മുള്ളാത്ത. മുള്ളഞ്ചക്ക, മുള്ളൻചക്ക, തുടങ്ങിയ പേരുകളിലും അറിയപ്പെടുന്ന ഇതിന്റെ ഇംഗ്ലീഷ് പേര് 'സോര്‍സോപ്പ' (Soursop) എന്നാണ്.
അടുത്തകാലത്ത് മുള്ളൻചക്ക നമ്മുടെ തൊടികളിലേക്ക് തിരികെ എത്തുകയാണ്. ഇവയുടെ പഴങ്ങളില്‍ അടങ്ങിയിട്ടുള്ള ‘അസ്‌റ്റോജനിന്‍സ്’ എന്ന ഘടകത്തിന് അര്‍ബുദരോഗത്തെ നിയന്ത്രിക്കാന്‍ കഴിയും എന്ന കണ്ടുപിടിത്തമാണ് ഈ മടങ്ങിവരവിനു പിന്നില്‍. മുള്ളൻചക്കയുടെ ഇലയും തടിയും അർബുദകോശങ്ങളെ നശിപ്പിക്കുമെന്നു അമേരിക്കയിലെ നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് 1976 മുതൽ നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
ഇലയുടെ നീര് പേൻ, മൂട്ട എന്നിവയെ നശിപ്പിക്കൻ ഉപയോഗിക്കുന്നു.മധുരവും പുളിയും കലർന്നരുചിയുള്ള ഇതിന്റെ പഴത്തിൽ പോഷകങ്ങളും നാരും ധാരാളമടങ്ങിയിരിക്കുന്നു.
സാധാരണ കുരു മുളപ്പിച്ചാണ് തൈകൾ ഉണ്ടാക്കുന്നത്.നല്ല വലിപ്പമുള്ളതും വിളഞ്ഞു പഴുത്തതുമായ മുള്ളാത്തയുടെ കുരു ചെറിയ ഗ്രോബാഗിൽ പാകി കിളിർപ്പിക്കണം.രണ്ടടി ചതുരത്തിലുള്ള കുഴിയിൽ ജൈവ വളവും അതിന് ആനുപാതികമായി വേപ്പിൻ പിണ്ണാക്കും, കുമ്മായവും ചേർത്ത് വേണം കുഴിയൊരുക്കേണ്ടത്.
നാലഞ്ച് ഇല പരുവമാകുമ്പോൾ തൈ നടാനായി മാറ്റിയെടുക്കാം.നല്ല സൂര്യപ്രകാശം ലഭിക്കുന്നയിടത്ത് വേണം നടാൻ.ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ ചെറിയ രീതിയ്‌ക്ക് നന ആവശ്യമാണ്വെള്ളം കെട്ടി കിടക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.വെള്ളം അധികമായാൽ ചുവട് അഴുകി പോകാൻ അത് കാരണമാകും.പതിനഞ്ച് ദിവസം കൂടുമ്പോൾ ചാണകപ്പൊടിയിട്ട് മണ്ണ് കൂട്ടിക്കൊടുക്കാം
വേനൽകാലത്ത് മൂന്ന് നാല് ദിവസത്തിലൊരിക്കൽ നനച്ചു കൊടുക്കുന്നത് നല്ലതാണ് .നല്ല നനയും വളവും കിട്ടിയാൽ നല്ല വിളവ് തരും.പൊതുവേ അധികം കീടങ്ങൾ ബാധിക്കാത്ത പഴമാണിത്, എന്തെങ്കിലും തരത്തിലുള്ള കീടബാധയുണ്ടായാൽ ജൈവകീടനാശിനി പ്രയോഗിച്ചാൽ മതി.മൂന്ന് നാല് വർഷത്തിനകം കായ്ച്ചു തുടങ്ങും.ഗ്രാഫ്റ്റിംഗ് തൈകൾ ആണെങ്കിൽ ഒന്നര വർഷത്തിനകം കായ്‌ക്കും . വിളവെടുക്കാറുകുമ്പോൾ പച്ച നിറം മാറി നേരിയ മഞ്ഞനിറമാകും