴിഞ്ഞു പോകാന്‍ ഇടവരുത്തുകയും പരാഗണം നടക്കാതിരിക്കാന്‍ കാരണമാകുകയും ചെയ്യും. ചെടിയുടെ ഇളം ഇലകള്‍ ശക്തമായ കാറ്റില്‍ ദുര്‍ബലമായിപ്പോകും.

എയര്‍ ലെയറിങ്ങാണ് ഏറ്റവും സാധാരണമായി കൃഷി ചെയ്യാന്‍ ഉപയോഗിക്കുന്ന മാര്‍ഗം. വിത്ത് മുളപ്പിച്ചും കൃഷി ചെയ്യാം. എയര്‍ ലെയറിങ്ങ് നടത്താന്‍ അനുയോജ്യമായ സമയം ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയാണ്. 12 ദിവസത്തിനുള്ളില്‍ വേര് പിടിച്ചു വരും.

വിത്ത് മുളപ്പിക്കാനായി നാല് ദിവസം തണലത്ത് വെച്ച് ഉണക്കണം. രണ്ട് സെ.മീ കൂടുതല്‍ ആഴത്തില്‍ വിത്ത് നടാന്‍ പാടില്ല. 10 ദിവസത്തിനുള്ളില്‍ വിത്ത് മുളയ്ക്കും.

ബഡ്ഡിങ്ങ്, ഗ്രാഫ്റ്റിങ്ങ് എന്നീ രീതികള്‍ വഴിയും ലോംഗന്‍ ചെടി വളര്‍ത്തിയെടുക്കാം. വിത്ത് മുളപ്പിച്ചാല്‍ 8 വര്‍ഷമെങ്കിലും വളര്‍ച്ചയെത്തിയാല്‍ മാത്രമെ പഴങ്ങളുണ്ടാകൂ എന്നതിനാൽ ഈ രീതി കൂടുതലായി ആരും സ്വീകരിക്കുന്നില്ല. എന്നാല്‍, എയര്‍ ലെയറിങ്ങ് വഴി വളര്‍ത്തുമ്പോള്‍ 90 ശതമാനം വിജയമാണെന്ന് അനുഭവസ്ഥര്‍ പറയുന്നു. എയര്‍ ലെയറിങ്ങ് വഴി കൃഷി ചെയ്യുമ്പോള്‍ മൂന്ന് വര്‍ഷം കൊണ്ട് പഴങ്ങള്‍ ലഭിക്കും.

മറ്റുള്ള ചെടികളില്‍ നിന്നും 25 അടി അകലത്തിലായിരിക്കണം ഓരോ ചെടിയും നടേണ്ടത്. മഴക്കാലം തുടങ്ങുമ്പോഴാണ് കൃഷി ചെയ്യാന്‍ അനുയോജ്യം. മണ്ണില്‍ ജൈവവളങ്ങളും ഫോസ്‌ഫേറ്റ് അടങ്ങിയ വളങ്ങളുമാണ് ചേര്‍ക്കേണ്ടത്.

പൂര്‍ണവളര്‍ച്ചയെത്തി പഴുത്ത ശേഷമാണ് പഴങ്ങള്‍ വിളവെടുക്കുന്നത്. വിളവെടുത്ത പഴം തണുപ്പുള്ള സ്ഥലത്ത് വെക്കണം. പ്ലാസ്റ്റിക് ബാഗിലാക്കി ഫ്രിഡ്‍ജില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. ഒരു മരത്തില്‍ നിന്ന് 120 കി.ഗ്രാം വരെ പഴങ്ങള്‍ ഒരു വര്‍ഷം ലഭിക്കും. 

English Summary: Longan; We can also cultivate this exotic fruit in our backyard
Published on: 30 April 2022, 05:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now