Updated on: 13 May, 2021 6:00 PM IST
ഡയബറ്റിസിനും മിറക്കിള്‍ ഫ്രൂട്ട് നല്ലതാണ്.

ആഫ്രിക്കയില്‍ നിന്നെത്തിയ മിറക്കിള്‍ ഫ്രൂട്ട് പാകമാവുമ്പോള്‍ ചുവന്ന നിറമാകുന്നു പഴം കഴിച്ച് അരമണിക്കൂര്‍ കഴിഞ്ഞാലും തേനൂറുന്ന മധുരം വായില്‍ തങ്ങി നില്‍ക്കും എന്നതാണ് മിറക്കിള്‍ പഴത്തിന്റെ പ്രത്യേകത. സ്വീറ്റ്‌ബെറി എന്ന പേരിലും ഈ പഴം അറിയപ്പെടുന്നു. സപ്പോട്ട വിഭാഗത്തില്‍പ്പെട്ട ഈ പഴത്തിന്റെ ശാസ്ത്രീയ നാമം സിംസിഫലം ഡില്‍സിഫിക്ക എന്നാണ്.

കോഫീബില്‍ വലിപ്പമുള്ള പഴം വായിലിട്ട് അലിച്ച് കഴിച്ച ശേഷം പുളിയോ കയ്‌പ്പോ ഉള്ള സാധനം കഴിച്ചാലും മിറക്കിള്‍ ഫ്രൂട്ടിന്റെ മധുരം പോകില്ല.പുളിയും കയ്പ്പുമുള്ള ഭക്ഷണ പദാർത്ഥങ്ങളെ വരെ ഈ പഴം മധുരിപ്പിക്കുന്നു.

മിറക്കിൾ ഫ്രൂട്ടിൽ അടങ്ങിയ 'മിറാക്കുലിൻ' എന്ന പ്രോട്ടീൻ ഘടകം നാവിലെ രസമുകുളങ്ങളെ ഉണർത്തി പുളി, കയ്പ് രുചികൾക്കു പകരം താത്കാലികമായി മധുരം അനുഭവപ്പെടുത്തുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.അര മണിക്കൂർ മുതൽ രണ്ട് മണിക്കൂർ വരെ നാവിൽ ഈ സവിശേഷത നില നിൽക്കും.കീമോതെറാപ്പി കഴിഞ്ഞവര്‍ക്ക് ഭക്ഷണം രുചിയോടെ കഴിക്കാന്‍ സഹായകമാണ് ഈ പഴം. ഡയബറ്റിസിനും ഇത് നല്ലതാണ്.

വലിയ കാന്താരിമുളകിന്റെ വലിപ്പമുള്ള കായ്‌കള്‍ പഴുക്കുമ്പോള്‍ കടുംചുവപ്പായിതീരും.

സപ്പോട്ടേസിയ' സസ്യകുടുംബത്തിൽപ്പെടുന്ന ഇവ ഒരാൾ ഉയരത്തിൽ വരെ വളരാറുണ്ട്.ജൈവവളങ്ങള്‍ നന്നായി ഇഷ്‌ടപ്പെടുന്ന മിറക്കിള്‍ ഫ്രൂട്ട്‌ ചെടികൾക്ക് ജലസേചനം ആവശ്യമാണ്‌.രോഗ-കീടബാധകളൊന്നും ഈ ചെടിയിൽ കാണാറില്ല. കാര്യമായ വളപ്രയോഗത്തിന്റെ ആവശ്യവുമില്ല.

ചെടികൾ പൂക്കുമ്പോൾ ധാരാളം ചെറു പ്രാണികൾ ഇവയുടെ തേൻ ആസ്വദിക്കാൻ എത്തുന്നത് പരാഗണത്തെ ഏറെ സഹായിക്കുന്നു. സാവധാന വളർച്ചയുള്ള മിറക്കിൾ ഫ്രൂട്ട് പുഷ്പിക്കാൻ മൂന്നാലു വർഷമെടുക്കും.

. ഭാഗികമായ തണൽ ഇഷ്ടപ്പെടുന്ന മിറക്കിൾ ഫ്രൂട്ട് ചെടിച്ചട്ടികളിൽ ഇൻഡോർ പ്ലാന്റായി പോലും വളർത്താം. മനോഹരമായ ഇലച്ചാർത്തോടുകൂടി ഈ നിത്യഹരിത സുന്ദരി ഉദ്യാനച്ചെടിയാക്കാനും യോജിച്ചതാണ്. ശാഖകളില്‍ വിരിയുന്ന കൊച്ചുപൂക്കള്‍ക്ക്‌ നേര്‍ത്ത സുഗന്ധമുണ്ട്‌. വലിയ കാന്താരിമുളകിന്റെ വലിപ്പമുള്ള കായ്‌കള്‍ പഴുക്കുമ്പോള്‍ കടുംചുവപ്പായിതീരും.

സാവധാന വളർച്ചയുള്ള മിറക്കിൾ ഫ്രൂട്ട് പുഷ്പിക്കാൻ മൂന്നാലു വർഷമെടുക്കും.

കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന നഴ്സറികളിലും സ്വകാര്യ നഴ്സറികളിലും മിറക്കിൾ ഫ്രൂട്ടിന്റെ തൈകൾ ലഭിക്കും. പ്രത്യേക കാർഷിക മേഖലയായി തിരഞ്ഞെടുത്ത വയനാട് ഉൾപ്പെടെയുള്ള ജില്ലകളിൽ പുഷ്പ- ഫല കർഷകർ ഈ ഇനം ചെടികൂടി ഇപ്പോൾ തോട്ടങ്ങളിൽ വ്യാപകമായി കൃഷി ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. വേനൽക്കാലമാണ് പഴക്കാലമെങ്കിലും ഈ ചെടിയിൽ കേരളത്തിലെ കാലാവസ്ഥയിൽ പലതവണ കായ് പിടിക്കാൻ സാധ്യതയുണ്ട്

വര്‍ഷം മുഴുവന്‍ പൂക്കുകയും കായ്‌ക്കുകയും ചെയ്യുന്ന പ്രകൃതം.മിറക്കിള്‍ ബെറി ,സ്വീറ്റ് ബെറി എന്നും അറിയപ്പെടുന്ന മിറക്കിൾ ഫ്രൂട്ട് വിത്തുമുളപ്പിച്ചെടുത്ത തൈകള്‍ കൃഷിചെയ്‌താല്‍ മൂന്നാലു വര്‍ഷത്തിനുള്ളില്‍ ഫലം നല്‍കി തുടങ്ങും. ഒരു പഴത്തിൽ ഒരു വിത്ത് മാത്രമേ ഉണ്ടാവുകയുള്ളൂ. കൂടാതെ കമ്പ് നട്ടും വിത്ത് കുഴിച്ചിട്ടും ഇത് വളർത്താം എന്നുള്ളത് ഇതിന്റെ ഒരു പ്രത്യേകത കൂടിയാണ് .തൈകളുടെ ലഭ്യതക്കുറവും വിലക്കൂടുതലുമാണ് ഇവയുടെ പ്രചാരണത്തിന് തടസ്സമാകുന്നത്.

English Summary: Miracle Fruit; Sweetness of Fruits
Published on: 13 May 2021, 04:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now