1. Fruits

മിറാക്കിൾ ഫ്രൂട്ട് - മധുരമേകും മരുന്ന്

ഒരു ആഫ്രിക്കൻ പഴച്ചെടിയാണ് മിറാക്കിൾ ഫ്രൂട്ട്. ചെറുശാഖകളോടും ഇലകളോടും കൂടി വളരുന്ന ഈ ചെറു സസ്യത്തിന്റെ ഒരു പഴം കഴിച്ചാൽ രണ്ടു മണിക്കൂർ നേരം കഴിക്കുന്ന ഭക്ഷണവും വെള്ളവുമെല്ലാം മധുരതരമായി അനുഭവപ്പെടുന്നു. മിറാക്കിൾ ഫ്രൂട്ടിൽ അടങ്ങിയ 'മിറാക്കുലിൻ' എന്ന പ്രോട്ടീൻ ഘടകം നാവിലെ രസമുകുളങ്ങളെ ഉണർത്തി പുളി, കയ്പ് രുചികൾക്കു പകരം താത്കാലികമായി മധുരം അനുഭവപ്പെടുത്തുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.

KJ Staff

സപ്പോട്ടേസിയ' സസ്യകുടുംബത്തിൽപ്പെടുന്ന ഇവ ഒരാൾ ഉയരത്തിൽ വരെ വളരാറുണ്ട്. സാവധാന വളർച്ചയുള്ള മിറാക്കിൾ ഫ്രൂട്ട് പുഷ്പിക്കാൻ മൂന്നാലു വർഷമെടുക്കും.വേനൽക്കാലമാണ് പഴക്കാലമെങ്കിലും 'സപ്പോട്ട'യുടെ കുടുംബത്തിൽ പെടുന്ന ഈ ചെടിയിൽ കേരളത്തിലെ കാലാവസ്ഥയിൽ പലതവണ കായ് പിടിക്കാൻ സാധ്യതയുണ്ട്. ഭാഗികമായ തണൽ ഇഷ്ടപ്പെടുന്ന മിറക്കിൾ ഫ്രൂട്ട് ചെടിച്ചട്ടികളിൽ ഇൻഡോർ പ്ലാന്റായി പോലും വളർത്താം. മനോഹരമായ ഇലച്ചാർത്തോടുകൂടി ഈ നിത്യഹരിത സുന്ദരി ഉദ്യാനച്ചെടിയാക്കാനും യോജിച്ചതാണ്.

അർബുദരോഗചികിത്സയിലെ കീമോതെറാപ്പിക്കു വിധേയരായി നാവിന്റെ രുചിനഷ്ടപ്പെടുന്ന രോഗികൾക്ക് ഭക്ഷണത്തിന്റെ തനതുരുചി ആസ്വദിക്കാൻ മിറാക്കിൾ ഫ്രൂട്ട് സഹായിക്കുമെന്നും പ്രമേഹരോഗികൾക്ക് ഇത് കഴിക്കാമെന്നും ചില ശാസ്ത്രഞ്ജർ അവകാശപ്പെടുന്നുണ്ടെങ്കിലും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.
ജപ്പാനിൽ പ്രമേഹ രോഗികൾക്കിടയിലും ഭക്ഷണം നിയന്ത്രിക്കുന്നവർക്കിടയിലും ജനകീയമാണ്.

Remya C.N #Krishi Jagran

English Summary: miracle fruit

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds